Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
വാര്‍ത്തകള്‍
  17-07-2024
1924 ലെ വെള്ളപ്പൊക്കത്തിന്റെ നൂറാം വാര്‍ഷികം

ഇടുക്കി: മഴ ശക്തമായി പെയ്യുകയാണ്. കന്നിമല, നല്ലതണ്ണി, മുതിരപ്പുഴയാറുകളില്‍ മഴയും ജലനിരപ്പും ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ 1924ലെ വെള്ളപ്പൊക്കമാണ് മൂന്നാറിന് ഓര്‍ത്തെടുക്കാനുള്ളത്. 99ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന അന്നത്തെ ഓര്‍മകള്‍ അത്രയേറെ ദുരനുഭവങ്ങളാണ് നല്‍കിയിട്ടുള്ളത്. ബ്രിട്ടീഷ് രേഖകള്‍ പ്രകാരമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത് 1924 ജൂലൈ 16 ന് മലയോര മേഖലയായ മൂന്നാറില്‍ ഒരു ദിവസം രേഖപ്പെടുത്തിയത് 1.25 ഇഞ്ച് മഴയാണ്. ഇടവേളകളില്ലാതെയുള്ള പെയ്ത്തില്‍ ജൂലൈ 17ന് 13 ഇഞ്ച് മഴയാണ് പെയ്തത്. മൂന്നാര്‍ ഹില്‍ സ്റ്റേഷന്‍ മൂന്ന് ദിവസത്തോളം വെള്ളത്തിനടിയിലായി. തോട്ടം മേഖലയിലാണ് ഏറ്റവും ദുരിതം വിതച്ചത്. നിരവധി കെട്ടിടങ്ങളും പള്ളികളും റോഡുകളും പാലങ്ങളും പൂര്‍ണമായും ഒലിച്ചു

Full Story
  16-07-2024
യാത്രയ്ക്കിടെ കുഴഞ്ഞുവീണ യാത്രക്കാരിയെ രക്ഷിച്ച് ജീവനക്കാര്‍

കണ്ണൂര്‍: യാത്രക്കാരോട് മോശമായി പെരുമാറുന്നുവെന്ന പരാതി പൊതുവെ സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനെ തിരുത്തി കുറിക്കുകയാണ് കണ്ണൂരിലെ മനുഷ്യസ്‌നേഹികളായ സ്വകാര്യ ബസ് ജീവനക്കാര്‍. യാത്രയ്ക്കിടെ അവശതയും ക്ഷീണവും അനുഭവപ്പെട്ട യാത്രക്കാരിക്കാണ് ഇവര്‍ രക്ഷകരായത്. നല്ലൊരു പ്രവൃത്തി ചെയ്ത ബസ് ജീവനക്കാരെ കണ്ടില്ലെന്ന് നടിക്കാന്‍ ആയില്ല. പാനൂരിലെ മ്യൂസിക് ലവേഴ്‌സ് പ്രവര്‍ത്തകര്‍ മധുരവും പൊന്നാടയുമൊക്കെയാണ് ഇവരെ ആദരിച്ചത്. പാനൂര്‍ റൂട്ടിലോടുന്ന ആയില്യം ബസില്‍ വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവം നടന്നത്. തലശേരിയില്‍ ബസ് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിക്കാണ് ബസ് ജീവനക്കാര്‍ തുണയായി മാറിയത്. ഡ്രൈവര്‍

Full Story
  16-07-2024
തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ രോഗിക്ക് പിന്നാലെ ഡോക്ടറും ലിഫ്റ്റില്‍ കുടുങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിക്ക് പിന്നാലെ ഡോക്ടറും ലിഫ്റ്റില്‍ കുടുങ്ങി. അത്യാഹിത വിഭാഗത്തില്‍ നിന്നും സിടി സ്‌കാനിലേക്ക് പോകുന്ന ലിഫ്റ്റിലാണ് ഡോക്ടറും രോഗിയും കുടുങ്ങിയത്. തുടര്‍ന്ന് ഡോക്ടര്‍ ലിഫ്റ്റിലെ അലാറം മുഴക്കുകയും ഫോണില്‍ വിളിക്കുകയും ചെയ്തു. ഇതോടെ ബന്ധപ്പെട്ട ജീവനക്കാരെത്തി ലിഫ്റ്റില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചു. ഏതാണ്ട് അരമണിക്കൂറോളം ഇവര്‍ ലിഫ്റ്റില്‍ കുടുങ്ങി. കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ലിഫ്റ്റില്‍ രോഗി കുടുങ്ങിയത് വിവാദമായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഉള്ളൂര്‍ സ്വദേശി രവീന്ദ്രന്‍ നായര്‍ ലിഫ്റ്റില്‍ കുടുങ്ങിയത്. നിയമസഭയിലെ

Full Story
  16-07-2024
സത്യം ജനങ്ങളെ അറിയിക്കാന്‍ ഒളിക്യാമറ വയ്ക്കാമെന്ന് ഹൈക്കോടതി

കൊച്ചി: സത്യം ജനങ്ങളെ അറിയിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ചെയ്യുന്നതെങ്കില്‍ ഒളി കാമറ ഓപ്പറേഷന്‍ ഒരു തെറ്റായി കാണാനാകില്ലെന്ന് ഹൈക്കോടതി. ജനങ്ങളെ അറിയിക്കാനുള്ള ഒളി കാമറ റെക്കോര്‍ഡിങിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സ്വീകരിച്ച നടപടി ഒഴിവാക്കാമെന്നും ഹൈക്കോടതി പറഞ്ഞു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജയിലില്‍ നടത്തിയ ഒളി കാമറ ഓപ്പറേഷനെത്തുടര്‍ന്ന് ടെലിവിഷന്‍ ചാനലിനെതിരെ പൊലീസ് 2013ലെടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഉത്തരവ്.

യഥാര്‍ഥ വസ്തുതകള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന മാധ്യമങ്ങളാണ് ജനാധിപത്യപ്രക്രിയയില്‍ പങ്കാളികളാകാന്‍ പൗരന്‍മാരെ പ്രാപ്തരാക്കുന്നത്. ഇതിനായി നിയമം അനുവദിക്കാത്ത ചില

Full Story
  15-07-2024
രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ മൂന്നു ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ മൂന്ന് ജീവനക്കാര്‍ക്കെതിരെ നടപടി. രണ്ട് ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഡ്യൂട്ടി സാര്‍ജന്റ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് നടപടി. നിരവധി രോഗികള്‍ എത്തുന്ന ഒപിയുടെ അടുത്തുള്ള ലിഫ്റ്റാണ് തകരാറിലായത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഉള്ളൂര്‍ സ്വദേശി രവീന്ദ്രന്‍ നായര്‍ ലിഫ്റ്റില്‍ കുടുങ്ങിയത്. രോഗി ലിഫ്റ്റില്‍ കുടുങ്ങിയ വിവരം ആരും അറിഞ്ഞില്ല. തിങ്കളാഴ്ച രാവിലെ 6 മണിയോടെ ലിഫ്റ്റില്‍ കുടുങ്ങിയ നിലയില്‍ രവീന്ദ്രന്‍ നായരെ കണ്ടെത്തുകയായിരുന്നു.

Full Story
  15-07-2024
മൃതദേഹം ജോയിയുടേത് ആണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് മേയര്‍

തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്നും കണ്ടെത്തിയ മൃതദേഹം കാണാതായ തൊഴിലാളി ജോയിയുടേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. കുടുംബത്തിലെ ആളുകളും ഒപ്പം ജോലി ചെയ്തിരുന്നവരും വന്ന് മൃതദേഹം സ്ഥിരീകരിക്കണം. അതിനുശേഷം മറ്റു നടപടികളിലേക്ക് പോകാനാണ് തീരുമാനിച്ചിട്ടുള്ളത്. സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ മറ്റു നടപടികളെല്ലാം വേഗത്തിലാക്കുമെന്ന് മേയര്‍ പറഞ്ഞു.

മാലിന്യം കടലിലേക്ക് ഒഴുകിപ്പോകാതിരിക്കാന്‍ നഗരസഭ 17 സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് വിഷറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതില്‍ ആദ്യത്തെ പ്ലാസ്റ്റിക് വിഷറിന്റെ അവിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി മഴ പെയ്തപ്പോള്‍ ശക്തമായ

Full Story
  15-07-2024
തുണിയില്‍ മൂടിക്കെട്ടിയ നിലയില്‍ ആയിരുന്നു മൃതദേഹമെന്ന് ശുചീകരണ തൊഴിലാളി

തിരുവനന്തപുരം: തുണി മൂടിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നതെന്ന് ആദ്യം കണ്ട കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളി. കമിഴ്ന്ന് കിടക്കുകയായിരുന്നു. മുളവടി കൊണ്ട് തുണി നീക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ഉടന്‍ തന്നെ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അവര്‍ മറ്റുള്ളവരെ അറിയിക്കുകയായിരുന്നുവെന്ന് ജോയിയുടെ മൃതദേഹം കണ്ട ശുചീകരണ തൊഴിലാളി പറയുന്നു.

രാവിലെ ഒമ്പതുമണിയോടെയാണ് തകരപ്പറമ്പിലെ ശ്രീചിത്ര പുവര്‍ഹോമിന് പിന്നിലെ കനാലില്‍ മൃതദേഹം കണ്ടെത്തുന്നത്. റെയില്‍വേയില്‍ നിന്ന് വെള്ളം ഒഴുകി വരുന്ന ഭാഗമാണിത്. തൊഴിലാളികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തുകയും, മൃതദേഹം കനാലില്‍ നിന്നും

Full Story
  14-07-2024
പോക്‌സോ കേസില്‍ അച്ഛനും മകനും അറസ്റ്റില്‍

വയനാട്: പോക്‌സോ കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. വടുവന്‍ചാല്‍ കാടാശ്ശേരി അമ്പലശ്ശേരി വീട്ടില്‍ അലവി (69) മകന്‍ നിജാസ് (26) എന്നിവരാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തെന്നാണ് പരാതി. പോക്‌സോ നിയമ പ്രകാരവും മറ്റ് വകുപ്പുകള്‍ പ്രകാരവും കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മേപ്പാടി പൊലീസ് ഇന്‍സ്പെക്ടര്‍ എസ് എച്ച് ബി കെ സിജുവിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ കെ വിപിന്‍, ഹഫ്‌സ്, ഷമീര്‍, ഷബീര്‍ എന്നിവരും പൊലീസ് സംഘത്തില

Full Story
[35][36][37][38][39]
 
-->




 
Close Window