Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ലൈംഗിക വൈകൃതത്തെക്കുറിച്ച് ഓരോരുത്തരുടേയും ധാരണ വ്യത്യസ്തം, വിവാഹമോചനത്തിന് മതിയായ കാരണമുണ്ടെന്ന് ഹൈക്കോടതി
reporter

കൊച്ചി: ഭര്‍ത്താവിന്റെ ലൈംഗിക വൈകൃതം വിവാഹമോചനത്തിനുള്ള മതിയായ കാരണമാണെന്ന് ഹൈക്കോടതി. വിവാഹ മോചന ഹര്‍ജി എറണാകുളം കുടുംബക്കോടതി തള്ളിയതിനെതിരെ യുവതി നല്‍കിയ ഹര്‍ജി അനുവദിച്ചാണ് ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇതു പറഞ്ഞത്.ഹര്‍ജിക്കാരിയെ ഉപേക്ഷിച്ചു എന്ന വാദം തെളിയിക്കാന്‍ മതിയായ തെളിവില്ലെന്ന ഭര്‍ത്താവിന്റെ വാദം അതേപടി അംഗീകരിച്ചാലും അയാളുടെ ലൈംഗിക വൈകൃത സ്വഭാവം വിവാഹമോചനത്തിനു മതിയായ കാരണമാണെന്നും ഹൈക്കോടതി പറഞ്ഞു.

അതിനാല്‍ വിവാഹമോചനം അനുവദിക്കാമെന്നു കോടതി പറഞ്ഞു.ലൈംഗിക വൈകൃതത്തെക്കുറിച്ച് ഓരോരുത്തരുടെയും ധാരണ വ്യത്യസ്തമാകാം. അസ്വാഭാവികമായ പ്രവൃത്തി ചെയ്യാന്‍ പങ്കാളി നിര്‍ബന്ധിക്കപ്പെട്ടാല്‍ അത് ശാരീരികവും മാനസികവുമായ ക്രൂരതയായി കണക്കാക്കാമെന്നും കോടതി വിലയിരുത്തി. ഒരാളുടെ പ്രവൃത്തിയും പെരുമാറ്റവും പങ്കാളിക്കു വേദനയും ദുരിതവും ഉണ്ടാക്കുന്നുണ്ടെങ്കില്‍ അത് പങ്കാളിയോടുള്ള ക്രൂരതയാണെന്നും കോടതി പറഞ്ഞു.

 
Other News in this category

 
 




 
Close Window