Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
വാര്‍ത്തകള്‍
  12-07-2022
സംസ്ഥാനത്തെ ജിംനേഷ്യങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി

കൊച്ചി: സംസ്ഥാനത്തെ എല്ലാ ജിംനേഷ്യങ്ങള്‍ക്കും മൂന്നുമാസത്തിനകം ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി. കേരള പ്‌ളേസ് ഒഫ് പബ്‌ളിക് റിസോര്‍ട്ട് ആക്ട് പ്രകാരം ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. പള്ളികളും ക്ഷേത്രങ്ങളും പോലെ യുവാക്കളുടേയും മറ്റും പുണ്യസ്ഥലമായി ജിമ്മുകള്‍ മാറിയെന്ന് കോടതി വിലയിരുത്തി.ജിമ്മില്‍ പോകുന്നത് ഒരു ക്രെഡിറ്റ് ആയാണ് എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാരും സ്ത്രീകളും കാണുന്നത്. ആരോഗ്യകരമായ ഒരു ലോകം ഉണ്ടാകുന്നതിന്റെ നല്ല സൂചനയാണിത്. എല്ലാ നിയമാനുസൃത ലൈസന്‍സുകളും നേടി നിയമപരമായായിരിക്കണം ജിമ്മുകളുടെ പ്രവര്‍ത്തനം എന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ നിരീക്ഷിച്ചു.

സംഗീത,

Full Story
  12-07-2022
യാത്രയ്ക്കിടെ വിദ്യാര്‍ഥിനിക്ക് ദേഹാസ്വാസ്ഥ്യം, രക്ഷകരായി കെഎസ്ആര്‍ടിസി ജീവനക്കാര്‍

താമരശ്ശേരി: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ഥിനിക്ക് രക്ഷകരായി കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും. ശരീരം മരവിച്ച് തണുക്കുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്ത വിദ്യാര്‍ഥിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചാണ് ഇരുവരും മാതൃകയായത്. കുറ്റിപ്പുറം കെഎംസിടി കോളേജിലെ എല്‍എല്‍ബി വിദ്യാര്‍ഥിനി വൈത്തിരി രോഹിണിയില്‍ റിതിക (21) യ്ക്കാണ് ജീവനക്കാരുടെയും യാത്രക്കാരുടെയും കരുതല്‍ രക്ഷയായത്.സുല്‍ത്താന്‍ ബത്തേരി ഗാരേജിലെ ടൗണ്‍ ടു ടൗണ്‍ ബസിലെ ഡ്രൈവര്‍ കോഴിക്കോട് മലാപ്പറമ്പ് മൂസ്സേന്‍ വീട്ടില്‍ എം വിനോദ്, കണ്ടക്ടര്‍ അട്ടപ്പാടി ചിണ്ടക്കി അമ്പലംകുന്ന് വീട്ടില്‍ ആര്‍ രാജന്‍ എന്നിവരാണ് അവസരോചിതമായ ഇടപെടല്‍ നടത്തിയത്.

Full Story
  12-07-2022
സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ബമ്പര്‍ തുകയുമായി തിരുവോണം ബമ്പര്‍

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ബമ്പര്‍ സമ്മാനവുമായി കേരള ലോട്ടറി വകുപ്പ്. തിരുവോണം ബമ്പറിന്റെ തുക വര്‍ധിപ്പിക്കാന്‍ ലോട്ടറി വകുപ്പിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി.നിലവില്‍ 12 കോടി രൂപയാണ് തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായി നല്‍കുന്നത്. ഇത് 25 കോടിയായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. രാജ്യത്ത് തന്നെ ഒറ്റ ടിക്കറ്റില്‍ ഇത്രയും ഉയര്‍ന്ന തുക ഒന്നാം സമ്മാനമായി നല്‍കുന്നത് ഇതാദ്യമാണ്. ഓണത്തോടനുബന്ധിച്ച് ഇറക്കുന്ന തിരുവോണം ബമ്പറില്‍ മൊത്തം 126 കോടി രൂപ സമ്മാനമായി നല്‍കാനുള്ള നിര്‍ദേശത്തിനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.

സമ്മാന തുക ഉയരുന്നതിനൊപ്പം ടിക്കറ്റ് വിലയും

Full Story
  11-07-2022
ശ്രീലേഖയ്‌ക്കെതിരേ പ്രോസിക്യൂഷന്‍ നടപടിക്ക് സാധ്യത

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയ മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ മൊഴിയെടുക്കാനൊരുങ്ങി അന്വേഷണ സംഘം. കേസിലെ പ്രതിയായ നടന്‍ ദിലീപിനെ ന്യായീകരിച്ച് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് മൊഴിയെടുക്കുന്നത്. ഇതിനുള്ള നടപടികള്‍ തുടങ്ങിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.ശ്രീലേഖ യൂട്യൂബ് ചാനലിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണെന്നാണ് പ്രോസിക്യൂഷന്റെ വിലയിരുത്തല്‍.

കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് ശ്രീലേഖ അഭിപ്രായങ്ങള്‍ പറഞ്ഞത്. പറഞ്ഞ കാര്യങ്ങള്‍ സ്ഥാപിക്കാനായില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരും.കേസില്‍ ദിലീപിനെതിരായ

Full Story
  11-07-2022
മുന്‍ ഡിജിപി ആര്‍. ശ്രീലേഖയ്‌ക്കെതിരേ പരക്കേ പ്രതിഷേധം

തൃശൂര്‍: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ ആരോപണങ്ങള്‍ പച്ചക്കളളമാണെന്ന് സാക്ഷി ജിന്‍സന്‍. പുറത്തുവന്ന കത്ത് പള്‍സര്‍ സുനിയുടെത് തന്നെയാണ്. കത്ത് എഴുതിയത് സുനിയാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. സുനി പറഞ്ഞുകൊടുത്ത കാര്യങ്ങള്‍ സഹതടവുകാരന്‍ വിപിന്‍ലാലാണ് എഴുതിയത്. ഇതിന് ജയിലിലെ സിസി ടിവി ദൃശ്യങ്ങള്‍ തെളിവാണെന്നും ജിന്‍സന്‍ പറഞ്ഞു.ആദ്യം ഒരു റഫ് എഴുതി. സുനിയുടെ കൈയക്ഷരം മോശമായതിനാലാണ് സഹതടവുകാരന്‍ എഴുതിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ കോടതിയില്‍ നല്‍കിയതാണ്. ഇത് കോടതിക്ക് പോലും ബോധ്യമയാതാണെന്നാണ് തനിക്ക് തോന്നിയതെന്ന് ജിന്‍സന്‍ പറഞ്ഞു. മുന്‍ ജയില്‍ ഡിജിപിയുടെ വെളിപ്പെടുത്തലില്‍ പൊലീസ് നിയമനടപടി

Full Story
  11-07-2022
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തിട്ടില്ല, പോയത് വീരേന്ദ്രകുമാറിന്റെ ക്ഷണം സ്വീകരിച്ച്

കൊച്ചി: താന്‍ പങ്കെടുത്തു എന്ന് പറയുന്ന പരിപാടി ആര്‍എസ്എസിന്റേത് ആയിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പി പരമേശ്വരന്റെ സ്റ്റേജ് ആയിരുന്നു. തന്നെ പരിപാടിക്ക് ക്ഷണിച്ചത് ജനതാദള്‍ നേതാവ് എം പി വീരേന്ദ്രകുമാറാണ്. വി എസ് അച്യുതാനന്ദനും പി പരമേശ്വരന്റെ പുസ്തകം പ്രകാശനം ചെയ്തിരുന്നു. തന്നെ കുറിച്ച് പറഞ്ഞ വാക്ക് സിപിഎമ്മിന്റെ പ്രമുഖ നേതാവായ അച്യുതാനന്ദന് കൂടി ബാധകമാണെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.'എന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തിയത് ബിജെപി നേതാക്കള്‍ പങ്കുവെച്ച ഫോട്ടോ ഏറ്റവുമധികം പ്രചരിപ്പിച്ചത് സിപിഎം നേതാക്കള്‍ ആണ് എന്നതാണ്. സിപിഎമ്മിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലുടെയും മറ്റുമായിരുന്നു പ്രചാരണം.

Full Story

  11-07-2022
കോടതിയലക്ഷ്യക്കേസില്‍ വിജയ് മല്യക്ക് നാലു മാസം തടവ് ശിക്ഷ

ദില്ലി: കോടതിയലക്ഷ്യ കേസില്‍ മദ്യ രാജാവ്, വിജയ് മല്ല്യയെ 4 മാസം തടവിന് ശിക്ഷിച്ച് സുപ്രീംകോടതി. കോടതിയില്‍ ഹാജരാകാത്ത വിജയ് മല്ല്യയുടെ നിലപാടില്‍ അമര്‍ഷം രേഖപ്പെടുത്തിയ കോടതി, 2,000 രൂപ പിഴയൊടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ 2 മാസത്തെ തടവ് കൂടി മല്ല്യ അനുവഭിക്കേണ്ടി വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. 2017ലെ കോടതിയലക്ഷ്യ കേസില്‍ വിജയ് മല്ല്യ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട് 2016ല്‍ നാടുവിട്ട വിജയ് മല്ല്യ 2017ലാണ് മകളുടെ അക്കൗണ്ടിലേക്ക് 40 ദശലക്ഷം ഡോളര്‍ കൈമാറിയത്. വിദേശ കമ്പനിയായ ഡിയാജിയോയില്‍ നിന്നും സ്വീകരിച്ച പണമാണ് മല്ല്യ മകന്റെയും മകളുടെയും അക്കൗണ്ടിലേക്ക് വകമാറ്റിയത്.

Full Story
  10-07-2022
കാസര്‍കോട് ഭൂചലനം

കാസര്‍കോട്: കാസര്‍കോട് വെള്ളരിക്കുണ്ട് കല്ലപ്പള്ളിയില്‍ വീണ്ടും നേരിയ ഭൂചലനം. വലിയ ശബ്ദത്തോടുകൂടിയ പ്രകമ്പനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഇന്ന് രാവിലെയാണ് സംഭവം. ദിവസങ്ങള്‍ക്ക് മുന്‍പ് സമാനമായ ഭൂചലനം പ്രദേശത്ത് അനുഭവപ്പെിരുന്നു. കര്‍ണാടക സുള്ള്യയിലും കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളിലുമാണ് പ്രകമ്പനം അനുഭവപ്പെട്ടത്.

വലിയ ശബ്ദത്തോടെ ചെറിയ തോതിലുള്ള പ്രകമ്പനമാണ് അന്ന് അനുഭവപ്പെട്ടത്. തൊട്ടുമുന്‍പത്തെ ദിവസവും പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടിരുന്നതായി അധികൃതര്‍ പറയുന്നു. ഇടിമുഴക്കത്തോടെയുള്ള ശബ്ദം ഉണ്ടായതായാണ് നാട്ടുകാര്‍ പറയുന്നത്. വീടുകളില്‍ പാത്രങ്ങള്‍ക്കും

Full Story
[253][254][255][256][257]
 
-->




 
Close Window