Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മാസപ്പടിയില്‍ നിന്നല്ല, നികുതി പണത്തില്‍ നിന്നാണ് പെന്‍ഷന്‍ ചോദിക്കുന്നതെന്ന് മറിയക്കുട്ടി
reporter

തിരുവനന്തപുരം: പിണറായിയുടെതല്ലാത്ത ഏത് പാര്‍ട്ടി വിളിച്ചാലും രാത്രിയോ പകലോ എന്നൊന്നും നോക്കാതെ പരിപാടികളില്‍ പങ്കെടുക്കുമെന്ന് മറിയക്കുട്ടി. തൃശൂരിലെ മോദിയുടെ പരിപാടിയില്‍ പങ്കെടുത്തത് തെറ്റാണെന്ന് തോന്നിയിട്ടില്ല. അവിടെ മെമ്മോറാണ്ടം നല്‍കാനാണ് പോയത്. അല്ലാതെ പിണറായിയെ പോലെ മോദിയെ കെട്ടിപ്പിടിച്ച് ഉമ്മവച്ചിട്ടില്ലെന്നും മറിയക്കുട്ടി പറഞ്ഞു. സെക്രട്ടേറിയറ്റ് നടയ്ക്കല്‍ സേവ് കേരള ഫോറം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മറിയക്കുട്ടി'ഞാന്‍ തൃശൂരിലെ മോദിയുടെ പരിപാടിയില്‍ പങ്കെടുത്തത് ശരിയാണ്. പാവങ്ങള്‍ക്ക് അരികിട്ടുന്നില്ല, പെന്‍ഷന്‍ കിട്ടുന്നില്ല. കുഞ്ഞുപിള്ളേരെ കൊല്ലുന്നു. അവിടെ ഞാന്‍ പോയത് പ്രധാനമന്ത്രിക്ക് മെമ്മോറാണ്ടം നല്‍കാനാണ് പോയത്.

അല്ലാതെ പിണറായിയെ പോലെ മോദിയെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചിട്ടില്ല. സ്വര്‍ണക്കടത്തിന് ഞാന്‍ പോയിട്ടില്ല. അതുകൊണ്ട് മോദിയെ കെട്ടിപ്പിടിക്കേണ്ടിയും വന്നിട്ടില്ല. ഇനിയും ഞാന്‍ പോകും. പിണറായിയുടെത് ഒഴികെ ഏത് പാര്‍ട്ടിയുടെയും പരിപാടിക്ക് പോകും. അത് രാത്രിയോ പകലോ എന്നൊന്നുമില്ലപിണറായിയോട് മാസപ്പടിയില്‍ നിന്നല്ല പെന്‍ഷന്‍ ചോദിക്കുന്നത്. ജനങ്ങളുടെ നികുതിയില്‍ നിന്ന് കിട്ടുന്ന കാശുമതി. ജനങ്ങളുടെ അവകാശം മാത്രമാണ് ചോദിച്ചത്. തന്നെക്കൊണ്ട് ഇത്രയും കൊള്ളരുതായ്മ ചെയ്യിച്ചത് സിപിഎം ഗുണ്ടകളാണ്. ഗുണ്ടകള്‍ പൊലീസുകാരുടെ യൂണിഫോം വരെ തയ്ച് വച്ചിരിക്കുകയാണ്. ഈ തയ്ച്ച് വച്ചു കുപ്പായമൊക്കെ പിണറായി ഇറങ്ങിപ്പോകുമ്പോള്‍ ആര്‍ക്ക് കൊടുക്കും. അനേകം ആളുകള്‍ ഇവിടെ ഭരിച്ചിട്ടുണ്ട്. ഇതുപോലെയൊരാള്‍ കേരളം ഭരിച്ചിട്ടില്ല. പിണറായിയെക്കാള്‍ എത്രസത്യമായിട്ടാണ് ഞാന്‍ ജീവിക്കുന്നത്. പാവങ്ങളെ നന്നാക്കാന്‍ കയറിയ പിണറായിയും ഗുണ്ടകളും ദൈവത്തോയോര്‍ത്ത് ഞങ്ങളെ ഉപദ്രവിക്കരുത്'- മറിയക്കുട്ടി പറഞ്ഞു.

 
Other News in this category

 
 




 
Close Window