Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 20th May 2024
വാര്‍ത്തകള്‍
  10-07-2022
ഉറങ്ങിക്കിടന്ന നാലു വയസുകാരന്‍ പാമ്പുകടിയേറ്റു മരിച്ചു

പാലക്കാട്: ഉറങ്ങിക്കിടന്ന നാലരവയസുകാരന്‍ വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് മരിച്ചു. പാലക്കാട് മലമ്പുഴയില്‍ അകമലവാരം വലിയകാട് സ്വദേശി എന്‍ രവീന്ദ്രന്റെയും ബിബിതയുടെയും മകന്‍ അദ്വിഷ് കൃഷ്ണയാണ് മരിച്ചത്. കുട്ടിയുടെ മൂക്കിലാണ് പാമ്പുകടിയേറ്റത്.ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ അമ്മവീട്ടില്‍ വച്ചാണ് പാമ്പുകടിയേറ്റത്. വീട്ടിലെ കിടപ്പുമുറിയില്‍ നിലത്ത് പായ വിരിച്ച് ബിബിതയും കുഞ്ഞും ഉറങ്ങുകയായിരുന്നു. ഷീറ്റിട്ട വീടിന്റെ മേല്‍ക്കൂരയില്‍ നിന്നാണു പാമ്പു കുട്ടിയുടെ മുഖത്തു വീണത്.

കുട്ടിയുടെ നിലവിളി കേട്ട് ഉണര്‍ന്ന അമ്മ പരിശോധിച്ചപ്പോഴാണ് അദ്വിഷിന്റെ മൂക്കില്‍ ചോരപ്പാടുകള്‍ കണ്ടത്.

Full Story
  10-07-2022
ആര്‍എസ്എസ് പരിപാടിയില്‍ വി.ഡി. സതീശന്‍, ചിത്രം പങ്കുവച്ച് ഹിന്ദുഐക്യവേദി

കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ സംഘപരിവാര്‍. ഗോള്‍വാള്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തിനെതിരെയാണ് സംഘപരിവാര്‍ രംഗത്തെത്തിയത്. സതീശന്റെ നിലപാടിനെ ചോദ്യം ചെയ്ത് ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബു ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. വിഡി സതീശന്‍ 2006ല്‍ ആര്‍എസ്എസ് പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന ചിത്രം സഹിതം കുറിപ്പ് പങ്കിട്ടാണ് ഫെയ്‌സ്ബുക്കില്‍ ബാബു ചോദ്യങ്ങളുമായി രംഗത്തെത്തിയത്.അന്ന് ഗോള്‍വാള്‍ക്കര്‍ സതീശന് തൊട്ടുകൂടാത്തവനായിരുന്നില്ല.

രാഷ്ട്രീയ സാഹചര്യം മാറുകയും ഇസ്ലാമിക തീവ്രവാദത്തെ പിന്തുണക്കുന്നതാണ് രാഷ്ട്രീയ നേട്ടത്തിന് നല്ലതെന്ന് കരുതുകയും ചെയ്യുന്ന സതീശന്‍ ഇപ്പോള്‍ പുട്ടിന് പീര

Full Story
  09-07-2022
കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പ് ശ്രമം പാളി, ലൈംഗിക പീഡനക്കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

മുംബൈ; സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനിയായ യുവതി നല്‍കിയ ലൈംഗിക പീഡനക്കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമം കോടതി തടഞ്ഞു. കേസ് ഒത്തുതീര്‍പ്പിലെത്തിയെന്ന് കാണിച്ച് യുവതിയും ബിനോയിയും നല്‍കിയ അപേക്ഷ ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി അറിയിച്ചു.കുട്ടിയുടെ ഭാവി കണക്കിലെടുത്ത് അപേക്ഷ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയെന്നാണ് ബിനോയിയും യുവതിയും ഒപ്പിട്ടു നല്‍കിയ രേഖയില്‍ പറയുന്നത്. ഈ അപേക്ഷ പരിഗണിച്ച് നിലവിലെ കേസ് റദ്ദാക്കണമെന്നാണ് ഇരുവരും ബൈക്കോടതി ഡിവിഷന്‍ ബെഞ്ചിനോട് ആവശ്യപ്പെട്ടത്. കുട്ടി തങ്ങളുടേതാണെന്ന് കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ ബിനോയ് കോടിയേരി

Full Story
  09-07-2022
അദാനി ടെലികോം രംഗത്തേക്ക്, അംബാനിക്ക് വെല്ലുവിളിയായേക്കും

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര വ്യവസായികളായ അദാനി ഗ്രൂപ്പ് ടെലികോം രംഗത്തേക്കു കടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ മാസം അവസാനം നടക്കുന്ന 5ജി സ്പെക്ട്രം ലേലത്തില്‍ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് പങ്കെടുക്കുമെന്നാണ് സൂചന. ഇതോടെ അദാനി ഗ്രൂപ്പ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുമായും സുനില്‍ ഭാരതി മിത്തലിന്റെ എയര്‍ടെല്ലുമായും നേരിട്ടുള്ള മത്സരത്തിനു കളമൊരുങ്ങും.ഈ മാസം ഇരുപത്തിയാറിനു നടക്കുന്ന സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷ നല്‍കുന്നതിനുള്ള സമയം ഇന്നലെ അവസാനിച്ചു. നാലു കമ്പനികള്‍ ലേലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷിച്ചതായാണ് സൂചനകള്‍. ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികള്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ്

Full Story
  09-07-2022
രൂപയുടെ മൂല്യം ഇടിഞ്ഞു, ഇന്ത്യയുടെ വിദേശ നാണ്യശേഖരം ഇടിഞ്ഞു

ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തില്‍ വന്‍ കുറവുണ്ടാക്കിയെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. ജൂലൈ ഒന്നിന് അവസാനിച്ച ആഴ്ചയില്‍ 500 കോടി ഡോളറിന്റെ (അഞ്ച് ബില്യണ്‍) കുറവാണ് വിദേശ നാണ്യ ശേഖരത്തില്‍ ഉണ്ടായത്.തൊട്ടു മുമ്പത്തെ ആഴ്ചയില്‍ വിദേശ നാണ്യ ശേഖരം 2.734 ബില്യണ്‍ വര്‍ധിച്ചിരുന്നു. തുടര്‍ച്ചയായ മൂന്ന് ആഴ്ച ഇടിഞ്ഞ ശേഷമായിരുന്നു ഈ വര്‍ധന. ജുലൈ ഒന്നിന് അവസാനിച്ച ആഴ്ചയില്‍ 588.314 ബില്യണ്‍ ആണ് വിദേശനാണ്യ ശേഖരം. തൊട്ടു മുന്‍ ആഴ്ച ഇത് 593.323 ബില്യണ്‍ ആയിരുന്നു.വിദേശനാണ്യ ശേഖരത്തില്‍ നല്ലൊരു പങ്കും കറന്‍സി ആസ്തിയാണ്. ഇതിന്റെ മൂല്യത്തില്‍ 4.47 ബില്യണ്‍ കുറവാണ് ഉണ്ടായത്. സ്വര്‍ണ ആസ്തി 504 മില്യണ്‍ കുറഞ്ഞു.കഴിഞ്ഞ അഞ്ച് ആഴ്ചകളില്‍

Full Story
  08-07-2022
770 കേസുകളില്‍ കുടുക്കുമെന്ന് ഭീഷണി, ക്രൈംബ്രാഞ്ചിനെതിരേ സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍

കൊച്ചി: ക്രൈംബ്രാഞ്ചിനെതിരെ പരാതിയുമായി സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസിന്റെ പേരില്‍ പൊലീസ് പിഡീപ്പിക്കുകയാണെന്ന് പരാതിയില്‍ സ്വപ്ന ആരോപിക്കുന്നു. 770 കേസുകളില്‍ കുടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനു പുറമേയാണ് പൊലീസ് പീഡിപ്പിക്കുന്നു എന്നാരോപിച്ച് പുതിയ ഹര്‍ജി നല്‍കിയിട്ടുള്ളത്.

ഗൂഢാലോചനക്കേസില്‍ കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍ കൂടുതല്‍ കേസുകളില്‍ പ്രതിയാക്കുമെന്ന് ക്രൈംബ്രാഞ്ച്

Full Story
  08-07-2022
മുപ്പതു കഴിഞ്ഞ എല്ലാവര്‍ക്കും വര്‍ഷത്തിലൊരിക്കല്‍ സൗജന്യ ആരോഗ്യപരിശോധന

 തിരുവനന്തപുരം: മുപ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വര്‍ഷത്തിലൊരിക്കല്‍ സൗജന്യ ആരോഗ്യപരിശോധന നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്. ജീവിതശൈലി രോഗങ്ങളും അതിനുള്ള സാധ്യതയും കണ്ടെത്താനാണ് ഇത്. ജീവിതശൈലീരോഗങ്ങളുടെ രജിസ്ട്രിയുണ്ടാക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.140 പഞ്ചായത്തുകളില്‍ ഈ പരിശോധന തുടങ്ങിയതായി മന്ത്രി അറിയിച്ചു.

ഇതുവരെ 1.3 ലക്ഷം പേരെ പരിശോധിച്ചു. വൃക്കരോഗം തടയാന്‍ കാമ്പയിന്‍ നടത്തും. ചെലവേറിയ ഹീമോ ഡയാലിസിസിനുപകരം വീട്ടില്‍ ചെയ്യാവുന്ന പെരിറ്റോണിയല്‍ ഡയാസിസിസിനു പ്രചാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.ഇതുവരെ 11 ജില്ലകളില്‍ പദ്ധതി തുടങ്ങി. മൂന്നിടത്ത് ഉടന്‍ ആരംഭിക്കും. സംസ്ഥാനത്താകെ 97

Full Story
  08-07-2022
യൂത്ത് കോണ്‍ഗ്രസിലെ ലൈംഗികാരോപണത്തിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ പ്രവര്‍ത്തകരെന്ന് വിവേക് നായര്‍

തിരുവനന്തപുരം: പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ വെച്ച് വനിതാ നേതാവിനോട് മോശമായി പെരുമാറിയെന്ന പരാതിക്ക് പിന്നില്‍ യൂത്ത് കോണ്‍ഗ്രസിലെ സഹപ്രവര്‍ത്തകരെന്ന് ആരോപണവിധേയനായ വിവേക് നായര്‍. തനിക്ക് നേരെ ഉയര്‍ന്ന പീഡന പരാതി വ്യാജമാണ്. മറ്റൊരു നേതാവിനോട് മോശമായി പെരുമാറിയതിനാണ് തന്നെ സസ്‌പെന്‍ഡ് ചെയ്തതെന്നും വിവേക് ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിക്കുന്നതിനിടെ വ്യക്തമാക്കി. ദളിത് വിഭാഗത്തില്‍ നിന്ന് എത്തിയ താന്‍ സംഘടനയില്‍ പലതരത്തിലുള്ള പ്രതിസന്ധികള്‍ നേരിടുന്നുണ്ടെന്ന് പരാതിക്കാരിയായ വനിതാ നേതാവ് വ്യക്തമാക്കി. താന്‍ നേരിടുന്നതിന് സമാനമായ അവസ്ഥ നിരവധി വനിതാ പ്രവര്‍ത്തകരും നേരിടുന്നുണ്ടെന്നും കേരളത്തിന്റെ ചുമതലയുള്ള സെക്രട്ടറി

Full Story
[254][255][256][257][258]
 
-->




 
Close Window