Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
വാര്‍ത്തകള്‍
  19-06-2023
കേരളത്തില്‍ അഞ്ചു ദിവസം ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി കുറഞ്ഞു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഈ ജില്ലകളില്‍ തന്നെ സമാനമായ നിലയില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

Full Story
  18-06-2023
88,032 കോടിയുടെ 500 നോട്ടുകള്‍ കാണാനില്ല, കാണാതായത് പ്രസില്‍ നിന്ന്

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ മൂന്ന് അതിസുരക്ഷാ പ്രസില്‍ അച്ചടിച്ച 88,032.5 കോടി മൂല്യമുള്ള 500 രൂപ നോട്ടുകള്‍ കാണാനില്ലെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. നാസിക്, ബംഗളൂരു, മധ്യപ്രദേശിലെ ദേവാസ് എന്നിവിടങ്ങളിലെ പ്രസുകളില്‍ അച്ചടിച്ച അഞ്ഞൂറിന്റെ പുതുതായി രൂപകല്‍പ്പന ചെയ്ത 881 കോടി എണ്ണം നോട്ടുകളില്‍ റിസര്‍വ് ബാങ്കിന്റെ സംഭരണശാലയില്‍ എത്തിയത് 726 കോടി നോട്ടുമാത്രം. 88,032.5 കോടി രൂപ മൂല്യമുള്ള 176 കോടി നോട്ടുകള്‍ എവിടെപ്പോയെന്ന് റിസര്‍വ് ബാങ്കിന് ഉത്തരമില്ല. മുംബൈ സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകന്‍ മനോരഞ്ജന്‍ റോയിക്ക് വിവരാവകാശം പ്രകാരം ലഭിച്ച മറുപടിയിലാണ് സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്ന വെളിപ്പെടുത്തല്‍.

2016---2017ല്‍

Full Story
  18-06-2023
നടന്‍ പൂജപ്പുര രവി അന്തരിച്ചു

തൊടുപുഴ; മലയാള സിനിമയിലെ മുതിര്‍ന്ന നടന്‍ പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മറയൂരില്‍ മകളുടെ വീട്ടില്‍ വച്ചായിരുന്നു മരണം. നാടക രം?ഗത്തിലൂടെയാണ് പൂജപ്പുര രവി സിനിമയിലേക്ക് എത്തുന്നത്. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ചു. വേലുത്തമ്പിദളവയായിരുന്നു ആദ്യ ചിത്രം. 2016ല്‍ റിലീസ് ചെയ്ത ?ഗപ്പിയിലാണ് അവസാനമായി അഭിനയിച്ചത്. ഹാസ്യ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനാവുന്നത്. ആരോ?ഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വര്‍ഷങ്ങളോളമായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ആറ് മാസം മുന്‍പാണ് ജന്മനാടായ പൂജപ്പുര വിട്ട് അദ്ദേഹം മകളുടെ വീട്ടിലേക്ക് മാറിയത്.

Full Story
  18-06-2023
വിജയ് മല്യസ മെഹുല്‍ ചോക്‌സി, നീരവ് മോദി എന്നിവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അവസരം ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാങ്കുകളില്‍നിന്ന് ശതകോടികള്‍ വായ്പയെടുത്ത് വിദേശത്തേയ്ക്ക് മുങ്ങിയ വന്‍കിട തട്ടിപ്പുകാര്‍ക്ക് മടങ്ങിവരാന്‍ പരവതാനി വിരിക്കുന്ന നയഭേദഗതിയുമായി റിസര്‍വ് ബാങ്ക്. വായ്പ തട്ടിപ്പുകാര്‍ക്കും വെട്ടിപ്പുകാര്‍ക്കും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കാന്‍ വാണിജ്യ-- സഹകരണ ബാങ്കുകള്‍ക്കും ഇതര ധനസ്ഥാപനങ്ങള്‍ക്കും റിസര്‍വ് ബാങ്ക് ഉത്തരവിലൂടെ നിര്‍ദേശം നല്‍കി. ഇതോടെ വിജയ് മല്യ, മെഹുല്‍ ചോക്സി, നീരവ് മോദി എന്നിവര്‍ക്കെല്ലാം സംരക്ഷണം ലഭിക്കും. റിസര്‍വ് ബാങ്ക് ജൂണ്‍ എട്ടിന് ഇറക്കിയ വിജ്ഞാപനം പ്രകാരം, വായ്പ പുനക്രമീകരിക്കുന്നതിന് തട്ടിപ്പുകാര്‍ക്കും വെട്ടിപ്പുകാര്‍ക്കും മറ്റു വായ്പ കുടിശ്ശികക്കാരെപ്പോലെ ബാങ്കുകളെ സമീപിക്കാം.

Full Story
  17-06-2023
പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിന് ജീവപര്യന്തം തടവ്

കൊച്ചി: വീട്ടു ജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ചെന്ന കേസില്‍, പുരാവപസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന് ജീവപര്യന്തം തടവു ശിക്ഷ. എറണാകുളം പോക്സോ കോടതിയുടേതാണ് വിധി. മോന്‍സനെതിരെ ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി വിലയിരുത്തി.

വിദ്യാഭ്യാസ സൗകര്യം വാഗ്ദാനം ചെയ്ത് പതിനേഴുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. 2019 ജുലൈയിലാണ് കേസിനാസ്പദമായ സംഭവം. ഉന്നത വിദ്യാഭ്യാസത്തിന് സഹായിക്കാമെന്ന പേരില്‍ മോന്‍സന്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. 2018 മുതല്‍ പെണ്‍കുട്ടിയെ പ്രതി തുടര്‍ച്ചയായി പീഡിപ്പിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. മോന്‍സന്റെ മുന്‍

Full Story
  17-06-2023
മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവില്ല, മന്ത്രിയുടെ ഓഫിസ് കത്തിച്ചു

 ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവില്ല. വനം, വൈദ്യുതി വകുപ്പ് മന്ത്രി തോംഗാം ബിശ്വജിത് സിങിന്റ തോങ്ജു നിയമസഭ മണ്ഡലത്തിലെ ഓഫീസ് കലാപകാരികള്‍ അഗ്‌നിക്കിരയാക്കി. ബിജെപി സംസ്ഥാന അധ്യക്ഷ അധികാരിമയും ശാരദാ ദേവിയുടെ വീടിന് നേര്‍ക്കും ആക്രമണം നടന്നു. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് ബിജെപി സംസ്ഥാന അധ്യക്ഷയുടെ ഇംഫാലിലെ വീടിന് നേര്‍ക്ക് ആക്രമണം നടന്നത്. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ സിആര്‍പിഎഫ് ആകാശത്തേക്ക് വെടിവെച്ചു.

വെള്ളിയാഴ്ച അര്‍ധരാത്രി തന്നെ മന്ത്രിയുടെ ഓഫീസിനും ആള്‍ക്കൂട്ടം തീയിട്ടു. മുഖ്യമന്ത്രി ബിരേന്‍ സിങ് കഴിഞ്ഞാല്‍ മണിപ്പൂര്‍ മന്ത്രിസഭയിലെ രണ്ടാമനാണ് ബിശ്വജിത് സിങ്.

Full Story

  17-06-2023
പ്രകൃതിക്ഷോഭം നേരിടാന്‍ ലോകബാങ്കിന്റെ വക 1228 കോടി വായ്പ

തിരുവനന്തപുരം: പ്രകൃതിക്ഷോഭം അടക്കമുള്ളവയെ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്കായി കേരളത്തിന് ലോകബാങ്ക് 1228 കോടിയുടെ വായ്പ അനുവദിച്ചു. പകര്‍ച്ചവ്യാധി, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവ മൂലമുള്ള ദുരിതങ്ങള്‍ നേരിടുന്നതിനാണ് തുക. നേരത്തെ കേരളത്തിന് 125 മില്യണ്‍ ഡോളറിന്റെ ധനസഹായം ലോകബാങ്ക് പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേയാണ് പുതിയ വായ്പ. ഈ രണ്ടു പദ്ധതി വഴി വെള്ളപ്പൊക്കത്തിന്റെ കെടുതി നേരിട്ട ഏകദേശം

50 ലക്ഷം ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. കാലാവസ്ഥ വ്യതിയാന മൂലം ദുരിതം അനുവദിക്കുന്ന കേരളത്തിന് ഇത് താങ്ങാവുമെന്നാണ് പ്രതീക്ഷ. തീരശോഷണം അടക്കം കാലാവസ്ഥ വ്യതിയാനം മൂലം സമീപകാലത്ത് കേരളം നേരിട്ട

Full Story
  16-06-2023
കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ അറസ്റ്റ് താത്കാലികമായി ഹൈക്കോടതി തടഞ്ഞു

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. സുധാകരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ബുധനാഴ്ച പരിഗണിക്കാനായി മാറ്റി. അതുവരെ സുധാകരനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പൊലീസിനു നിര്‍ദേശം നല്‍കി.

കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ആരെയും വഞ്ചിച്ചിട്ടില്ലെന്നുമാണ് സുധാകരന്‍ ഹര്‍ജിയില്‍ പറയുന്നത്. മോന്‍സന്‍ മാവുങ്കല്‍ മുഖ്യ പ്രതിയായ കേസില്‍ രണ്ടാം പ്രതിയായാണ് സുധാകരനെ ചേര്‍ത്തിട്ടുള്ളത്. ഈ മാസം 23ന് ചോദ്യം ചെയ്യലിനു ഹാജാരാവാന്‍ നിര്‍ദേശിച്ച്‌ ്രൈകംബ്രാഞ്ച് സുധാകരന് നോട്ടീസ് നല്‍കിയ പശ്ചാത്തലത്തിലാണ്

Full Story
[124][125][126][127][128]
 
-->




 
Close Window