Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
കായികം
  Add your Comment comment
മികച്ച കളിക്കാരനായ ലൂയിസ് ഇപ്പോള്‍ കളിക്കുന്നത് ലിവര്‍പൂളിനു വേണ്ടി: ലൂയിസിന്റെ മാതാപിതാക്കളെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയി
Text By: Team ukmalayalampathram
കൊളംബിയന്‍ താരം ലൂയിസ് ഡയസിന്റെ മാതാപിതാക്കളെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. മോട്ടോര്‍ ബൈക്കുകളിലെത്തിയ ആയുധധാരികളാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് കൊളംബിയന്‍ മാധ്യമങ്ങള്‍. ഡയസിന്റെ അമ്മയെ രക്ഷപ്പെടുത്തിയെങ്കിലും, പിതാവിനായി തെരച്ചില്‍ തുടരുകയാണെന്ന് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു.

പിതാവ് ലൂയിസ് മാനുവല്‍ ഡയസ്, അമ്മ സിലിനിസ് മറുലാന്‍ഡ എന്നിവരെയാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. 'ലാ ഗുജിറ' മേഖലയിലെ ഒരു സര്‍വീസ് സ്റ്റേഷനില്‍ നില്‍ക്കുകയായിരുന്ന ഇവരെ ബൈക്കിലെത്തിയ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രോസിക്യൂട്ടര്‍മാരുടെയും പൊലീസിന്റെയും സൈനിക ഉദ്യോഗസ്ഥരുടെയും ഒരു പ്രത്യേക സംഘമാണ് തെരച്ചില്‍ നടത്തുന്നത്.

അമ്മ മറുലാന്‍ഡയെ രാജ്യത്തിന്റെ വടക്കന്‍ ഭാഗത്തുള്ള ബരാങ്കസില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം പിതാവിനായി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് ഡയറക്ടര്‍ ജനറല്‍ വില്യം സലാമങ്ക പറഞ്ഞു. അതേസമയം 26 കാരനായ ലിവര്‍പൂള്‍, കൊളംബിയ വിംഗര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. മയക്കുമരുന്ന്, ക്രിമിനല്‍ മാഫിയ അരങ്ങുവാഴുന്ന കൊളംബിയയില്‍ പണത്തിനു വേണ്ടി പ്രശസ്തരായ ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് പതിവാണ്.
 
Other News in this category

 
 




 
Close Window