Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
കായികം
  Add your Comment comment
ഐസിസി ഏകദിന ലോകകപ്പില്‍ ഇതുവരെ കളിച്ച ഏഴ് കളികളില്‍ ഏഴിലും വിജയിച്ച് ജൈത്രയാത്ര തുടരുകയാണ് ഇന്ത്യ
Text By: Team ukmalayalampathram
വെല്ലുവിളി ഉയര്‍ത്തും എന്ന് വിലയിരുത്തിയ ദക്ഷിണാഫ്രിക്കയെയും പിടിച്ചുകെട്ടിയതോടെ ടീം ഇന്ത്യ ആത്മവിശ്വാസത്തോടെ സെമിഫൈനലിന് ഇറങ്ങും.

ടീമിന്റെ മൊത്തത്തിലുള്ള പ്രകടനം ഐസിസി ഏകദിന റാങ്കിലിങിലും പ്രകടമായി. ബാറ്റിംഗ്, ബൗളിംഗ് എന്നിവയില്‍ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങളുടെ കുതിപ്പാണ് കണ്ടത്.

പാക്കിസ്ഥാന്‍ താരം ബാബര്‍ അസമിനെ മറികടന്ന് ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഏകദിന റാങ്ങില്‍ ഒന്നാമതെത്തി.സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ് ധോണി, വിരാട് കോഹ്ലി എന്നിവര്‍ക്ക് ശേഷം ഏകദിന ബാറ്റര്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നേടുന്ന ഇന്ത്യയില്‍ നിന്നുള്ള നാലാമത്തെ കളിക്കാരനായി ഗില്‍ മാറി.
 
Other News in this category

 
 




 
Close Window