Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 26th Oct 2024
വാര്‍ത്തകള്‍
  08-08-2024
തര്‍ക്കത്തിനിടെ തോക്ക് പുറത്തെടുത്തു, വെടിയുതിര്‍ത്തുവെന്ന വാര്‍ത്ത വ്യാജം

ആലപ്പുഴ: സര്‍ക്കാര്‍ സ്‌കൂളില്‍ തോക്കുമായെത്തി പ്ലസ് വണ്‍ വിദ്യാര്‍ഥി വെടിയുതിര്‍ത്തെന്ന വാര്‍ത്ത തെറ്റെന്ന് സ്‌കൂള്‍ അധികൃതരും പൊലീസും. വിദ്യാര്‍ഥി എയര്‍ഗണ്ണുമായി എത്തിയിരുന്നു. ഇത് കാട്ടി മറ്റൊരു വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. ഭീഷണിപ്പെടുത്തിയ വിദ്യാര്‍ഥിയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഉപയോഗശൂന്യമായ എയര്‍ഗണ്ണും കണ്ടെടുത്തു.

ആലപ്പുഴ നഗരത്തിലെ സ്‌കൂളില്‍ തിങ്കളാഴ്ച ഉച്ചയോടെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് സംഭവം. നിസ്സാര വഴക്കിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ തോക്ക് കാട്ടി വിദ്യാര്‍ഥി

Full Story
  08-08-2024
സമഗ്ര പുനരധിവാസ പാക്കേജ് ആവശ്യമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഉരുള്‍ പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ദുരന്തമേഖലയില്‍ നാളെ ജനകീയ തിരച്ചില്‍ നടത്തുമെന്നും, ആറ് മേഖലകളായി തിരിഞ്ഞാണ് പരിശോധന നടത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട് ദുരന്ത മേഖലയില്‍ തെരച്ചില്‍ ഇന്നും തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വയനാട് സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വയനാട് ദുരന്തം ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണം എന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ദുരന്ത തീവ്രത പരിശോധിച്ചു ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട്

Full Story
  08-08-2024
വയനാട് ഉരുള്‍പൊട്ടല്‍: അവശ്യവസ്തുക്കളുടെ ശേഖരണം നിര്‍ത്തിയതായി കലക്റ്റര്‍

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് അവശ്യവസ്തുക്കളുടെ ശേഖരണം താത്കാലികമായി നിര്‍ത്തിയെന്ന് ജില്ലാ കലക്ടര്‍ ഡിആര്‍ മേഘശ്രീ. ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ സംഭരിച്ചതിനാലാണ് തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഭക്ഷ്യ/മറ്റു വസ്തുക്കള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട് എന്ന വിവരം പൊതുജനങ്ങളെയും സന്നദ്ധ സംഘടനകളെയും അറിയിക്കുന്നതായി ജില്ലാ കലക്ടര്‍ പറഞ്ഞു.



കലക്ടറുടെ ഫെയ്സ്ബുക്ക് കുറിപ്പ്



വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല എന്നീ പ്രദേശങ്ങളില്‍ ഉരുളപൊട്ടലുമായി ബന്ധപ്പെട്ട് അവശ്യ ഭക്ഷ്യവസ്തുക്കളുടെ

Full Story
  07-08-2024
ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്നത് റവന്യൂ വകുപ്പ്, പണമെടുക്കാന്‍ ധന സെക്രട്ടറിയുടെ അനുമതി വേണം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യമല്ല എന്ന രീതിയില്‍ വലിയ കുപ്രചരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും ദാരുണമായ ഒരു ദുരന്തമുഖത്ത് ഇത്തരം വ്യാജ പ്രചരണം നടത്തുന്നത് തീര്‍ത്തും പ്രതിലോമപരമായ കാര്യമാണ്. ഈ പ്രചരണത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള മനുഷ്യരുമുണ്ട്. അവര്‍ യാഥാര്‍ത്ഥ്യമെന്തെന്ന് തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയാണ് നിയന്ത്രിക്കുന്നത്. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ്

Full Story
  07-08-2024
തിരച്ചില്‍ തുടരും, വായ്പാ മൊറട്ടോറിയം ഏര്‍പ്പെടുത്താന്‍ ബാങ്കുകളോട് സര്‍ക്കാര്‍

തിരുവനന്തപുരം: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ തിരച്ചില്‍ തുടരാന്‍ മന്ത്രിസഭായോഗ തീരുമാനം. തിരച്ചില്‍ തുടരുന്ന കാര്യത്തില്‍ സൈന്യം അന്തിമ തീരുമാനം എടുക്കട്ടെ. വീട് നഷ്ടമായവര്‍ക്ക് ആദ്യഘട്ടമെന്ന നിലയില്‍ വാടകവീട് കണ്ടെത്തി പുനരധിവസിപ്പിക്കാനുള്ള നടപടി ത്വരിതപ്പെടുത്താന്‍ മന്ത്രിസഭ ഉപസമിതിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മന്ത്രിമാര്‍ ഓണ്‍ലൈന്‍ ആയിട്ടാണ് മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തത്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന് സ്ഥലം കണ്ടെത്താനുള്ള നടപടി വേഗത്തിലാക്കാന്‍ ജില്ലാഭരണകൂടത്തിന് നിര്‍ദേശം നല്‍കി. മന്ത്രിസഭാ

Full Story
  07-08-2024
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം നല്‍കി സതീശന്‍

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കി. യുഡിഎഫ് എംഎല്‍എമാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തിന്റെ ഭാഗമായാണ് വി ഡി സതീശന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്.

മുന്‍ മുഖ്യമന്ത്രി എകെ ആന്റണി അമ്പതിനായിരം രൂപ സംഭാവന നല്‍കിയിരുന്നു. നേരത്തെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ

Full Story
  06-08-2024
നായയുടെ ആക്രമണം മൂലം കുട്ടികള്‍ക്ക് സ്വതന്ത്രമായി കളിക്കാന്‍ പോലും കഴിയുന്നില്ല

ന്യൂഡല്‍ഹി: രാജ്യത്ത് നായകളുടെ ആക്രമണം ഭയന്ന് കുട്ടികള്‍ക്ക് സ്വതന്ത്രമായി കളിക്കാന്‍ കഴിയുന്നില്ലെന്ന് ബിജെപി അംഗം അതുല്‍ ഗാര്‍ഗ് ലോക്‌സഭയില്‍. രാജ്യത്ത് നായ ആക്രമണത്തില്‍ നിരവധി പേര്‍ ഇരയാകുന്നതായി ചൂണ്ടിക്കാണിച്ച എംപി വിഷയത്തില്‍ നിയമങ്ങള്‍ പുനഃപരിശോധിക്കാന്‍ സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നുള്ള എംപിയാണ് അതുല്‍ ഗാര്‍ഗ്. ലോക്സഭയിലെ ശൂന്യവേളയില്‍ വിഷയം ഉന്നയിച്ച എംപി ഇന്ത്യയില്‍ 30.5 ലക്ഷം പേര്‍ക്ക് നായകളുടെ കടിയേറ്റതായും 286 പേര്‍ മരിച്ചതായും ചൂണ്ടിക്കാട്ടി. ഈ കണക്കുകള്‍ ശരിയാണെങ്കില്‍ ഗാസിയാബാദില്‍ മാത്രം ഒരു വര്‍ഷത്തിനിടെ 35,000 പേര്‍ക്കാണ് നായ്കളുടെ കടിയേറ്റതെന്നും അദ്ദേഹം പറഞ്ഞു.
Full Story

  06-08-2024
ഡ്രൈ ഡേയില്‍ ഇളവിന് ശുപാര്‍ശ, ടൂറിസം മേഖലയില്‍ ഒന്നാം തീയതിയും മദ്യം

തിരുവനന്തപുരം: ഡ്രൈ ഡേയില്‍ ഉപാധികളോടെ മാറ്റം വരുത്താന്‍ മദ്യനയത്തിന്റെ കരടില്‍ ശുപാര്‍ശ. ഡ്രൈ ഡേ കാരണം കോടികളുടെ നഷ്ടം വരുന്നതായി ടൂറിസം, നികുതി വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡെസ്റ്റിനിഷേന്‍ വെഡ്ഡിങ്ങടക്കമുള്ളവയക്ക് ഇളവ് നല്‍കാനാണ് ശുപാര്‍ശ. വിനോദ സഞ്ചാരമേഖലക്ക് നേട്ടമാകുന്ന രീതിയിലാവും ഇളവുകള്‍.

ഡ്രൈ ഡേ മാറ്റണമെന്നും പ്രവര്‍ത്തനസമയം നീട്ടണമെന്നും ബാറുടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഡ്രൈ ഡേ കാരണം സംസ്ഥാനത്തിന് കോടികളുടെ നഷ്ടം സംഭവിക്കുന്നതായി ചീഫ് സെക്രട്ടറി തന്നെ സെക്രട്ടിതല യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഡ്രൈ ഡേ മൂലം ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകള്‍,

Full Story
[27][28][29][30][31]
 
-->




 
Close Window