Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
വാര്‍ത്തകള്‍
  06-08-2024
ഷിരൂരിലെ കടലില്‍ നിന്ന് പുരുഷന്റെ മൃതദേഹം കണ്ടെത്തി

അങ്കോല: കര്‍ണാടകയില്‍ മണ്ണിടിച്ചിലുണ്ടായ ഷിരൂരില്‍ കടലില്‍ നിന്നും ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിനും 55 കിലോമീറ്റര്‍ അകലെ ഹെന്നവാര കടലിലാണ് മൃതദേഹം കണ്ടെത്തിയത്. ജീര്‍ണിച്ച നിലയിലാണ് മൃതദേഹം. കടലില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു. കാലില്‍ വല കുടുങ്ങിക്കിടക്കുന്നുണ്ട്.

വിവരമറിഞ്ഞ് ഈശ്വര്‍ മാല്‍പെയും സംഘവും മൃതദേഹം കണ്ട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കുന്ദാപുരയ്ക്കും ഗോകര്‍ണത്തിനും ഇടയിലാണ് മൃതദേഹം കണ്ടത്. കടലില്‍ നിന്നും ഉടന്‍ മൃതദേഹം കരയിലേക്കെത്തിക്കും. ഝാര്‍ഖണ്ഡ് സ്വദേശിയായ ഒരു മത്സ്യത്തൊഴിലാളിയെ ഈ സ്ഥലത്തു നിന്നും കാണാതായിരുന്നു. അയാളുടെ മൃതദേഹമാണോ ഇതെന്നും സംശയമുണ്ടെന്നും

Full Story
  05-08-2024
വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ്. അനധികൃത കൈയേറ്റവും ഖനനവും അനുവദിച്ചതിന്റെ ദുരന്തമാണ് വയനാട് നേരിടുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇത്തരം പ്രവൃത്തികള്‍ക്ക് നിയമവിരുദ്ധ സംരക്ഷണം നല്‍കിയെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ദുരന്തം നടന്ന സ്ഥലത്ത് അനധികൃത മനുഷ്യവാസം ഉണ്ടായിരുന്നു. ഇതിന് അവസരം ഉണ്ടാക്കിക്കൊടുത്തത് പ്രാദേശിക രാഷ്ട്രീയക്കാരാണ്. പരിസ്ഥിതി ലോല മേഖലകളായി ഭൂമിയെ കൃത്യമായി തരംതിരിക്കാന്‍ പ്രാദേശിക രാഷ്ട്രീയക്കാര്‍ അനുവദിച്ചില്ല. കയ്യേറ്റങ്ങള്‍ക്ക് ഇവര്‍ അനുമതി

Full Story
  05-08-2024
വയനാട്ടില്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കും, തെരച്ചില്‍ തുടരണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തബാധിതര്‍ക്കായി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കും. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലാകും ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുക. ദുരന്ത ബാധിതര്‍ക്കായി ബൃഹദ് പുനരധിവാസ പദ്ധതി തയ്യാറാക്കാനാണ് തീരുമാനം. ദുരന്തബാധിത സ്ഥലത്തിന് പുറത്താകും ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുക. ഇതിനുള്ള സ്ഥലം തീരുമാനിച്ചിട്ടില്ല. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി അംഗങ്ങളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ടൗണ്‍ഷിപ്പിന്റെ കാര്യം അറിയിച്ചത്. അടിയന്തര പ്രാധാന്യത്തില്‍ പുനരധിവാസ പാക്കേജ് തീരുമാനിക്കും. പാക്കേജില്‍ ഏറ്റവും മുന്തിയ പരിഗണന ഇരകള്‍ക്കായി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുക എന്നതിനാണ്.

Full Story
  05-08-2024
മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ ദത്തെടുക്കാന്‍ അപേക്ഷ, വ്യാജ വാര്‍ത്തയ്‌ക്കെതിരേ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ ദത്തെടുക്കാന്‍ അപേക്ഷ സ്വീകരിക്കുന്നുവെന്ന തരത്തില്‍ വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഉള്‍പ്പെടെ ഇത്തരത്തില്‍ കുട്ടികളെ നല്‍കുന്നുണ്ടെന്നും സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെയാണ് നടപടികള്‍ സ്വീകരിക്കുക. വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിതാ വി കുമാര്‍ ഐഎഎസിനോട് വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കാനും മന്ത്രി നിര്‍ദ്ദേശിച്ചു.

ഇങ്ങനെ പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശം, പ്രവര്‍ത്തനം, മറ്റു

Full Story
  04-08-2024
ആയിരം നന്ദി, റയാന്റെ വാക്കുകള്‍ ശക്തിപകരുന്നതാണെന്ന് കരസേന

കോഴിക്കോട്: വടനാട്ടിലെ ദുരന്തഭൂമിയില്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സൈന്യത്തിന് അഭിനന്ദനം അറിയിച്ച് മൂന്നാം ക്ലാസുകാരനെഴുതിയ കത്ത് എല്ലാവരും ഏറ്റെടുത്തിരുന്നു. കോഴിക്കോട് വെള്ളായിക്കോട് എഎംഎല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ റയാനെഴുതിയ കത്ത് സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ സ്‌നേഹം നിറഞ്ഞ മറുപടിയുമായി ആര്‍മിയുമെത്തി. റയാന്റെ വാക്കുകള്‍ തങ്ങളെ ആഴത്തില്‍ സ്പര്‍ശിച്ചെന്നും പ്രതികൂലസമയങ്ങളില്‍ പ്രതീക്ഷയുടെ പ്രകാശമാകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും, കത്ത് ആ ദൗത്യത്തിന് കൂടുതല്‍ ശക്തിപകരുന്നുവെന്നും ഇന്ത്യന്‍ ആര്‍മി, സതേണ്‍ കമാന്‍ഡിന്റെ ഔദ്യോഗിക എക്സ് പേജില്‍ കുറിച്ചു.

Full Story

  04-08-2024
അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ ആളുകളെ കണ്ടെത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യ പൂര്‍ണമായും ഫലപ്രദമല്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ബംഗലൂരു: ഉരുള്‍പൊട്ടല്‍ പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍, അവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ട ആളുകളെ ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ച് പൂര്‍ണമായും കണ്ടെത്താനാകില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ബഹിരാകാശം അടിസ്ഥാനമാക്കിയുള്ള സെന്‍സറുകള്‍ക്ക് അവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ട വസ്തുക്കള്‍ കണ്ടെത്തുന്നതിന് പരിധിയുണ്ടെന്നും ഡോ. സോമനാഥ് കൂട്ടിച്ചേര്‍ത്തു. ഐഎസ്ആര്‍ഒ ഇന്‍സ്റ്റാഗ്രാമില്‍ #asksomanatisro എന്ന പേരില്‍ സംഘടിപ്പിച്ച ഔട്ട്റീച്ച് പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു ഐഎസ്ആര്‍ഒ മേധാവി.

ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു നിശ്ചിത ആഴത്തില്‍ വരെയുള്ള നിരീക്ഷണമേ സാധ്യമാകൂ. കുടുങ്ങിയ ആളുകളെ

Full Story
  04-08-2024
കാലാവസ്ഥ വ്യതിയാനം: കൊച്ചിയും മുംബൈയുമടക്കം പതിനഞ്ച് ഇന്ത്യന്‍ നഗരങ്ങള്‍ മുങ്ങുന്നു

ന്യൂഡല്‍ഹി: കൊച്ചിയും മുംബൈയും അടക്കം 15 ഇന്ത്യന്‍ നഗരങ്ങളില്‍ കടല്‍ ജല നിരപ്പ് ക്രമാതീതമായി ഉയരുന്നതായി പഠന റിപ്പോര്‍ട്ട്. മുംബൈയിലാണ് 1987 നും 2021 നും ഇടയില്‍ ഏറ്റവും കൂടുതല്‍ സമുദ്രനിരപ്പ് ഉയര്‍ന്നത്. 4.44 സെന്റീമീറ്റര്‍. സമുദ്ര നിരപ്പ് ഉയരുന്ന ആദ്യ ആറ് ഇന്ത്യന്‍ നഗരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് കൊച്ചി. മുംബൈയ്ക്ക് പിന്നാലെ, ഹാല്‍ദിയ ( 2.726 സെന്റീമീറ്റര്‍), വിശാഖപട്ടണം ( 2.381 സെന്റീമീറ്റര്‍), കൊച്ചി ( 2.381 സെന്റീമീറ്റര്‍), പാരാദ്വീപ് (0.717 സെന്റീമീറ്റര്‍), ചെന്നൈ ( 0.679 സെന്റീമീറ്റര്‍) എന്നിങ്ങനെയാണ് പട്ടികയിലെ ആദ്യ ആറ് ഇന്ത്യന്‍ നഗരങ്ങള്‍. ബംഗളൂരു ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സയന്‍സ്, ടെക്‌നോളജി ആന്‍ഡ് പോളിസി (സിഎസ്ടിഇപി) നടത്തിയ പഠനത്തിലാണ് ഇക്കാര്യം

Full Story
  03-08-2024
പുനരധിവാസത്തിന് ടൗണ്‍ഷിപ്പുകള്‍, ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ 215 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 87 സ്ത്രീകള്‍, 98പുരുഷന്‍മാര്‍, 30 കുട്ടികള്‍ എന്നിങ്ങനെയാണ്. 148 മൃതശരീരങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയതായും ഇനിയും 206 പേരെ കണ്ടെത്താനുണ്ടെന്നും ദൗത്യം അവസാനഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 91 പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ തുടരുന്നു. ഡിസ് ചാര്‍ജ് ചെയ്ത 206 പേരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ 93 ദുരിതാശ്വാസ ക്യാംപിലായി 10,042 പേര്‍ താമസിക്കുന്നതായും ചൂരല്‍മലയില്‍ 10 ക്യാംപിലായി 1707 പേര്‍ താമസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടവരെ മികച്ച രീതിയില്‍ പുനരധിവസിപ്പിക്കുന്നതിനാണ് മുന്‍ഗണന. കൂടുതല്‍

Full Story
[28][29][30][31][32]
 
-->




 
Close Window