Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
വാര്‍ത്തകള്‍
  25-04-2024
കേരളം പോളിങ് ബൂത്തിലേക്ക്, സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ച നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള പൊലീസ് വിന്യാസമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. 183 ഡിവൈഎസ്പിമാരും 100 ഇന്‍സ്പെക്ടര്‍മാരും സബ് ഇന്‍സ്പെക്ടര്‍/ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലുള്ള 4,540 പേരും തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കും. 23,932 സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ /സിവില്‍ പൊലീസ് ഓഫീസര്‍മാരും ആംഡ് പൊലീസ് ബറ്റാലിയനില്‍ നിന്നുള്ള 4,383 പൊലീസ് ഉദ്യോഗസ്ഥരും വിവിധ കേന്ദ്രസേനകളില്‍ നിന്ന് 4,464

Full Story
  25-04-2024
നരേന്ദ്രമോദിയുടെ രാമക്ഷേത്ര പരാമര്‍ശം പെരുമാറ്റച്ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: യുപിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മാതൃക പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് തീരുമാനം. അഫ്ഗാനിസ്ഥാനില്‍ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പരാമര്‍ശിച്ചതും ചട്ടലംഘനമല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ഏപ്രില്‍ 9ന് യുപിയിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാമക്ഷേത്ര നിര്‍മാണം, ഗുരുഗ്രന്ഥം, കര്‍ത്താര്‍പൂര്‍ ഇടനാഴി വികസിപ്പിച്ചത് എന്നിവയില്‍ സര്‍ക്കാര്‍

Full Story
  25-04-2024
സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില തുടരും. ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പാലക്കാട്, കൊല്ലം, തൃശൂര്‍, കോഴിക്കോട്, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂര്‍, തിരുവനന്തപുരം, മലപ്പുറം, കാസര്‍ക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. പാലക്കാട് നാളെ വരെ ഉഷ്ണ തരംഗ മുന്നറിയിപ്പുമുണ്ട്. വിവിധ ജില്ലകളില്‍ ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന

Full Story
  24-04-2024
ലത്തീന്‍സഭയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് ശേഷം ലത്തീന്‍ അതിരൂപതയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന് ബിഷപ് തോമസ് ജെ നെറ്റോ. പള്ളികളില്‍ ഞായറാഴ്ച വായിച്ച സര്‍ക്കുലറിലാണ് അക്കൗണ്ട് മരവിപ്പിച്ച കാര്യം ബിഷപ്പ് അറിയിച്ചത്. അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയുള്ള സര്‍ക്കുലര്‍ സഭ പുറത്തുവിട്ടു. വിദേശത്തുനിന്ന് ഫണ്ട് സ്വീകരിക്കുന്ന എഫ്ആര്‍സിഎ അക്കൗണ്ട് അടക്കം മരവിപ്പിച്ചു. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടുപോലും സ്വീകരിക്കാന്‍ കഴിയുന്നില്ലെന്ന് സഭ ചൂണ്ടിക്കാട്ടുന്നു. നല്ലിടയന്‍ ഞായറുമായി ബന്ധപ്പെട്ട് വായിച്ച സര്‍ക്കുലറിലാണ് ബിഷപ്പ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നില്‍

Full Story
  24-04-2024
യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ എന്തൊക്കെ, ട്രാക്ക് മാറ്റി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും സ്വകാര്യ സ്ഥാപനങ്ങളിലുമായി തലസ്ഥാന നഗരിയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും തൊഴിലാളികളുടേയും യാത്രാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സബര്‍ബന്‍ ട്രെയിനുകള്‍ കൊണ്ടുവരാനും രാവിലേയും വൈകുന്നേരവുമായി എട്ട് സര്‍വീസുകള്‍ ഉറപ്പുവരുത്താനും ശ്രമിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇവരുടെ യാത്രാ പ്രശ്നങ്ങള്‍ നേരിട്ടറിയുന്നതിന് ചൊവ്വാഴ്ച രാവിലെ നാഗര്‍കോവില്‍കൊല്ലം പാസഞ്ചറില്‍ യാത്ര ചെയ്താണ് യാത്രക്കാരുടെ പ്രശ്നങ്ങള്‍ സ്ഥാനാര്‍ഥി നേരിട്ടറിഞ്ഞത്. രാവിലെ 7.14ന് പാറശ്ശാലയില്‍ നിന്നാണ് സ്ഥാനാര്‍ഥി ട്രെയിനില്‍ കയറിയത്.

Full Story

  24-04-2024
തിരുവനന്തപുരത്ത് മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലെന്ന് പന്ന്യന്‍ രവീന്ദ്രന്‍

 തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലെന്ന് ഇടതുസ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍. പ്രചാരണം തുടങ്ങിയ സമയത്തെ ചിത്രമല്ല ഇപ്പോഴുള്ളത്. ശശി തരൂര്‍ ചിത്രത്തില്‍ ഇല്ല. മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ തരൂരിനെ കൈവിട്ടു. തരൂരിനുള്ള യുഡിഎഫ് വോട്ടു ചോരുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. നിലവിലെ എംപി ശശി തരൂരിനെക്കുറിച്ച് ജനങ്ങള്‍ക്ക് മതിപ്പില്ല. അദ്ദേഹത്തിനുള്ള പിന്തുണ കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്. തരൂരില്‍ നിന്നും കൊഴിയുന്ന വോട്ടുകള്‍ സ്വാധീനിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ നിലവില്‍ കുറച്ചുകൂടി മുന്നില്‍ നില്‍ക്കുന്നത് ബിജെപിയാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍

Full Story
  23-04-2024
ഏകീകൃത കുര്‍ബാന നടപ്പാക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടിയെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ്

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍. വ്യാഴാഴ്ചയ്ക്കകം ഏകീകൃത കുര്‍ബാന നടപ്പാക്കാനുള്ള നടപടി സ്വീകരിക്കാന്‍ അഡ്മിനിസ്ട്രേറ്റര്‍ക്ക് നിര്‍ദേശം നല്‍കി. അടുത്ത മാസം കര്‍മ പദ്ധതി വത്തിക്കാന് സമര്‍പ്പിക്കണം. നടപ്പാക്കാത്തവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ബിഷപ്പ് മുന്നറിയിപ്പ് നല്‍കി.

ജനാഭിമുഖ കുര്‍ബാന പൂര്‍ണമായും അവസാനിപ്പിക്കണം. എന്നാല്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ കത്ത് കൈപ്പറ്റാന്‍ വൈദികര്‍ തയ്യാറായില്ല. സിറോ മലബാര്‍ സഭയുടെ ലെറ്റര്‍ ഹെഡിലല്ല മേജര്‍ ആര്‍ച്ച് ബിഷപ്പ് അറിയിപ്പ് നല്‍കിയതെന്നാണ്

Full Story
  23-04-2024
കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തില്‍, വോട്ടെടുപ്പ് വെള്ളിയാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ലാപ്പിലേക്ക്. ഇന്നും നാളെയും കൂടിയാണ് പ്രചാരണത്തിന് സമയം അവശേഷിക്കുന്നത്. അതിനാല്‍ കൊടുമ്പിരിക്കൊണ്ട പ്രചാരണത്തിലാണ് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും. കൊട്ടിക്കലാശം നാളെ വൈകീട്ട് നടക്കും. സ്ഥാനാര്‍ത്ഥികളുടെ അവസാനവട്ട മണ്ഡലപര്യടനങ്ങള്‍ ഇന്നും നാളെയുമായി നടക്കും. പലയിടങ്ങളിലായി ദേശീയനേതാക്കളും സംസ്ഥാന നേതാക്കളും ക്യാമ്പ് ചെയ്ത് പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നു. നാളെ വൈകീട്ട് ആറ് വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം.

കൊട്ടിക്കലാശത്തിന് ശേഷം വ്യാഴാഴ്ച നിശബ്ദപ്രചാരണമാണ്. വെള്ളിയാഴ്ച ജനവിധി രേഖപ്പെടുത്താനായി കേരളം പോളിംഗ്

Full Story
[1][2][3][4][5]
 
-->




 
Close Window