Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
വാര്‍ത്തകള്‍
  22-07-2024
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസില്‍ പങ്കെടുക്കാം

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ (ആര്‍എസ്എസ്) പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനുണ്ടായിരുന്ന വിലക്ക് കേന്ദ്ര സര്‍ക്കാര്‍ നീക്കി. കേന്ദ്ര പഴ്സനല്‍ മന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. കേന്ദ്ര നടപടിയെ ആര്‍എസ്എസും ബിജെപിയും സ്വാഗതം ചെയ്തപ്പോള്‍ എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്തെത്തി. 1966ലാണ്, സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതു വിലക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അന്‍പത്തിയെട്ടു വര്‍ഷം മുമ്പ് ഇറക്കിയ, ഭരണഘടനാ വിരുദ്ധമായ ഉത്തരവ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുകയാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു. ജൂലൈ ഒന്‍പതിന് പുറത്തിറക്കിയ കേന്ദ്ര

Full Story
  22-07-2024
മണ്ണിനടിയില്‍ ലോഹ സാന്നിധ്യം, അര്‍ജുനന്റെ ലോറിയെന്ന് സംശയം

ബംഗലൂരു: കര്‍ണാടകയിലെ അങ്കോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. ഡീപ്പ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് സിഗ്‌നല്‍ ലഭിച്ചത്. റോഡില്‍ നിന്നു ലഭിച്ച സിഗ്‌നലില്‍ മണ്ണിനടിയില്‍ ലോഹസാന്നിധ്യം ഉണ്ടെന്നാണ് വിലയിരുത്തല്‍. അര്‍ജുന്റെ മൊബൈല്‍ സിഗ്‌നല്‍ ലഭിച്ച സ്ഥലത്തു നിന്നാണ് റഡാര്‍ സിഗ്‌നല്‍ ലഭിച്ചിട്ടുള്ളത്. ലഭിച്ച സിഗ്‌നല്‍ അര്‍ജുന്റെ ലോറിയുടേതാണെന്നാണ് രക്ഷാദൗത്യസംഘത്തിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ സിഗ്‌നല്‍ ലഭിച്ചയിടത്ത് ആഴത്തില്‍ കുഴിക്കുകയാണ്. ലഭിച്ച സി?ഗ്‌നല്‍ ലോറിയുടേതാണെന്ന് ഉറപ്പിക്കാറായിട്ടില്ലെന്നും സൈന്യം

Full Story
  21-07-2024
കുത്തിവയ്പ്പിനെത്തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചു, ചികിത്സാപ്പിഴവെന്ന് ആരോപണം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചു. കാട്ടാക്കട സ്വദേശി കൃഷ്ണ തങ്കപ്പനാണ്(28) മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവതി ഇന്ന് രാവിലെയോടെയാണ് മരിച്ചത്.

വയറു വേദനയ്ക്ക് ചികിത്സക്കൈത്തിയ യുവതിക്ക് ആശുപത്രിയില്‍ നിന്ന് കുത്തിവെയ്പ്പെടുത്തിരുന്നു. തുടര്‍ന്ന് രോഗി അബോധാവസ്ഥയിലാവുകയായിരുന്നു. യുവതിക്ക് ആസ്തമയും അലര്‍ജി സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതൊന്നും പരിഗണിക്കാതെ ഡോക്ടര്‍ കുത്തിവെയ്പ്പ് നല്‍കിയെന്നാണ് ബന്ധുക്കളുടെ ആരോപണം.

തിരുവനന്തപുരം

Full Story
  21-07-2024
സംസ്ഥാനത്ത് വീണ്ടും നിപ മരണം, പതിനാലുകാരന്‍ മരിച്ചു

കോഴിക്കോട്: നിപ ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കടവ് സ്വദേശിയായ പതിനാലുകാരന്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടു ദിവസമായി അതീവ ഗുരുതരമായിരുന്നു. ശ്വാസകോശത്തിലെയും തലച്ചോറിലെയും അണുബാധ രൂക്ഷമായതാണ് സ്ഥിതി വഷളാക്കിയത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. നിപ സ്ഥിരീകരിച്ച കുട്ടിക്ക് ഈ മാസം 10ന് ആണ് പനി ബാധിച്ചത്. പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരന്റെ സാംപിള്‍ വിദഗ്ധ പരിശോധനയ്ക്കായി പൂനെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കയച്ചിരുന്നു. ഈ സാംപിള്‍ ഫലം പോസിറ്റീവ് ആയതോടെയാണ് ഇന്നലെ നിപ സ്ഥിരീകരിക്കുന്നത്.

നിപ ബാധിതനായ കുട്ടിയുടെ റൂട്ട് മാപ്പ്

Full Story
  21-07-2024
അര്‍ജുനനെ കണ്ടെത്താന്‍ സൈന്യം രംഗത്ത്

ബംഗലൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ പുനരാരംഭിച്ചു. കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളെത്തിച്ചു. റഡാറില്‍ ലോറിയുണ്ടെന്ന് തെളിഞ്ഞ ഭാഗത്ത് മണ്ണുകള്‍ നീക്കി വിശദമായി പരിശോധിക്കുകയാണ്. ഇവിടെ ലോറിയുണ്ടെന്ന നിഗമനത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

തിരച്ചില്‍ ശരിയായ ദിശയിലാണെന്ന് രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത്ത് ഇസ്രയേല്‍ പറഞ്ഞു. പുഴയില്‍ എന്‍ഡിആര്‍എഫ് തിരച്ചില്‍ നടത്തുന്നുണ്ട്. രക്ഷാദൗത്യത്തിനായി സൈന്യം രാവിലെ 11 മണിയോടെ എത്തുമെന്നാണ് വിവരം. ബെലഗാവി ക്യാമ്പില്‍ നിന്നുളള സൈന്യമാണ് രക്ഷാദൗത്യത്തിനിറങ്ങുന്നത്. 40 പേരടങ്ങുന്ന

Full Story
  20-07-2024
അര്‍ജുനനെ കണ്ടെത്താന്‍ തീവ്രശ്രമം

ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതം. ലോറി ഉണ്ടെന്ന് കരുതുന്ന ഭാഗത്തെ മണ്ണ് നീക്കിത്തുടങ്ങി. ലോറിക്ക് മുകളിലായി 50 മീറ്ററലധികം ഉയരത്തില്‍ മണ്ണ് ഉണ്ടെന്ന് കരുതുന്നതായി കാര്‍വാര്‍ എസ്പി നാരായണ പറഞ്ഞു. പ്രദേശത്ത് ഇടവിട്ട് ഇടവിട്ട് കനത്ത മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു. ഉച്ചയോടെ കൃത്യമായ വിവരം നല്‍കാനാകുമെന്ന് എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

മംഗളൂരുവില്‍ നിന്ന് അത്യാധുനിക റഡാര്‍ സ്ഥലത്തെത്തിച്ചു. മണ്ണിനടയിലും പുഴയിലും റഡാര്‍ ഉപയോഗിച്ചുള്ള പരിശോധന ഉടന്‍ തുടങ്ങും. സൂറത്കല്‍ എന്‍ഐടിയില്‍

Full Story
  20-07-2024
നിപ്പ സംശയിച്ച പതിനാലുകാരന് ചെള്ള് പനി സ്ഥിരീകരിച്ചു

മലപ്പുറം: കോഴിക്കോട് നിപ സംശയിച്ച പതിനാലുകാരന് ചെള്ള് പനി സ്ഥിരീകരിച്ചു. കൊച്ചിയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ചെള്ള് പനി സ്ഥിരീകരിച്ചത്. നിപയില്‍ സ്ഥിരീകരണം പൂനെയിലെ പരിശോധനാഫലം വന്ന ശേഷമായിരിക്കും. ഇന്ന് വൈകീട്ടോടെ ഫലം ലഭിക്കുമെന്ന മലപ്പുറം ജില്ലാ കലക്ടര്‍ അറിയിച്ചു. കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമെന്നാണ് വിവരം. മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ പതിന്നാലുകാരനാണ് ചികിത്സയിലുള്ളത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ വിദഗ്ധചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള മൂന്ന് പേര്‍ നീരീക്ഷണത്തിലാണ്. നിപ പ്രോട്ടോക്കോള്‍ പാലിക്കാന്‍

Full Story
  20-07-2024
പ്രിയപ്പെട്ട മുഖ്യമന്ത്രി, താങ്കള്‍ ചെയ്ത സഹായം മറക്കില്ലെന്ന് ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: പിതാവ് ഉമ്മന്‍ചാണ്ടി രോഗാതുരനായി ആശുപത്രിയില്‍ കിടന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തങ്ങള്‍ക്ക് ചെയ്ത സഹായങ്ങള്‍ മറക്കില്ലെന്ന് മകന്‍ ചാണ്ടി ഉമ്മന്‍. ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ചാണ്ടി ഉമ്മന്‍ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചത്. 'ഒരാളെ തിരിച്ചറിയുന്നത് ഒരു പ്രതിസന്ധി ഘട്ടം വരുമ്പോഴാണ്. എന്റെ പിതാവിന് ബുദ്ധിമുട്ടുണ്ടായപ്പോള്‍ പ്രിയപ്പെട്ട മുഖ്യമന്ത്രി അങ്ങ് എടുത്തത് ധീരമായ നിലപാടാണ്, അങ്ങയെ കാണാന്‍ ഞാന്‍ വന്നു. അപ്പോള്‍ അങ്ങ് എന്നോട് പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ മറക്കില്ല. അദ്ദേഹത്തിന്റെ ആരോഗ്യത്തിനുവേണ്ടി ചെയ്ത കാര്യങ്ങള്‍ ഞങ്ങള്‍ മറക്കില്ല.
Full Story

[33][34][35][36][37]
 
-->




 
Close Window