Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
വാര്‍ത്തകള്‍
  01-06-2023
പ്രവേശനോത്സവത്തില്‍ കണ്ണീരായി നാലു വയസുകാരന്റെ മരണം

കൊല്ലം: പ്രവേശനോത്സവ ദിവസം നൊമ്പരമായി നാലാം ക്ലാസുകാരന്‍. കൊല്ലം കൊട്ടാരക്കര ആനക്കോട്ടൂര്‍ എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ സഞ്ജയ് (10) പനി ബാധിച്ച് മരിച്ചു. ആനക്കോട്ടൂര്‍ സ്വദേശി സന്തോഷിന്റെയും പ്രീതയുടെയും മകനാണ്. ഇന്നലെ ഉച്ചയോടെയാണ് സഞ്ജയ്ക്ക് പനിയും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്. വൈകീട്ടോടെ കൊട്ടാരക്കരയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് സ്‌കൂളിലേക്ക് പോകുന്നതിനായി പുതിയ

Full Story
  31-05-2023
പറന്നാല്‍ ഇങ്ങനെയിരിക്കും, കേരളാ പോലീസ് പറയുന്നു

കൊച്ചി: പലപ്പോഴും അമിതവേഗമാണ് റോഡ് അപകടങ്ങള്‍ക്ക് പ്രധാനകാരണം. പൊതുനിരത്തുകളില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള വേഗപരിധിയില്‍ മാത്രം വാഹനം ഓടിക്കണമെന്നാണ് മോട്ടോര്‍ വാഹന നിയമം പറയുന്നത്. എന്നാല്‍ പലരും ഇത് ലംഘിക്കുന്നതാണ് അപകടത്തിന് ഇടയാക്കുന്നത്. ഇപ്പോള്‍ അമിതവേഗത്തിന്റെ ആപത്ത് ചൂണ്ടിക്കാണിക്കുന്ന മുന്നറിയിപ്പ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കേരള പൊലീസ്.

പറപ്പിക്കലിന് കിട്ടിയ പണി കണ്ടോ? എന്ന് ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. കാട്ടിലൂടെ അമിതവേഗത്തില്‍ പാഞ്ഞ രണ്ടു ബൈക്ക് യാത്രക്കാര്‍ക്ക് സംഭവിച്ചതാണ് വീഡിയോയുടെ ഉള്ളടക്കം. നിയന്ത്രണം വിട്ട് രണ്ടു ബൈക്ക് യാത്രക്കാര്‍ റോഡില്‍ നിന്ന് കാട്ടിലേക്ക്

Full Story
  31-05-2023
ഗുസ്തി താരങ്ങളുടെ ലൈംഗിക അതിക്രമക്കേസില്‍ ബ്രിജ്ഭൂഷണു ക്ലീന്‍ ചിറ്റ് നല്‍കി ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളുടെ ലൈംഗിക അതിക്രമ പരാതിയില്‍ റസ്ലിങ് ഫെഷറേഷന്‍ (ഡബ്ല്യൂഎഫ്ഐ) പ്രസിഡന്റും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ഡല്‍ഹി പൊലീസ്. ഇക്കാര്യം വ്യക്തമാക്കി പതിനഞ്ചു ദിവസത്തിനകം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവുകള്‍ അന്വേഷണത്തില്‍ ലഭിച്ചിട്ടില്ല. താരങ്ങളുടെ ആക്ഷേപത്തെ പിന്തുണയ്ക്കുന്ന വസ്തുതകള്‍ ഇല്ല- ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കേസില്‍ പതിനഞ്ചു ദിവസത്തിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. ബ്രിജ് ഭൂഷനെ അറസ്റ്റ്

Full Story
  31-05-2023
അരിക്കൊമ്പന്‍ വിഷയത്തില്‍ സാബു ജേക്കബിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്ന ഹര്‍ജിയില്‍ ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആനയെ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. ഹര്‍ജിയുടെ സത്യസന്ധത സംശയിക്കുന്നതായും കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ അലക്സാണ്ടര്‍ തോമസ്, സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഹണിച്ചത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഒരു പാര്‍ട്ടിയുടെ നേതാവായ ഹര്‍ജിക്കാരന് തമിഴ്നാട്ടിലെ വിഷയത്തില്‍ എന്താണ് കാര്യമെന്ന് കോടതി ചോദിച്ചു. ഹര്‍ജിയിലൂടെ എന്താണ് ഉദ്ദേശിക്കുന്നത് എന്നു മനസ്സിലാകുന്നില്ല. ഹര്‍ജിക്കാരന്റേത് തെറ്റായ വാദങ്ങളാണ്. ആനയുടെ കാര്യത്തില്‍

Full Story
  30-05-2023
സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്: പരാതിക്കാരന്‍ ജീവനൊടുക്കി

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ ജീവനൊടുക്കി. പുല്‍പ്പള്ളി കേളക്കവല ചെമ്പകമൂല സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. 55 വയസായിരുന്നു. സമീപവാസിയുടെ കൃഷിയിടത്തില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭൂമി പണയപ്പെടുത്തി രാജേന്ദ്രന്‍ 25 ലക്ഷം രൂപ വായ്പയെടുത്തതായും നിലവില്‍ പലിശ സഹിതം ഏതാണ്ട് 40 ലക്ഷം രൂപ കുടിശികയുണ്ടെന്നുമാണ് പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്ക് രേഖകളിലുണ്ടായിരുന്നത്. എന്നാല്‍ 80000 രൂപ മാത്രമാണ് താന്‍ വായ്പ എടുത്തതെന്നായിരുന്നു രാജേന്ദ്രന്റെ വാദം. കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്ക് മുന്‍ ഭരണ സമിതി ബാക്കി തുക തന്റെ പേരില്‍ തട്ടിയെടുത്തതാണെന്നായിരുന്നു രാജേന്ദ്രന്റെ പരാതി. ഇതുമായി

Full Story
  30-05-2023
താന്‍ ആരേയും കൊന്നിട്ടില്ലെന്ന് സിദ്ദിഖ് കൊലപാതക കേസിലെ പ്രതി ഫര്‍ഹാന

കോഴിക്കോട്: താന്‍ ആരെയും കൊന്നിട്ടില്ലെന്ന് കോഴിക്കോട്ടെ ഹോട്ടല്‍ ഉടമ സിദ്ദിഖിന്റെ കൊലപാതകക്കേസിലെ പ്രതി ഫര്‍ഹാന. എല്ലാം ആസൂത്രണം ചെയ്തതും ഷിബിലിയാണ്. കൃത്യം നടക്കുമ്പോള്‍ ഷിബിലിക്കും ആഷിഖിനും ഒപ്പം ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്നു. സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പ് അല്ലെന്നും ഫര്‍ഹാന പറഞ്ഞു. ചളവറയിലെ ഫര്‍ഹാനയുടെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പൊലീസ് ജീപ്പില്‍ വെച്ച് ടെലിവിഷന്‍ ചാനലിനോടാണ് ഫര്‍ഹാന ഇപ്രകാരം പറഞ്ഞത്. 'ഞാന്‍ കൊന്നിട്ടൊന്നുമില്ല. ഞാന്‍ ഇതിന്റെ കൂടെ നിന്നു എന്നുള്ളത് ശരിയാണ്. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖുമാണ്.

ഹോട്ടല്‍ മുറിയില്‍ വെച്ച് സിദ്ദിഖും ഷിബിലിയും തമ്മില്‍

Full Story
  30-05-2023
രാജ്യത്തിന് വേണ്ടി നേടിയ മെഡലുകള്‍ ഗംഗയില്‍ വലിച്ചെറിയുമെന്ന് ഗുസ്തി താരങ്ങള്‍

ന്യൂഡല്‍ഹി: അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ രാജ്യത്തിന് വേണ്ടി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്ന് ഗുസ്തി താരങ്ങള്‍. ഹരിദ്വാറില്‍ വൈകീട്ട് ആറിന് മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്ന് ബംജ്രംഗ് പൂനിയ അറിയിച്ചു. ആത്മാഭിമാനം പണയം വെച്ചു ജീവിക്കാനാവില്ല. ഈ മെഡലുകള്‍ തങ്ങളുടെ ജീവനും ആത്മാവുമാണ്. കഠിനാധ്വാനം ചെയ്തു നേടിയ മെഡലുകള്‍ ഗംഗയെപ്പോലെ പരിശുദ്ധമാണ്. എന്നാല്‍ ഇപ്പോള്‍ മെഡലുകള്‍ക്ക് വിലയില്ലാതായിയെന്ന് താരങ്ങള്‍ പറഞ്ഞു.

ഇന്ത്യാഗേറ്റില്‍ മരണം വരെ നിരാഹാര സമരം ആരംഭിക്കുമെന്നും ഗുസ്തി താരങ്ങള്‍ അറിയിച്ചു. ഇന്നലെ നടന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഗുസ്തി താരങ്ങളുടെ സമരവേദി ഡല്‍ഹി പൊലീസ് പൂര്‍ണ്ണമായും

Full Story
  29-05-2023
കര്‍ണാടകയില്‍ ബസും കാറും കൂട്ടിയിടിച്ച് പത്തു പേര്‍ മരിച്ചു

മൈസൂരു: കര്‍ണാടകയിലെ മൈസൂരുവില്‍ കാറും ബസും കൂട്ടിയിടിച്ച് പത്തുപേര്‍ മരിച്ചു. കൊല്ലഗല്‍-ടി നരസിപുര മെയ്ന്‍ റോഡിലാണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാരാണ് മരിച്ചത്. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ ചാമരാജനഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബെല്ലാരിയില്‍നിന്നു മൈസുരുവിലേക്ക് വിനോദയാത്രയ്ക്കു വന്ന സംഘമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. കാറില്‍ 13 പേരുണ്ടായിരുന്നു. മൂന്നു പേരുടെ പരിക്ക് ഗുരുതരമാണ്.

Full Story
[125][126][127][128][129]
 
-->




 
Close Window