Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 26th Oct 2024
വാര്‍ത്തകള്‍
  11-08-2024
മാധബി ബുച്ചുമായി ബിസിനസ് ബന്ധമില്ല, ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ തള്ളി അദാനി ഗ്രൂപ്പ്

ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് അദാനി ഗ്രൂപ്പ്. ആരോപണങ്ങള്‍ ദുരുദ്ദേശപരവും നികൃഷ്ടവും കെട്ടിച്ചമച്ചതുമാണെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചു. തെളിയിക്കാനാകാത്ത ആരോപണങ്ങള്‍ ഹിന്‍ഡന്‍ബര്‍ഗ് വീണ്ടും ഉന്നയിക്കുന്നു. മാധബി ബുച്ചുമായി ബിസിനസ് ബന്ധമില്ല. ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിച്ച ഹിന്‍ഡന്‍ബര്‍ഗ് രക്ഷപ്പെടാന്‍ നടത്തുന്ന നീക്കമാണിതെന്നും അദാനി ഗ്രൂപ്പ് ആരോപിച്ചു. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ പൂര്‍ണ്ണമായും നിരസിക്കുന്നു. അവ സമഗ്രമായി അന്വേഷിക്കുകയും അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തതാണ്. 2024 ജനുവരിയില്‍ സുപ്രീം കോടതി തന്നെ തള്ളിക്കളഞ്ഞതാണ്.

Full Story

  11-08-2024
ബാഗിലെന്താ ബോംബുണ്ടോ, കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെ സുരക്ഷാ ജീവനക്കാരനോട് മോശമായി പെരുമാറിയ യാത്രക്കാരന്‍ അറസ്റ്റില്‍. കൊച്ചിയില്‍ നിന്ന് മുംബൈയിലേക്കുള്ള എയര്‍ ഇന്ത്യ എഐ 682-വിമാനത്തിലെ യാത്രക്കാരന്‍ മനോജ് കുമാറാണ് അറസ്റ്റിലായത്. എക്സറേ ബാഗേജ് ഇന്‍സ്പെക്ഷന്‍ സിസ്റ്റം ചെക്ക് പോയിന്റിനടുത്തെത്തിയപ്പോള്‍ 'എന്റെ ബാഗിലെന്താ ബോംബുണ്ടോ'യെന്ന് മനോജ് കുമാര്‍ സുരക്ഷാ ജീവനക്കാരനോട് ചോദിച്ചു.

മനോജിന്റെ ചോദ്യത്തെ തുടര്‍ന്ന് സുരക്ഷാ ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ ആശങ്കയിലായി. തുടര്‍ന്ന് യാത്രക്കാരന്റെ ബാഗുകള്‍ ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെ വിശദമായി പരിശോധിച്ചു. ഭീഷണിയില്ലെന്ന് തെളിഞ്ഞെങ്കിലും ഇയാളെ കൂടുതല്‍

Full Story
  10-08-2024
പ്രണയം അമ്മയോട് പറഞ്ഞതിന്റെ വൈരാഗ്യം, വ്യാജ പീഡന പരാതിയുമായി വിദ്യാര്‍ഥിനി

കൊച്ചി: സഹപാഠിയുമായുള്ള പ്രണയബന്ധത്തിന് തടസ്സം നിന്നതിന്റെ പേരില്‍ രണ്ട് യുവാക്കളെ പീഡനക്കേസില്‍ കുരുക്കി പെണ്‍കുട്ടി. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനി നല്‍കിയ വ്യാജ പീഡന പരാതിയിലാണ് ബന്ധുക്കളായ യുവാക്കള്‍ക്ക് 68 ദിവസം ജയിലില്‍ കഴിയേണ്ടിവന്നത്. പരാതി വ്യാജമാണെന്ന് വെളിപ്പെടുത്തി പെണ്‍കുട്ടി നേരിട്ടെത്തിയതോടെ ഹൈക്കോടതി രണ്ടു യുവാക്കള്‍ക്കും ജാമ്യം അനുവദിച്ചു. യുവാക്കളില്‍ ഒരാള്‍ 2017-ല്‍ താന്‍ ആറാംക്ലാസില്‍ പഠിക്കുമ്പോഴും മറ്റൊരാള്‍ കഴിഞ്ഞവര്‍ഷവും പീഡനത്തിനിരയാക്കിയെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. തുടര്‍ന്നാണ് 19, 20 വയസ്സുള്ള യുവാക്കള്‍ക്കെതിരെ എറണാകുളം തടിയിറ്റപ്പറമ്പ് പൊലീസാണ് കേസ് രജിസ്റ്റര്‍ചെയ്തത്. പോക്സോ ആക്ടിലെ വിവിധ

Full Story
  10-08-2024
ബെയ്‌ലി പാലം കടന്ന് പ്രധാനമന്ത്രി

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തം നാശംവിതച്ച വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തഭൂമി സന്ദര്‍ശിച്ച അദ്ദേഹത്തിനോട് ഒപ്പമുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. വെള്ളാര്‍മല സ്‌കൂളിലും അദ്ദേഹമെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ജില്ലാ കലക്ടര്‍ എന്നവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ ദുരന്തഭൂമിയില്‍ ആകാശനിരീക്ഷണം നടത്തിയശേഷമാണ് അദ്ദേഹം ചൂരല്‍മലയിലെത്തിയത്. കല്പറ്റയിലെ

Full Story
  10-08-2024
മുല്ലപ്പെരിയാര്‍ സുരക്ഷിതമാണെന്ന വിധി റദ്ദാക്കണമെന്ന് ഹര്‍ജി

ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകന്‍ മാത്യു നെടുമ്പാറ ആണ് ഹര്‍ജി നല്‍കിയത്. 2006, 2014 വര്‍ഷങ്ങളിലെ വിധി റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. കേരളത്തിന് ഡാമില്‍ അവകാശമുണ്ടെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. മുന്‍കാല വിധികള്‍ നിയമപരമായി തെറ്റെന്നും ഹര്‍ജിക്കാരന്‍ വാദം ഉയര്‍ത്തുന്നു. വയനാട് ദുരന്തം കണക്കിലെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.

വയനാട് ദുരന്തത്തിന് പിന്നാലെയാണ് മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയര്‍ന്നത്. മുല്ലപ്പെരിയാര്‍ ഡാം ഡികമ്മിഷന്‍

Full Story
  09-08-2024
വയനാട്ടില്‍ താരമായി ദീപയുടെ ആംബുലന്‍സ്

കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തഭുമിയില്‍ നിന്ന് പരിക്കേറ്റവരെയും മരിച്ചവരെയും കയറ്റി റോഡിലെ നിരന്തരസാന്നിധ്യമായിരുന്നു ദീപയുടെ ആംബുലന്‍സ്. കേരളത്തിലെ ആദ്യത്തെ വനിത ആംബുലന്‍സ് ഡ്രൈവറാണ് ദീപ. ദുരന്തഭൂമിയിലെ ചിതറിയ മൃതദേഹങ്ങളുള്‍പ്പടെയുള്ള ഭയാനകമായ ദൃശ്യങ്ങള്‍ വിവരിക്കുന്നതിനിടെ പലപ്പോഴും ദീപ വിങ്ങിപ്പൊട്ടി.

കോഴിക്കോട് നാദാപുരം വിലങ്ങാട് സ്വദേശിയായ ദീപ മകളുടെ മരണത്തിനുശേഷം ശാരീരികമായും മാനസികമായും തളര്‍ന്നതോടെ ആംബുലന്‍സ് ഡ്രൈവിങ് ഉപേക്ഷിച്ചിരുന്നു. വയനാട്ടില്‍ ദുരന്തം സംഭവിക്കുമ്പോള്‍ ദീപ കല്ലാച്ചിയിലെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടയിലാണ് വടകര മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍

Full Story
  09-08-2024
പാറക്കല്ല് ഉരുണ്ടുവരുന്നതു പോലെ ശബ്ദം, പാത്രങ്ങള്‍ വീണു

 കല്‍പ്പറ്റ: അടുക്കളയിലെ സ്റ്റാന്‍ഡില്‍ നിന്നും പാത്രങ്ങള്‍ താഴേക്ക് വീണുവെന്നും പരിഭ്രാന്തരായി എല്ലാവരും വീടിന് പുറത്തിറങ്ങിയെന്നും കുറിച്യാര്‍മല പ്രദേശവാസി കരീം പറഞ്ഞു. കുറിച്യാര്‍മല പൊട്ടിയതാണെന്ന് വിചാരിച്ചാണ് ആളുകള്‍ പരിഭ്രാന്തരായത്. വീടിന് പുറത്തിറങ്ങി സമീപത്തെ തോട്ടില്‍ പോയി നോക്കി. മണ്ണിടിഞ്ഞിട്ടുണ്ടോയെന്നും നോക്കി. എന്നാല്‍ ഒരു കുഴപ്പവും കണ്ടില്ലെന്ന് കരീം പറയുന്നു. സേട്ടുകുന്നില്‍ മൂന്നു കിലോമീറ്റര്‍ ദൂരത്തില്‍ വനംവകുപ്പ് ഡ്രോണ്‍ പരിശോധന നടത്തി. എന്നാല്‍ മണ്ണിടിഞ്ഞതായോ ഒന്നും കണ്ടെത്തിയിട്ടില്ല.

കുറിച്യാര്‍മലയില്‍ പാറക്കല്ല് ഉരുണ്ടു വരുന്നതു പോലുള്ള ശബ്ദമാണ് കേട്ടതെന്ന് സമീപത്തെ സ്‌കൂള്‍

Full Story
  09-08-2024
ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസവുമായി സര്‍ക്കാര്‍

 തിരുവനന്തപുരം: ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസവുമായി സംസ്ഥാന സര്‍ക്കാര്‍. ക്യാംപില്‍ കഴിയുന്ന ഓരോ കുടുംബത്തിനും അടിയന്തര ധനസഹായമായി പതിനായിരം രൂപ വീതം അനുവദിക്കും. ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് 300 രൂപ വീതം ദിവസവും നല്‍കും. ഇപ്രകാരം ഒരു കുടുംബത്തിലെ രണ്ടുപേര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. കിടപ്പുരോഗികളോ ആശുപത്രിയില്‍ ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിയുന്ന രോഗികളോ ഉണ്ടെങ്കില്‍, കുടുംബത്തിലെ മൂന്നുപേര്‍ക്ക് ആനുകൂല്യം ലഭിക്കും. 30 ദിവസത്തേക്കാണ് ഈ തുക നല്‍കുക.

മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ ദുരന്തത്തെത്തുടര്‍ന്ന് ക്യാംപുകളില്‍

Full Story
[26][27][28][29][30]
 
-->




 
Close Window