Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
വാര്‍ത്തകള്‍
  11-07-2024
സൗദി എയര്‍ലൈന്‍സ് വിമാനത്തിന് ലാന്‍ഡിങ്ങിനിടെ തീപിടിച്ചു

ഇസ്ലാമാബാദ് : റിയാദില്‍ നിന്ന് പുറപ്പെട്ട സൗദി എയര്‍ലൈന്‍സ് വിമാനം പാകിസ്ഥാനിലെ പെഷവാര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ തീപിടിച്ചു. വിമാനം ലാന്‍ഡ് ചെയ്യാനിരിക്കെയാണ് വിമാനത്തിന്റെ ടയറില്‍ നിന്ന് പുക ഉയര്‍ന്നത്. വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തതിന് പിന്നാലെ എമര്‍ജന്‍സി വാതിലില്‍ കൂടി യാത്രക്കാരെ പുറത്തിറക്കി. 276 യാത്രക്കാരും 21 ക്രൂ അംഗങ്ങളുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ ഉണ്ടായ സാങ്കേതിക പ്രശ്നമാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. റിയാദില്‍ നിന്ന് പെഷവാറിലേക്ക് പറന്ന എസ് വി 792 വിമാനം പാകിസ്ഥാനിലെ പെഷവാര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ ടയറുകളില്‍ ഒന്നില്‍ നിന്ന് പുക

Full Story
  11-07-2024
ലിവിങ് ടുഗതര്‍ വിവാഹം അല്ല, ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി

കൊച്ചി: ലിവിങ് ടു?ഗതര്‍ വിവാഹം അല്ലെന്നും, പങ്കാളിയെ ഭര്‍ത്താവെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി. നിയമപരമായി വിവാഹം കഴിച്ചാല്‍ മാത്രമേ ഭര്‍ത്താവെന്ന് പറയാനാകൂ. ലിവിങ് ടുഗെതര്‍ ബന്ധങ്ങളില്‍ പങ്കാളിയില്‍നിന്നോ ബന്ധുക്കളില്‍നിന്നോ ശാരീരിക, മാനസിക പീഡനം ഉണ്ടായാല്‍ ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എറണാകുളം സ്വദേശിയായ യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചത്.

പരാതിക്കാരിയായ യുവതിയുമായി ലിവിങ് ടുഗതര്‍ ബന്ധത്തിലായിരുന്നു. ഈ ബന്ധം

Full Story
  11-07-2024
വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണമെന്ന് കോണ്‍ഗ്രസ്. ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടാണ് പദ്ധതി യാഥാര്‍ത്ഥ്യമായതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിനെ ട്രയല്‍ റണ്‍ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തത് മാന്യത ഇല്ലാത്ത നടപടിയാണ്. പദ്ധതിയുടെ അന്തകനാകാന്‍ ശ്രമിച്ച പിണറായി ഇന്ന് പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു. വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാരിന് സങ്കുചിത രാഷ്ട്രീയ നിലപാടാണെന്ന് കോണ്‍?ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത്രയും പൂര്‍ത്തിയായതില്‍ സന്തോഷമുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ ആത്മാവ് ആയിരിക്കുമെന്ന് രമേശ്

Full Story
  09-07-2024
ഗ്യാസ് വിതരണക്കാര്‍ വീട്ടിലത്തി മസ്റ്ററിങ് ചെയ്യും

ന്യഡല്‍ഹി: മസ്റ്ററിങില്‍ ഗ്യാസും ആധാറും തമ്മില്‍ ലിങ്ക് ചെയ്യാന്‍ കാലപരിധി നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. കേരള പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കത്തിന് മറുപടിയായി പുരി ഇക്കാര്യം അറിയിച്ചത്. എല്‍പിജി സിലിണ്ടര്‍ ഉടമകള്‍ ഗ്യാസ് കണക്ഷന്‍ മസ്റ്ററിങ് നടത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് വന്നതോടെ ഉപയോക്താക്കള്‍ക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ഗ്യാസ് ഏന്‍സികള്‍ക്ക് മുന്നില്‍ വലിയ ക്യൂ രൂപപ്പെട്ടിരുന്നു. എല്‍പിജി കമ്പനികളുടെ ഷോറൂമുകളില്‍ മസ്റ്ററിംഗ് നടപടികള്‍ ഇല്ലെന്നും ഉപയോക്താക്കള്‍ക്ക് ഗ്യാസ് നിരസിക്കുന്ന കാര്യങ്ങള്‍ ജീവനക്കാരില്‍ നിന്ന് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും എണ്ണ

Full Story
  09-07-2024
സ്വവര്‍ഗവിവാഹം: പുനഃപരിശോധനാ ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ജൂലൈ 10ന് ഹര്‍ജികള്‍ ചേംബറില്‍ പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകരായ അഭിഷേക് സിങ്വിയും എന്‍ കെ കൗളും ആണ് ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ഹിമ കോലി, ബി വി നാഗരത്ന, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാവും റിവ്യൂ ഹര്‍ജികളും പരിഗണിക്കുക.

കഴിഞ്ഞ ഒക്ടോബര്‍ 17നായിരുന്നു സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത

Full Story
  09-07-2024
കൂടോത്രത്തില്‍ നിന്ന് ഒഴിഞ്ഞുമാറി സതീശന്‍

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിനെ പിടിച്ചുലച്ച കൂടോത്ര വിവാദത്തില്‍ പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഞാന്‍ ഈ നാട്ടുകാരനല്ല. മാവിലായിക്കാരനാണ്. അവിടെ ഇതൊന്നുമില്ല എന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം. കെപിസിസിപ്രസിഡന്റ് സുധാകരന്റെ വീട്ടില്‍ നിന്ന് കൂടോത്രം കണ്ടെത്തുന്ന ദൃശ്യങ്ങള്‍ പുറത്തായിരുന്നു. കണ്ണൂരിലെ വീട്ടില്‍ നിന്ന് സുധാകരനും രാജ്‌മോഹന്‍ ഉണ്ണിത്താനും ചേര്‍ന്ന് തകിടും ചില രൂപങ്ങളും കണ്ടെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്.

ആര്‍ക്കും തന്നെ അപായപ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു സംഭവത്തില്‍ സുധാകരന്‍ പ്രതികരിച്ചത്. കൂടോത്ര വിവാദവുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ് എം നേതാവ്

Full Story
  08-07-2024
ദിവസവും പള്ളിയുടെ ഗേറ്റില്‍ പോയി തിരിച്ചുപോകുന്ന പതിവ് പറ്റില്ലെന്ന് ഹൈക്കോടതി

കൊച്ചി: യാക്കോബായ-ഓര്‍ത്തഡോക്സ് പള്ളിത്തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് കര്‍മ്മപദ്ധതി വേണമെന്ന് ഹൈക്കോടതി. എല്ലാ ദിവസവും പള്ളികളുടെ ഗേറ്റില്‍ പോയി മടങ്ങി വരാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. യാക്കോബായ പള്ളികളില്‍ കോടതി വിധി നടപ്പാക്കാന്‍ സ്വീകരിച്ച ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. കൃത്യമായ കര്‍മപദ്ധതി തയ്യാറാക്കി വരികയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ആര്‍ജവം സര്‍ക്കാരിന് ഇല്ലേയെന്ന് ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ച് ചോദിച്ചു. കോടതി വിധി നടപ്പാക്കാന്‍ പൊലീസിന് കഴിവില്ലേ?. എല്ലാ ദിവസവും പള്ളിയുടെ

Full Story
  08-07-2024
ആര്‍ത്തവ അവധി വിപരീതഫലം ഉണ്ടാക്കുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ആര്‍ത്തവ അവധിക്ക് നയം രൂപീകരിക്കുന്നത് വിപരീതഫലം ഉണ്ടാക്കിയേക്കുമെന്ന് സുപ്രീംകോടതി. ആര്‍ത്തവ അവധി തീരുമാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയ പരിധിയില്‍ വരുന്ന കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. നയപരമായ കാര്യത്തില്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചു. വിഷയത്തില്‍ മാതൃകാ നയം രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. ഇതിനായി ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും സംസ്ഥാനങ്ങളുമായും ചര്‍ച്ച നടത്താനും കോടതി നിര്‍ദേശിച്ചു. പരാതിക്കാര്‍ക്ക് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയ സെക്രട്ടറിക്ക് മുമ്പാകെ വിഷയം ഉന്നയിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി

Full Story
[37][38][39][40][41]
 
-->




 
Close Window