Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
വാര്‍ത്തകള്‍
  29-07-2024
രാജ്യത്ത് പ്രതിവര്‍ഷം 50,000 പേര്‍ പാമ്പുകടിയേറ്റു മരിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ഓരോ വര്‍ഷവും പാമ്പു കടിയേറ്റു മരിക്കുന്നത് അന്‍പതിനായിരം പേരെന്ന് ബിജെപി അംഗം രാജീവ് പ്രതാപ് റൂഡി ലോക്സഭയില്‍. ലോകത്ത് ഏറ്റവുമധികം പേര്‍ പാമ്പു കടിയേറ്റു മരിക്കുന്നത് ഇന്ത്യയില്‍ ആണെന്നും റൂഡി പറഞ്ഞു. ഓരോ വര്‍ഷവും 30 മുതല്‍ 40 ലക്ഷം വരെ ആളുകള്‍ക്കാണ് പാമ്പു കടിയേല്‍ക്കുന്നത്. ഇതില്‍ അന്‍പതിനായിരത്തോളം പേര്‍ മരിക്കുന്നു. ഇതില്‍ നല്ലൊരു പങ്കും ഒഴിവാക്കാവുന്നതാണെന്ന്, സഭയിലെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് റൂഡി പറഞ്ഞു. ബിഹാര്‍ ആണ് രാജ്യത്തെ ഏറ്റവും ദരിദ്രമായ സംസ്ഥാനം. ദാരിദ്ര്യം കൊണ്ടും പ്രകൃതി ദുരന്തം കൊണ്ടും സംസ്ഥാനം ദുരിതത്തിലാണെന്ന്, ബിഹാറില്‍ നിന്നുള്ള അംഗമായ രാജീവ് പ്രതാപ് റൂഡി ചൂണ്ടിക്കാട്ടി

Full Story
  28-07-2024
നിയമാനുസൃതമായി അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ മക്കള്‍ നാടുകടത്തല്‍ ഭീഷണിയില്‍

വാഷിംഗ്ടണ്‍: നിയമാനുസൃതമായി അമേരിക്കയില്‍ കുടിയേറിയ ഇന്ത്യക്കാരുടെ മക്കള്‍ നാടുകടത്തല്‍ ഭീഷണിയില്‍. വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ അവരുടെ മാതാപിതാക്കളോടൊപ്പം ചെറുപ്പത്തില്‍ യു.എസില്‍ എത്തിയവരാണ്. അവരാണ് ഇപ്പോള്‍ രാജ്യത്തേക്ക് തിരിച്ച് നാടുകടത്തപ്പെടുന്ന അവസ്ഥയില്‍ എത്തിനില്‍ക്കുന്നത്. താല്‍ക്കാലിക തൊഴില്‍ വിസയില്‍ മാതാപിതാക്കളോടൊപ്പം യു.എസില്‍ എത്തിയ ഇവര്‍ക്ക് 21 വയസ്സ് വരെയാണ് രാജ്യത്ത് തുടരാനാവുക.

അമേരിക്കയില്‍ നിയമാനുസൃത കുടിയേറ്റക്കാരുടെ മക്കളായി ഏകദേശം 2,50,000 പേരുണ്ട് എന്നാണ് കണക്ക്. അവരില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാരാണ്. ചെറുപ്പത്തില്‍ യു.എസില്‍ എത്തിയ ഇവരുടെ ആശ്രിത പദവി 21 വയസ്സ് തികഞ്ഞാന്‍

Full Story
  28-07-2024
സിവില്‍ സര്‍വീസ് പരിശീലനകേന്ദ്രത്തില്‍ വെള്ളം കയറി മലയാളി അടക്കം മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. റാവൂസ് കോച്ചിങ് സെന്റര്‍ ഉടമ, കോര്‍ഡിനേറ്റര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഭാരതീയ ന്യാസ സംഹിതയിലെ 105, 106 (1), 115 (2), 290 and 35 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടിനും മാനേജ്‌മെന്റിനും അവിടത്തെ ഡ്രെയിനേജിന്റെ അറ്റകുറ്റപ്പണിക്ക് ഉത്തരവാദികളായവര്‍ക്കും എതിരെയാണ് കേസെടുത്തിട്ടുള്ളത്. മരിച്ച മൂന്നു വിദ്യാര്‍ത്ഥികളെയും തിരിച്ചറിഞ്ഞതായും, അവരുടെ വീടുകളില്‍ വിവരം അറിയിച്ചതായും ഡിസിപി എം ഹര്‍ഷവര്‍ധന്‍ അറിയിച്ചു. അപകടത്തില്‍ അന്വേഷണം

Full Story
  28-07-2024
തിരുവനന്തപുരത്ത് യുവതിക്ക് നേരേ വെടിവയ്പ്പ്, വെടിവച്ചതും സ്ത്രീ

 തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരില്‍ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെയ്പ്. മുഖം മറച്ചെത്തിയ സ്ത്രീയാണ് വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ വള്ളക്കടവ് സ്വദേശി ഷൈനി എന്ന യുവതിക്ക് പരിക്കേറ്റു. രാവിലെ 8.30 ഓടെയാണ് സംഭവം. വഞ്ചിയൂര്‍ പോസ്റ്റ് ഓഫീസിന് സമീപമായിരുന്നു ആക്രമണം. രാവിലെ മുഖം മറച്ചെത്തിയ ഒരു സ്ത്രീ ഒരു കൊറിയര്‍ ഷൈനിക്ക് നല്‍കാനുണ്ടെന്ന് പറഞ്ഞു വന്നു. ഷൈനിയുടെ ഭര്‍ത്താവിന്റെ അച്ഛനാണ് പാഴ്സല്‍ വാങ്ങാനെത്തിയത്.

എന്നാല്‍ ഷൈനിക്ക് മാത്രമേ പാഴ്സല്‍ നല്‍കൂവെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചു. ഷൈനിയെത്തുകയും പിന്നീട് വാക്കുതര്‍ക്കം ഉണ്ടാകുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് വെടിവെയ്പ് ഉണ്ടായത്. ഷൈനിയുടെ വലതു കയ്യിലാണ്

Full Story
  27-07-2024
ഷിരൂര്‍ രക്ഷാദൗത്യത്തിന് കൂടുതല്‍ സേനയെ അയയ്ക്കണമെന്ന് മുഖ്യമന്ത്രി

 തിരുവനന്തപുരം: ഷിരൂര്‍ രക്ഷാ ദൗത്യത്തില്‍ കൂടുതല്‍ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര പ്രതിരോധ മന്ത്രിക്കും കര്‍ണാടക മുഖ്യമന്ത്രിക്കും കത്തയച്ചു. അടിയന്തരമായി കൂടുതല്‍ സഹായം എത്തിക്കണമെന്നും കൂടുതല്‍ മുങ്ങള്‍ വിദഗ്ധരെ വിന്യസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേവിയുടെ അത്യാധുനിക ഉപകരണങ്ങള്‍ എത്തിക്കണം. സതേണ്‍, ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡുകളില്‍ നിന്നു മുങ്ങല്‍ വിദഗ്ധരെ എത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളം കര്‍ണാടകവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കൂടുതല്‍ വിദഗ്ധരും ഉപകരണങ്ങളും രക്ഷാ ദൗത്യത്തെ വലിയ തോതില്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിനിടെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി

Full Story
  27-07-2024
എന്റെ ബാഗ് മുഴുവന്‍ പണമാണ്, ചന്ദ്രനില്‍ അഞ്ചു സെന്റ് സ്ഥലം വാങ്ങി

കൊല്ലം: കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയതിനു പിന്നാലെ പരിഹാസവുമായി ധന്യ മോഹന്‍. കുറ്റം ചെയ്തിട്ടുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് തന്റെ ബാഗ് മുഴുവന്‍ കാശാണെന്നും നിങ്ങള്‍ വന്ന് എടുത്തോളൂ എന്നുമാണ് മറുപടി നല്‍കിയത്. അഞ്ച് സെന്റ് സ്ഥലം ചന്ദ്രനില്‍ വാങ്ങിച്ചിട്ടുണ്ടെന്നും ധന്യ പറഞ്ഞു. തൃശൂരിലെ ധനകാര്യ സ്ഥാപനത്തില്‍നിന്ന് 20 കോടിതട്ടിയെടുത്തെന്ന കേസിലാണ് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ധന്യ കീഴടങ്ങിയത്. എട്ട് അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതായാണ് പൊലീസ് പറയുന്നത്. ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടുകളിലേക്ക് കുഴല്‍പ്പണ സംഘം വഴി പണം കൈമാറിയതായും സംശയം. അക്കൗണ്ടുകളിലുള്ള പണവും സ്വത്തുക്കളും മരവിപ്പിക്കാന്‍ നടപടി

Full Story
  27-07-2024
18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് എമിസിസുമാബ്, രാജ്യത്ത് ആദ്യം

തിരുവനന്തപുരം: ഹീമോഫീലിയ ചികിത്സയില്‍ ഇനി മുതല്‍ 18 വയസിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നൂതനമായ ഈ മരുന്ന് മാസത്തിലൊരിക്കല്‍ മാത്രം എടുത്താല്‍ മതിയാകും. ഹീമോഫിലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ ആശാധാര പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. ഏകദേശം 300 ഓളം കുട്ടികള്‍ക്കാണ് ഇതിന്റെ ഫലം ലഭിക്കുക. ഹീമോഫിലിയ ചികിത്സയില്‍ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് എന്നറിയപ്പെടുന്ന പ്രൊഫിലാക്സിസ് (പ്രതിരോധ ചികിത്സ) 2021 മുതല്‍ നല്‍കി വരുന്നുണ്ട്. ഇത്തരത്തില്‍ പ്രൊഫിലാക്സിസ് ചികിത്സ ഇത്രയധികം രോഗികള്‍ക്ക് നല്‍കുന്നതും ഇന്ത്യയില്‍ തന്നെ ആദ്യമായി

Full Story
  25-07-2024
ട്രക്കിന്റെ അടുത്ത് എത്തി മുങ്ങല്‍ വിദഗ്ധരെത്തി

 അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം നിര്‍ണായക ഘട്ടത്തിലേക്ക്. അര്‍ജുന്‍ ഓടിച്ച ട്രക്കിന് അടുത്ത് നാവികസേനയിലെ മുങ്ങല്‍ വിദഗ്ധര്‍ രണ്ടു പ്രാവശ്യം എത്തി. അടിയൊഴുക്ക് രൂക്ഷമായതും സീറോ വിസിബിലിറ്റിയും മൂലം ഇവര്‍ക്ക് ട്രക്കിന്റെ കാബിന് സമീപമെത്തി പരിശോധിക്കാനായില്ല.

പുഴയിലെ ശക്തമായ ഒഴുക്ക് കാരണം സ്‌കൂബ ഡൈവര്‍മാര്‍ക്ക് ഡിങ്കി ബോട്ട് ട്രക്കിന് മുകള്‍ഭാഗത്ത് നിലനിര്‍ത്താന്‍ സാധിക്കുന്നില്ല. ലോറിയില്‍ നിന്നും തെറിച്ചു വീണ നാലു കഷണം തടി കണ്ടെത്തി. 12 കിലോമീറ്റര്‍ അകലെ നിന്നാണ് തടി കണ്ടെത്തിയത്. പിഎ1 എന്ന് തടിയില്‍

Full Story
[31][32][33][34][35]
 
-->




 
Close Window