Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
പ്രാണപ്രതിഷ്ഠ: 35 ലക്ഷം വീടുകളില്‍ അക്ഷതം എത്തിക്കാന്‍ സംഘപരിവാര്‍
reporter

തിരുവനന്തപുരം: രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങു നടക്കാനിരിക്കെ, രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും അയോധ്യയിലേക്കു നീങ്ങുകയാണ്. സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷമുള്ള ഏറ്റവും വലിയ ചടങ്ങെന്ന് സംഘപരിവാറും രാഷ്ട്രീയ നേട്ടത്തിനുള്ള ശ്രമമെന്ന് എതിര്‍പക്ഷവും വിശേഷിപ്പിക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ കേരളത്തില്‍നിന്ന് ആരൊക്കെ പങ്കെടുക്കും? ചടങ്ങിലേക്കു ക്ഷണം ലഭിച്ചിട്ടുള്ളവരുടെ പട്ടിക പുറത്തുവന്നിട്ടുണ്ടെങ്കിലും പങ്കെടുക്കുന്നവരുടെ കൃത്യമായ ചിത്രം ഇനിയും വ്യക്തമല്ല.വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പിയാവും കേരളത്തിലെ സംഘ സംഘടനകളെ പ്രതിനിധീകരിച്ച് അയോധ്യയില്‍ എത്തുക. മാതാ അമൃതാനന്ദമയി ഉള്‍പ്പെടെ വിവിധ മഠങ്ങളില്‍ നിന്നുള്ള സന്യസ്തരും എത്തും.

സ്വാമി ചിദാനന്ദപുരി, സ്വാമി ഉദിത് ചൈതന്യ, സ്വാമി അമൃതസ്വരൂപാനന്ദ പുരി, സ്വാമി വിവിക്താനന്ദ, സ്വാമി ബ്രഹ്‌മസ്വരൂപാനന്ദ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. നടന്‍ മോഹന്‍ലാല്‍, സംവിധായകന്‍ പ്രിയദര്‍ശന്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍, ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, ശബരിമല തന്ത്രി കണ്ഠര് രാജീവര് തുടങ്ങിയവര്‍ക്കും ചടങ്ങിലേക്കു ക്ഷണമുണ്ട്. സംസ്ഥാനത്തെ ഏതാനും ബിസിനസ് പ്രമുഖരും പദ്മ പുരസ്‌കാര നേതാക്കളും അയോധ്യയില്‍ എത്തിയേക്കും.അയോധ്യ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് സംസ്ഥാനത്തെ 35 ലക്ഷം വീടുകളില്‍ രാമക്ഷേത്രത്തില്‍നിന്നുള്ള അക്ഷതം എത്തിക്കുമെന്ന് സംഘപരിവാര്‍ സംഘടനകള്‍ അറിയിച്ചു. പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിയാവും അക്ഷതം വിതരണം ചെയ്യുക.

 
Other News in this category

 
 




 
Close Window