Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 26th Oct 2024
വാര്‍ത്തകള്‍
  14-08-2024
വയനാട് ദുരന്തം: കണ്ടെത്താനുള്ളത് 118 പേരെ

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേപ്പാടിയില്‍ നിന്ന് 151 മൃതദേഹങ്ങളും നിലമ്പൂരില്‍ നിന്ന് 80 മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. മേപ്പാടിയില്‍ നിന്ന് 39 ശരീരഭാഗങ്ങളും നിലമ്പൂരില്‍ നിന്ന് 172 ശരീഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഇതുവരെ ലഭിച്ച എല്ലാ മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും പോസ്റ്റ് മോര്‍ട്ടം നടത്തിയിട്ടുണ്ട്. തിരിച്ചറിഞ്ഞ 178 മൃതദേഹങ്ങളും 2 ശരീരഭാഗങ്ങളും ബന്ധുക്കള്‍ക്ക് കൈമാറി.

തിരിച്ചറിയാത്ത 52 മൃതദേഹങ്ങളും 194 ശരീരഭാഗങ്ങളും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രത്യേക

Full Story
  13-08-2024
നിക്ഷേപ തട്ടിപ്പ്: കെപിസിസി സെക്രട്ടറി സി.എസ് ശ്രീനിവാസന്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തൃശ്ശൂര്‍: നിക്ഷേപ തട്ടിപ്പ് കേസില്‍ കെപിസിസി സെക്രട്ടറി സി എസ് ശ്രീനിവാസനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഹീവാന്‍സ് ഫിനാന്‍സ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറാണ് ശ്രീനിവാസന്‍. നിക്ഷേപങ്ങള്‍ സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ ടി എ സുന്ദര്‍ മേനോനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് ശ്രീനിവാസനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കാലടിയില്‍ നിന്നാണ് തൃശൂര്‍ സിറ്റി ക്രൈംബ്രാഞ്ച് സംഘം ശ്രീനിവാസനെ പിടികൂടിയത്. അഞ്ചു വര്‍ഷത്തെ കാലാവധിയ്ക്ക് ശേഷം ഇരട്ടിത്തുക തിരിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് ധനകാര്യ

Full Story
  13-08-2024
ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാമെന്ന് ഹൈക്കോടതി

കൊച്ചി: മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തു വിടരുന്നതു തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വിജി അരുണിന്റെ ഉത്തരവ്. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കോടതി ഒരാഴ്ച സമയം നല്‍കി. റിപ്പോര്‍ട്ട് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നാണ് ഹര്‍ജിക്കാരന്‍ വാദിച്ചത്. അരോപണവിധേയരായവരുടെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന, സംസ്ഥാന വിവരാകാശ കമ്മിഷന്‍ ഉത്തരവിന് എതിരെയാണ് സജിമോന്‍ ഹര്‍ജി നല്‍കിയത്.

Full Story

  13-08-2024
ഡ്രഡ്ജര്‍ കൊണ്ടുവന്നില്ല, കേരളം സഹകരിക്കുന്നില്ലെന്ന് കാര്‍വാര്‍ എംഎല്‍എ

അങ്കോല: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനായി നാളെ തിരച്ചില്‍ തുടങ്ങും. കാലാവസ്ഥ അനുകൂലമാണെന്നും, നദിയിലെ അടിയൊഴുക്ക് കുറഞ്ഞതായും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. പൊലീസ്, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍ഫ്, ഈശ്വര്‍ മല്‍പെ എന്നിവര്‍ തിരച്ചിലില്‍ ഭാഗമാകുമെന്നും കാര്‍വാര്‍ എംഎല്‍എ പറഞ്ഞു.

നദിയുടെ ഒഴുക്ക് രണ്ട് നോട്സ് ആയി കുറഞ്ഞിട്ടുണ്ട്. നേവിക്ക് അനുമതി കൊടുത്തില്ലെന്ന റിപ്പോര്‍ട്ടുകളോട് എംഎല്‍എ രൂക്ഷമായാണ് പ്രതികരിച്ചത്. ഷിരൂരിലെ രക്ഷാപ്രവര്‍ത്തനത്തിനോട് കേരളം സഹകരിക്കുന്നില്ലെന്ന് സതീഷ് കൃഷ്ണ സെയില്‍ ആരോപിച്ചു. മുന്‍കൂര്‍ തുക

Full Story
  12-08-2024
തിരുവനന്തപുരത്ത് ഇരുപത്തിനാലുകാരിക്ക് അമീബിക്ക് മസ്തിഷ്‌കജ്വരം

 തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ 24 കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് സ്ത്രീക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിക്കുന്നത് ഇതാദ്യമായിട്ടാണ്. വീടിന് സമീപത്തുള്ള കനാലില്‍ കുളിച്ചതിനെത്തുടര്‍ന്നാണ് യുവതിക്ക് രോഗബാധയുണ്ടായതെന്നാണ് വിവരം. യുവതിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താന്‍ ശ്രമം നടത്തിവരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇതോടെ, തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചവരുടെ എണ്ണം എട്ടായി. ഒരാള്‍ മരിച്ചു. ശേഷിക്കുന്നവര്‍

Full Story
  12-08-2024
ആശയക്കുഴപ്പത്തിനിടയാക്കും, യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കിയതിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: യുജിസി- നെറ്റ് പരീക്ഷ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ഹര്‍ജി ഈ ഘട്ടത്തില്‍ അനുവദിച്ചാല്‍ അത് ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന ആക്ഷേപം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയത്. കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഏതാനും പരീക്ഷാര്‍ത്ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ഓഗസ്റ്റ് 21 ന് സര്‍ക്കാര്‍ വീണ്ടും പരീക്ഷ നടത്തുകയാണ്. ഒമ്പത്

Full Story
  12-08-2024
ഇനി ഫോണ്‍ വിളിച്ച് ശല്യം ചെയ്താല്‍ പണി കിട്ടും

ന്യൂഡല്‍ഹി: സ്പാം കോളുകള്‍, സന്ദേശങ്ങള്‍ എന്നിവയില്‍ നിന്നും ഉപഭോക്താവിന് സംരക്ഷണം ഉറപ്പാക്കാന്‍ നടപടി കടുപ്പിച്ച് ടെലികോം നിയന്ത്രണ സംവിധാനമായ ട്രായ്. രണ്ടു വര്‍ഷ വിലക്ക് അടക്കമുള്ള പുതിയ നടപടികള്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. അടുത്ത മാസം മുതല്‍ സ്പാം കോളുകള്‍ ചെയ്യുന്നതിനായി ടെലികോം സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്ന ഏതൊരു സ്ഥാപനവും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ട്രായ് മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയാല്‍ ഉടന്‍ തന്നെ സേവന ദാതാവ് ഇവര്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന എല്ലാ ടെലികോം സേവനങ്ങളും ഉടനടി വിച്ഛേദിക്കുന്നതാണ്. കൂടാതെ ഇത്തരം സ്ഥാപനങ്ങളെ ടെലികോം കമ്പനികള്‍ രണ്ട്

Full Story
  11-08-2024
വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ഥികളെ തടയരുതെന്ന് രാജന്‍ ഗുരുക്കള്‍

കൊച്ചി: കേരളത്തില്‍ നിന്ന് വിദേശത്തേക്ക് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ഥികളെ തടയുകയല്ല മറിച്ച് അവരുടെ ക്ഷേമം ഉറപ്പാക്കുകയാണ് ചെയ്യേണ്ടതെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ രാജന്‍ ഗുരുക്കള്‍. വിദേശ പഠനത്തിന് പോകുന്ന വിദ്യാര്‍ഥികള്‍ പഠനത്തിന്റെ ഗുണനിലവാരം നോക്കിയല്ല പോകുന്നതെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. വിദേശ വിദ്യാഭ്യാസത്തിനായി പോകുന്ന കുട്ടികള്‍ എന്തെങ്കിലും തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നാണ് ശ്രദ്ധിക്കേണ്ടത്. ഈ മേഖലയില്‍ ഒരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ഏജന്‍സികളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് എന്ന്

Full Story
[25][26][27][28][29]
 
-->




 
Close Window