Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
വാര്‍ത്തകള്‍
  14-07-2024
കാമറയില്‍ പതിഞ്ഞത് ജോയിയുടെ ശരീരമല്ല, ചാക്കില്‍ കെട്ടിയ മാലിന്യം

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോടില്‍ കാണാതായ ജോയിയെ കണ്ടെത്താന്‍ രക്ഷാദൗത്യം തുടരുന്നു. കാമറ ഘടിപ്പിച്ച റോബോട്ടിക് യന്ത്രം ഉപയോഗിച്ചു നടത്തിയ പരിശോധനയില്‍ ശരീരഭാഗങ്ങളെന്ന് സംശയിക്കുന്ന ദൃശ്യം കണ്ടെത്തിയിരുന്നു. ഈ ഭാഗത്ത് സ്‌കൂബ ടീമിലെ മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലില്‍ കണ്ടത് ശരീരഭാഗങ്ങള്‍ അല്ലെന്ന് സ്ഥിരീകരിച്ചു. മനുഷ്യശരീരഭാഗമെന്ന് തോന്നിച്ചത് ചാക്കില്‍ കെട്ടിയ മാലിന്യങ്ങളാണെന്നും രക്ഷാപ്രവര്‍ത്തകര്‍ സൂചിപ്പിച്ചു. അടയാളം കണ്ടെത്തിയ സ്ഥലത്ത് സ്‌കൂബ ടീം രണ്ടു വട്ടം പരിശോധന നടത്തിയിരുന്നു. 15 മീറ്റര്‍ വലതു വശത്തേക്കും തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ജോയിലെ കാണാതായ തുരങ്കകനാലിന്റെ ദൂരം 117 മീറ്ററാണ്. ഇതില്‍

Full Story
  14-07-2024
വയനാട്ടില്‍ തന്റെ സ്ഥാനാര്‍ഥിത്വം ശരിയായില്ലെന്ന് ആനി രാജ

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരായ തന്റെ സ്ഥാനാര്‍ത്ഥിത്വം ശരിയായില്ലെന്ന് ആനി രാജ. മത്സരിച്ചത് തന്റെ തീരുമാനമായിരുന്നില്ല. പാര്‍ട്ടി കേരള ഘടകത്തിന്റെ ആവശ്യം ഏറ്റെടുക്കുകയായിരുന്നുവെന്നും ആനി രാജ പറഞ്ഞു. വയനാട്ടില്‍ രാഹുലിനെതിരെ ആനി മത്സരിക്കേണ്ടിയിരുന്നില്ലെന്ന അഭിപ്രായം സിപിഐ ദേശീയ നിര്‍വാഹക സമിതി യോ?ഗത്തില്‍ ഉയര്‍ന്നപ്പോഴായിരുന്നു ആനി രാജയുടെ അഭിപ്രായപ്രകടനം.

കോണ്‍ഗ്രസിന്റെ പ്രധാന നേതാവായ രാഹുല്‍ഗാന്ധിക്കെതിരേ സിപിഐയുടെ ദേശീയ മുഖമായ ആനി രാജ മത്സരിച്ചത് ഇന്ത്യസഖ്യത്തെ പരിഹസിക്കാന്‍ ബിജെപി ആയുധമാക്കിയെന്നും ഇതിന് അവസരമൊരുക്കേണ്ടിയിരുന്നില്ലെന്നും യോ?ഗത്തില്‍

Full Story
  13-07-2024
നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന് വിജയം

ന്യഡല്‍ഹി: ഉപതെരഞ്ഞെടുപ്പ് നടന്ന 13 നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ത്യാസഖ്യത്തിനു വന്‍ വിജയം. പത്ത് ഇടങ്ങളില്‍ ഇന്ത്യാ മുന്നണി ജയിച്ചു. 2 സീറ്റുകളില്‍ ബിജെപിയും ഒരിടത്ത് സ്വതന്ത്രനുമാണ് വിജയം. മധ്യപ്രദേശിലും ഹിമാചലിലെ ഒരു സീറ്റിലുമാണ് ബിജെപി വിജയിച്ചത്. ബിഹാറില്‍ ജെഡിയുവിനെയും ആര്‍ജെഡിയെയും പിന്നിലാക്കിയാണ് സ്വന്ത്രന്‍ വിജയം നേടിയത്. പഞ്ചാബ് (1), ഹിമാചല്‍ പ്രദേശ് (3), ഉത്തരാഖണ്ഡ് (2), പശ്ചിമ ബംഗാള്‍ (4), മധ്യപ്രദേശ് (1), ബിഹാര്‍ (1), തമിഴ്‌നാട് (1) എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പു നടന്നത്. റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (ബംഗാള്‍), വിക്രവണ്ടി (തമിഴ്നാട്), അമര്‍വാഡ് (മധ്യപ്രദേശ്), ഡെഹ്റ, ഹാമിര്‍പുര്‍, നലഗഢ് (ഹിമാചല്‍ പ്രദേശ്), ബദരീനാഥ്, മംഗളൂര്‍ (ഉത്തരാഖണ്ഡ്), റുപൗലി (ബിഹാര്‍),

Full Story
  13-07-2024
പിഎസ് സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയ സംഭവത്തില്‍ പ്രമോദ് കോട്ടുളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

കോഴിക്കോട്: പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്ന പരാതിയില്‍ സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും പ്രമോദ് കോട്ടൂളിയെ നീക്കും. റിയല്‍ എസ്റ്റേറ്റ് ബിനാമി ബന്ധങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്നുചേര്‍ന്ന കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പ്രമോദിനെ പുറത്താക്കിയതായി ഏരിയാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. വിഷയം കൈകാര്യം ചെയ്തതില്‍ ജില്ലാ കമ്മിറ്റിക്ക് വീഴ്ച പറ്റിയതായും സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു.

ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടും നടപടിയെടുക്കാതെ തീരുമാനം

Full Story
  13-07-2024
കക്കാന്‍ കയറിയപ്പോള്‍ വീടിന്റെ മുക്കിലും മൂലയിലും ക്യാമറ, പിന്നെ അതും മോഷ്ടിച്ചു

കണ്ണൂര്‍: കള്ളനെ പിടികൂടുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായി ഇപ്പോള്‍ എവിടെയും സിസിടിവി ക്യാമറകളാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കണ്ണൂരില്‍ ഡോക്ടറുടെ വീട്ടില്‍ കക്കാന്‍ കയറിയ കള്ളന്‍ നാലുപാടും കണ്‍തുറന്ന് തന്നെ നിരീക്ഷിക്കുന്ന സിസിടിവി ക്യാമറകള്‍ കണ്ടപ്പോള്‍ അരിശം മൂത്ത് അതും മോഷ്ടിച്ചത്. തലശേരി നഗരത്തിലാണ് സംഭവം നടന്നത്.

തലശേരി ഗുഡ്സ് ഷെഡ് റോഡിലെ വീട്ടില്‍ സ്ഥാപിച്ച ഏഴ് സിസിടിവി ക്യാമറകളാണ് മോഷ്ടാവ് കവര്‍ന്നത്. തലശേരിയിലെ പ്രമുഖ ശിശുരോഗ വിദഗ്ദ്ധന്‍ ഡോ. അബ്ദുല്‍ സലാമിന്റെ വീട്ടിലെ നിരീക്ഷണ ക്യാമറകളാണ് കള്ളന്‍ മോഷ്ടിച്ചത്. വീടിന് ചുറ്റുപാടും ജനലിലൂടെ വീടിന്റെ ഉള്‍ഭാഗവും നിരീക്ഷിക്കുന്നതും

Full Story
  12-07-2024
2060 ല്‍ ഇന്ത്യന്‍ ജനസംഖ്യ 170 കോടിയാകും, പിന്നീട് കുറയുമെന്ന് യുഎന്‍

ന്യൂഡല്‍ഹി: 2060ന്റെ തുടക്കത്തില്‍ ഇന്ത്യയുടെ ജനസംഖ്യ 170 കോടിയില്‍ എത്തുമെന്ന് ഐക്യരാഷ്ട്രസഭയുടെ അനുമാനം. തുടര്‍ന്ന് ജനസംഖ്യ കുറയാന്‍ തുടങ്ങും. 12 ശതമാനം വരെ കുറയുമെങ്കിലും ഈ നൂറ്റാണ്ടിലുടനീളം ഇന്ത്യ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ തുടരുമെന്നും ഐക്യരാഷ്ട്രസഭ കണക്കുകൂട്ടുന്നു. വ്യാഴാഴ്ച ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്ട്സ് 2024 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വരുന്ന 50-60 വര്‍ഷങ്ങളില്‍ ലോകജനസംഖ്യ വര്‍ധിച്ചുകൊണ്ടേയിരിക്കും. 2080കളുടെ മധ്യത്തില്‍ ഇത് ഏകദേശം 1030 കോടിയായി ഉയരും. 2024 ല്‍ ഇത് 820 കോടിയാണ്. നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോള ജനസംഖ്യ 1020 കോടിയായി കുറയാന്‍ തുടങ്ങുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു.

Full Story
  12-07-2024
അവര്‍ മുദ്രാവാക്യം വിളിച്ചിട്ട് തിരിച്ചു പോകട്ടെ, സംസ്ഥാനത്തിന് എങ്ങനെ ഹൈവെ അടയ്ക്കാന്‍ സാധിക്കുമെന്ന് സുപ്രീംകോടതി

 ന്യൂഡല്‍ഹി: കര്‍ഷകര്‍ ക്യാമ്പ് ചെയ്യുന്ന ശംഭു അതിര്‍ത്തിയിലെ ബാരിക്കേഡ് നീക്കണമെന്ന് ഹരിയാന സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളില്‍ നിയമപരമായ ഉറപ്പ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സംയുകത് കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും പ്രഖ്യാപിച്ചതിന് പിന്നാലെ അംബാല-ന്യൂഡല്‍ഹി ദേശീയ പാതയില്‍ ഹരിയാന സര്‍ക്കാര്‍ ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. ഏഴു ദിവസത്തിനകം ഹൈവേ തുറക്കണമെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ജൂലൈ 10ലെ ഉത്തരവിനെതിരെ സംസ്ഥാനം അപ്പീല്‍ ഫയല്‍ ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍

Full Story
  12-07-2024
വിഴിഞ്ഞം തുറമുഖത്തെ ആദ്യ കപ്പലിന് സ്വീകരണം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ട്രയല്‍ റണ്‍ ഉദ്ഘാടനം നടന്നു. ഔദ്യോഗിക ഉദ്ഘാടനവും തീരത്തെത്തിയ ആദ്യ ചരക്ക് കപ്പലിന് സ്വീകരണവും നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനാണ് 'സാന്‍ ഫര്‍ണാണ്ടോ' കപ്പലിനെ സ്വീകരിച്ചത്. കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയായി. വിഴിഞ്ഞം തുറമുഖത്ത് സജ്ജീകരിച്ച വേദിയില്‍ നടന്ന ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അധ്യക്ഷത വഹിച്ചു. കൂട്ടായ പരശ്രമത്തിന്റെ ഫലമാണ് വിഴിഞ്ഞം തുറമുഖമെന്നും, ഈ നേട്ടത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തില്‍ ഇടം നേടിയെന്നും, ഉദ്ഘാടന ശേഷം മുഖ്യമന്ത്രി പറഞ്ഞു. 'സാമ്പത്തിക വളര്‍ച്ചയുടെ ഏറ്റവും വലിയ, ചാലകശക്തിയായി പ്രവര്‍ത്തിക്കുന്നവ തുറമുഖങ്ങളാണെന്ന് ലോകത്തിന്റെ ചരിത്രം

Full Story
[36][37][38][39][40]
 
-->




 
Close Window