Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
വൈറസ് ബാധിച്ചയാള്‍ സ്പര്‍ശിച്ച സ്ഥലത്ത് 4 മണിക്കൂര്‍ ജീവനോടെ നില്‍ക്കും: കൊറോണ വൈറസിന്റെ ശക്തിയെ കുറിച്ച് പഠന റിപ്പോര്‍ട്ട്
Reporter
ലോകത്ത് മഹാമാരിയായി പടരുന്ന കൊറോണ വൈറസ് പെട്ടന്ന് നശിച്ചുപോകില്ലെന്ന് പഠനം. ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

കൊറോണ വൈറസ് വായുവില്‍ നാലു മണിക്കൂറുകളോളം സജീവമായി തുടരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചെമ്പ് പ്രതലത്തില്‍ നാല് മണിക്കൂര്‍, കാര്‍ബോര്‍ഡില്‍ 24 മണിക്കൂര്‍, പ്ലാസ്റ്റിക്, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവയില്‍ മൂന്ന് ദിവസത്തോളവും കൊറോണവൈറസ് സജീവമാകുമെന്നാണ് പഠനം പറയുന്നു.

20022003ല്‍ പടര്‍ന്ന് പിടിച്ച സാര്‍വ് വൈറസിന് തുല്യമായാണ് കൊവിഡ് 19നെ താരതമ്യം ചെയ്തത്. സാര്‍സ് രോഗം 8000 പേരുടെ മരണത്തിന് കാരണമായിരുന്നു. സാര്‍സും കൊറോണയും തമ്മില്‍ അടുത്ത സാമ്യതയുണ്ടെന്നും പറയുന്നു.

കൊവിഡ് 19 വൈറസ് ബാധയേറ്റാല്‍ തന്നെ രണ്ടാഴ്ചയോളം പ്രാഥമിക ലക്ഷണങ്ങള്‍ കാണിക്കില്ലെന്നും പഠനം പറയുന്നു. ഈ സാഹചര്യമാണ് രോഗസ്ഥിരീകരണം വൈകിപ്പിച്ചത്.

ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാനുള്ള കൊറോണ വൈറസിന്റെ ക്ഷമതയും മറ്റ് വൈറസുകളെ അപേക്ഷിച്ച് കൂടുതലാണ്. മരുന്നോ വാക്‌സിനോ കണ്ടെത്തും വരെ കടുത്ത മുന്‍കരുതലുകളും ശുചിത്വവും പാലിക്കുകയാണ് വൈറസ് ബാധയേല്‍ക്കാതിരിക്കാനുള്ള പ്രധാന മാര്‍ഗം.
 
Other News in this category

 
 




 
Close Window