Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
വാര്‍ത്തകള്‍
  25-07-2024
ഭരണഘടനാപരമായ അധികാരപരിധി ലംഘിക്കുന്നുവെന്ന് വിദേശകാര്യമന്ത്രാലയം

ന്യൂഡല്‍ഹി: ഐഎഎസ് ഉദ്യോഗസ്ഥ കെ വാസുകിയെ വിദേശ സഹകരണത്തിന് നിയമിച്ച കേരള സര്‍ക്കാര്‍ നടപടിക്കെതിരെ കേന്ദ്ര വിദേശകാര്യമന്ത്രാലയം. വിദേശകാര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്ര വിഷയമാണ്. ഭരണഘടനാപരമായ അധികാരപരിധിക്കപ്പുറമുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ കടന്നുകയറരുതെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

വിദേശ കാര്യങ്ങളും ഏതെങ്കിലും വിദേശ രാജ്യവുമായുള്ള ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കേന്ദ്ര ഗവണ്‍മെന്റിന്റെ മാത്രം അവകാശമാണെന്ന് ഇന്ത്യന്‍ ഭരണഘടന ഏഴാം ഷെഡ്യൂള്‍ ലിസ്റ്റ് 1 വ്യക്തമാക്കുന്നുണ്ട്. ഇത് ഒരു കണ്‍കറന്റ് വിഷയമല്ല, ഒരു സംസ്ഥാന വിഷയവുമല്ല. ഭരണഘടനാപരമായ അധികാര

Full Story
  25-07-2024
വസ്ത്രത്തില്‍ ജ്യൂസ് വീണു, എയര്‍ഹോസ്റ്റസിനോട് രൂക്ഷമായി പ്രതികരിച്ച് സാറ

ബോളിവുഡിന്റെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാറ അലി ഖാന്‍. കൈ നിറയെ ചിത്രങ്ങളാണിപ്പോള്‍ സാറയ്ക്കുള്ളത്. ഇപ്പോഴിതാ താരത്തിന്റെ വിമാനത്തില്‍ നിന്നുള്ള ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വിമാന യാത്രയ്ക്കിടെ അബദ്ധവശാല്‍ എയര്‍ ഹോസ്റ്റസിന്റെ കൈ തട്ടി സാറയുടെ വസ്ത്രത്തില്‍ ജ്യൂസ് തെറിക്കുന്നതും, താരം അസ്വസ്ഥയായി സീറ്റില്‍ നിന്ന് എഴുന്നേറ്റ് പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

എയര്‍ ഹോസ്റ്റസിനെ ദേഷ്യത്തോടെ നോക്കുന്ന താരത്തിന്റെ വിഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള വസ്ത്രമായിരുന്നു സാറ ധരിച്ചിരുന്നത്. എന്നാല്‍ വിഡിയോ പ്രചരിച്ചതിന് പിന്നാലെ വിവിധ തരത്തിലുള്ള കമന്റുകളാണ് സോഷ്യല്‍

Full Story
  24-07-2024
അര്‍ജുനന് വേണ്ടി ബൂം ലെങ്ത് ക്രെയിന്‍

ബംഗലൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്തുന്നതിനായുള്ള തിരച്ചിലിന് ബൂം ലെങ്ത് ക്രെയിന്‍ എത്തിച്ചു. ഈ യന്ത്രം ഉപയോഗിച്ച് 60 അടിവരെ ആഴത്തില്‍ വരെ തിരച്ചില്‍ നടത്താനാകും. പൊലീസ് വാഹനത്തിന്റെ അകമ്പടിയോടെയാണ് വാഹനം സ്ഥലത്തെത്തിച്ചത്. ആവശ്യമെങ്കില്‍ തിരച്ചിലിനായി ഒരു യന്ത്രം കൂടി എത്തിക്കുമെന്ന് എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. രാവിലെ എത്തേേിച്ചരേണ്ടിയിരുന്ന യന്ത്രം വാഹനത്തിന്റെ തകരാര്‍ മൂലമാണ് വൈകിയത്.

റഡാര്‍ സിഗ്‌നല്‍ ലഭിച്ച സ്ഥലമാകും യന്ത്രം കൊണ്ട് പരിശോധിക്കുന്നത്. മണ്ണിടിഞ്ഞ് പുഴയിലേക്ക് വീണ ഭാഗത്ത് റഡാര്‍ ഉപയോഗിച്ച് പരിശോധനയും നടത്തുന്നുണ്ട്. ഷിരൂരില്‍ ഇടവിട്ടു മഴ

Full Story
  24-07-2024
നേപ്പാളില്‍ ടേക്ക് ഓഫിനിടെ വിമാനത്തിന്റെ നിയന്ത്രണം വിട്ടു, 18 പേര്‍ മരിച്ചു

കഠ്മണ്ഡു: നേപ്പാളില്‍ ടേക്ക് ഓഫിനിടെ നിയന്ത്രണം വിട്ട് വിമാനം ഇടിച്ച് തകര്‍ന്ന സംഭവത്തില്‍ 18 പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരുതരമായി പരിക്കേറ്റ പൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇന്ന് രാവിലെ 11.15 ഓടേ ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. ആഭ്യന്തര സര്‍വീസ് നടത്തുന്ന സൗര്യ എയര്‍ലൈന്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ടേക്ക് ഓഫിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറുകയായിരുന്നു.

തുടര്‍ന്ന് നിയന്ത്രണം വിട്ട് വിമാനം ഇടിച്ചു തകരുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വിമാനത്തില്‍ നിന്ന് തീ

Full Story
  24-07-2024
മരുഭൂവത്കരണം തടയാന്‍ 13 ദശലക്ഷം കണ്ടല്‍ക്കാടുകള്‍ നട്ടുപിടിപ്പിക്കാന്‍ സൗദി അറേബ്യ

റിയാദ്: സൗദി ഗ്രീന്‍ ഇനിഷ്യേറ്റീവിന്റെ ഭാഗമായി രാജ്യത്ത് 13 ദശലക്ഷം കണ്ടല്‍ക്കാടുകള്‍ നട്ടുപിടിപ്പിക്കും. തീരദേശ പരിസ്ഥിതിയെ ഹരിത വത്കരിക്കുന്നതിന്റെയും മരുഭൂവല്‍ക്കരണം കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. രാജ്യത്തിന്റെ പാരിസ്ഥിതിക സുസ്ഥിരത ഉയര്‍ത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജിസാന്‍, മക്ക, മദീന, തബൂക്ക്, അസീര്‍, ശര്‍ഖിയ, എന്നീ പ്രദേശങ്ങളിലായിരിക്കും പ്രാരംഭ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. 55 ലക്ഷം തൈകള്‍ ജിസാനിലും 24 ലക്ഷം തൈകള്‍ മക്കയിലും, 20 ലക്ഷം തൈകള്‍ മദീനയിലും തബൂക്, അസീര്‍ മേഖലകളില്‍ ഒരു ലക്ഷം തൈകളുമാവും നട്ടുപിടിപ്പിക്കുക. വരും വര്‍ഷങ്ങളില്‍ ചെങ്കടല്‍ തീരങ്ങള്‍ കേന്ദ്രീകരിച്ച് 1000 ലക്ഷം തൈകള്‍ നടാനും പദ്ധതിയുണ്ട്.

Full Story
  23-07-2024
ഏറ്റവും കൂടുതല്‍ കാലം മന്ത്രിക്കസേരയില്‍ ഇരുന്നത് ഇനി ശശീന്ദ്രന്‍

തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി മന്ത്രിസ്ഥാനത്ത് ഇരുന്നതിന്റെ റെക്കോര്‍ഡ് ഇനി എ കെ ശശീന്ദ്രന്. തുടര്‍ച്ചയായി 2364 ദിവസം (6 വര്‍ഷം 5 മാസം 22 ദിവസം) മന്ത്രിയാണ് ശശീന്ദ്രന്‍. മുഖ്യമന്ത്രി ഒഴികെയുള്ള കണക്കാണിത്. രണ്ടാം അച്യുതമേനോന്‍ സര്‍ക്കാരിലെ ബേബി ജോണ്‍, കെ അവുക്കാദര്‍കുട്ടി നഹ, എന്‍ കെ ബാലകൃഷ്ണന്‍ (മൂന്നുപേരും 1970 ഒക്ടോബര്‍ 4 - 1977 മാര്‍ച്ച് 25; 2364 ദിവസം) എന്നിവര്‍ക്കൊപ്പമെത്തി ജൂലൈ 23 ന് ശശീന്ദ്രന്‍.

2018 ഫെബ്രുവരി 1 മുതല്‍ ശശീന്ദ്രന്‍ തുടര്‍ച്ചയായി മന്ത്രിയാണ്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരില്‍ 306 ദിവസം (2016 മേയ് 25 - 2017 മാര്‍ച്ച് 27 വരെ) എ കെ ശശീന്ദ്രന്‍ മന്ത്രിയായിരുന്നു. ഒരു മന്ത്രിസഭയില്‍നിന്നു

Full Story
  23-07-2024
പുതിയ നികുതി സംവിധാനത്തില്‍ മൂന്നു ലക്ഷം രൂപ വരെ നികുതിയില്ല

ന്യൂഡല്‍ഹി: പുതിയ ആദായ നികുതി ഘടന സ്വീകരിക്കുന്നവര്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. പുതിയ ആദായ നികുതി ഘടന സ്വീകരിക്കുന്നവര്‍ക്ക് ആദായനികുതി ഇളവ് പരിധി(സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍) 50000 രൂപയില്‍ നിന്ന് 75000 രൂപയാക്കി ഉയര്‍ത്തുമെന്നും നികുതി നിരക്ക് ഘടന പരിഷ്‌കരിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ബജറ്റ് അവതരണ വേളയിലായിരുന്നു പ്രഖ്യാപനം. പുതിയ നികുതി സ്‌കീം അനുസരിച്ച് പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപ വരെ വ്യക്തിഗത വരുമാനം നേടുന്നവര്‍ക്ക് ഇനി നികുതി ഇല്ല. മൂന്ന് മുതല്‍ ഏഴു ലക്ഷം രൂപ വരെ അഞ്ചുശതമാനമായിരിക്കും നികുതി.

ഏഴു ലക്ഷം മുതല്‍ പത്തുലക്ഷം രൂപ വരെ പത്തുശതമാനവും പത്തുലക്ഷം മുതല്‍ പന്ത്രണ്ട്

Full Story
  23-07-2024
സ്വര്‍ണത്തിനും വെള്ളിക്കും പ്ലാറ്റിനത്തിനും വിലക്കുറയും

ന്യൂഡല്‍ഹി: കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് പ്രകാരം വില കുറയുന്നത് ഇവയ്ക്കെല്ലാം. സ്വര്‍ണത്തിനും വെള്ളിക്കും പ്ലാറ്റിനത്തിനും വില കുറയും. സ്വര്‍ണത്തിന്റേയും വെള്ളിയുടേയും കസ്റ്റംസ് തീരുവ ആറു ശതമാനമാക്കി കുറച്ചു. നേരത്തെ ഇറക്കുമതി തീരുവ 15 ശതമാനമായിരുന്നു. കാന്‍സറിനുള്ള മൂന്നിനം മരുന്നുകള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ഇല്ല. എക്സ്റേ ട്യൂബുകള്‍ക്ക് തീരുവ കുറച്ചു. മൊബൈല്‍ഫോണുകള്‍ക്കും ചാര്‍ജറുകള്‍ക്കും വില കുറയും.

ഇവയുടെ കസ്റ്റംസ് തീരുവയില്‍ 15 ശതമാനം കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 25 ധാതുക്കള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കിയിട്ടുണ്ട്. ചെമ്മീന്‍, മീന്‍ തീറ്റക്കുള്ള തീരുവയും കുറച്ചു. അതേസമയം വില

Full Story
[32][33][34][35][36]
 
-->




 
Close Window