Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 26th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
നായയുടെ ആക്രമണം മൂലം കുട്ടികള്‍ക്ക് സ്വതന്ത്രമായി കളിക്കാന്‍ പോലും കഴിയുന്നില്ല
reporter

ന്യൂഡല്‍ഹി: രാജ്യത്ത് നായകളുടെ ആക്രമണം ഭയന്ന് കുട്ടികള്‍ക്ക് സ്വതന്ത്രമായി കളിക്കാന്‍ കഴിയുന്നില്ലെന്ന് ബിജെപി അംഗം അതുല്‍ ഗാര്‍ഗ് ലോക്‌സഭയില്‍. രാജ്യത്ത് നായ ആക്രമണത്തില്‍ നിരവധി പേര്‍ ഇരയാകുന്നതായി ചൂണ്ടിക്കാണിച്ച എംപി വിഷയത്തില്‍ നിയമങ്ങള്‍ പുനഃപരിശോധിക്കാന്‍ സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നുള്ള എംപിയാണ് അതുല്‍ ഗാര്‍ഗ്. ലോക്സഭയിലെ ശൂന്യവേളയില്‍ വിഷയം ഉന്നയിച്ച എംപി ഇന്ത്യയില്‍ 30.5 ലക്ഷം പേര്‍ക്ക് നായകളുടെ കടിയേറ്റതായും 286 പേര്‍ മരിച്ചതായും ചൂണ്ടിക്കാട്ടി. ഈ കണക്കുകള്‍ ശരിയാണെങ്കില്‍ ഗാസിയാബാദില്‍ മാത്രം ഒരു വര്‍ഷത്തിനിടെ 35,000 പേര്‍ക്കാണ് നായ്കളുടെ കടിയേറ്റതെന്നും അദ്ദേഹം പറഞ്ഞു.

'ചെറിയ കുട്ടികളാണ് നായകളുടെ ആക്രമണങ്ങള്‍ക്ക് അധികവും ഇരയാകുന്നത്. കഴിഞ്ഞ ദിവസം പത്രത്തില്‍ ഒരു കുട്ടിയുടെ ചെവി നായ കടിച്ചെടുത്ത ഫോട്ടോയും വാര്‍ത്തയും വന്നിരുന്നു. നാല് ദിവസം മുമ്പ്, ഒരു തൊഴിലാളിയുടെ കുട്ടി പേവിഷബാധ മൂലം മരണം സംഭവിച്ചു', ഒരു വളര്‍ത്തുനായ ആരെയെങ്കിലും കടിച്ചാല്‍ ഒരു ഉത്തരവാദിയുണ്ടാകും എന്നാല്‍ അതൊരു തെരുവ് നായ ആണെങ്കില്‍ ആക്രമിക്കപ്പെട്ട വ്യക്തിയെ രക്ഷിക്കാന്‍ ഒരു നായ സ്നേഹിയും മുന്നോട്ട് വരില്ല' മൃഗ സ്നേഹവും മനുഷ്യരുടെ സ്വാതന്ത്ര്യവുമായും ബന്ധപ്പെട്ട നിയമങ്ങളില്‍ അസത്വം ഉണ്ട്, ഏത് സര്‍ക്കാരോ കോടതിയോ ആകട്ടെ, മനുഷ്യത്വത്തിന് പ്രഥമസ്ഥാനം നല്‍കണം. പാര്‍ലമെന്റിലും സുപ്രീം കോടതിയിലും നിയമങ്ങള്‍ പുനഃപരിശോധിക്കുകയും പുതിയവ നിര്‍മ്മിക്കുകയും ചെയ്യണമെന്നും അദ്ദേഹം അതുല്‍ ഗാര്‍ഗ് ആവശ്യപ്പെട്ടു.

 
Other News in this category

 
 




 
Close Window