Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
വാര്‍ത്തകള്‍
  05-07-2024
വിദ്യാര്‍ഥികളുടെ നന്മ ലക്ഷ്യമിട്ട് അധ്യാപകര്‍ മര്‍ദ്ദിക്കുന്നത് തെറ്റല്ലെന്ന് ഹൈക്കോടതി

കൊച്ചി: വിദ്യാര്‍ഥികളുടെ നന്മ ലക്ഷ്യമിട്ടും സ്ഥാപനത്തിന്റെ അച്ചടക്ക സംരക്ഷണത്തിനും അധ്യാപകര്‍ വിദ്യാര്‍ഥിയെ ശിക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമായി കരുതാനാവാനില്ലെന്നു ഹൈക്കോടതി. എന്നാല്‍ പെട്ടെന്നുള്ള കോപത്തില്‍ കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന വിധത്തില്‍ മര്‍ദ്ദിക്കുന്നത് അധ്യാപകന്റെ അവകാശമായി അംഗീകരിക്കാന്‍ ആകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനു പെരുമ്പാവൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ തല്ലിയ അധ്യാപകനെതിരെ കോടനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ നടപടികള്‍ റദ്ദാക്കിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്. സാഹചര്യങ്ങളും ശിക്ഷയുടെ ആഴവും ഗൗരവവും കൂടി കണക്കിലെടുത്തേ ഇത്തരം സംഭവത്തില്‍

Full Story
  05-07-2024
യൂസ്ഡ് കാര്‍ ഷോറൂമില്‍ റെയ്ഡ്, 102 കോടിയുടെ കള്ളപ്പണ ഇടപാട് പിടികൂടി, സിനിമാതാരങ്ങള്‍ക്ക് നോട്ടീസ്

കോഴിക്കോട്: യൂസ്ഡ് കാര്‍ ഷോറൂമില്‍ ആദായനികുതി വകുപ്പു നടത്തിയ റെയ്ഡില്‍ 102 കോടി രൂപയുടെ കള്ളപ്പണ ഇടപാടു കണ്ടെത്തി. മലപ്പുറം സ്വദേശി മുജീബ് റഹ്‌മാന്റെ ഉടമസ്ഥതയിലുള്ള 'റോയല്‍ ഡ്രൈവ്' എന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടന്നത്. ആദായനികുതി വകുപ്പ് കോഴിക്കോട് ഡിവിഷന്‍ അന്വേഷണ വിഭാഗം നടത്തിയ പരിശോധനയില്‍ സിനിമ, കായിക മേഖലകളിലെ ദേശീയ തലത്തിലെ പ്രമുഖര്‍ അടക്കമുള്ളവരുടെ കള്ളപ്പണ ഇടപാടുകള്‍ കണ്ടെത്തി.

മാസങ്ങളായി വന്‍ തുകകളുടെ ഇടപാടുകള്‍ നടക്കുന്നതു സംബന്ധിച്ചു സംശയം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്. പ്രമുഖ താരങ്ങള്‍ ആഡംബര കാറുകള്‍ വാങ്ങി ഒന്നോ രണ്ടോ വര്‍ഷം ഉപയോഗിച്ച ശേഷം റോയല്‍ ഡ്രൈവിനു വില്‍പന നടത്തി പണം അക്കൗണ്ടില്‍

Full Story
  04-07-2024
വിഴിഞ്ഞത്ത് ആദ്യ മദര്‍ഷിപ്പ് അടുത്ത വെള്ളിയാഴ്ച തുറമുഖത്തേക്ക്

തിരുവനന്തപുരം: നീണ്ട കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തന സജ്ജമാകുന്നു. ആദ്യ മദര്‍ഷിപ്പ് അടുത്ത വെള്ളിയാഴ്ച തുറമുഖത്ത് എത്തും. മദര്‍ഷിപ്പിന് വന്‍സ്വീകരണം ഒരുക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ തുറമുഖം പ്രവര്‍ത്തനക്ഷമമാകുന്നതിന്റെ ആദ്യ പടിയായാണ് മദര്‍ഷിപ്പ് തുറമുഖത്ത് എത്തുന്നത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് ചരക്കുകപ്പല്‍ വിഴിഞ്ഞത്ത് എത്തിക്കുന്നതിനുള്ള നടപടികളാണ് പൂര്‍ത്തിയായി വരുന്നത്.

12ന് മദര്‍ഷിപ്പിനെ സ്വീകരിക്കാന്‍ വിപുലമായ പരിപാടിയാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അടക്കം നിരവധിപ്പേര്‍ മദര്‍ഷിപ്പിനെ

Full Story
  04-07-2024
മുതലപ്പൊഴിയില്‍ മന്ത്രി ജോര്‍ജ് കുര്യനെ തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

 തിരുവനന്തപുരം: മുതലപ്പൊഴിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത് ചര്‍ച്ച ചെയ്യാനെത്തിയ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. യോഗം പ്രഹസനമെന്നാരോപിച്ചായിരുന്നു പ്രതിഷേധം. മന്ത്രിയെ പൊലീസ് ഇടപെട്ട് കടത്തിവിട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സമരവേദിയില്‍ കയറി പൊലീസ് അറസ്റ്റ് ചെയ്തു. മുതലപ്പൊഴിയില്‍ ബോട്ടുകള്‍ അപകടത്തില്‍പ്പെട്ട് മരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ മനസിലാക്കാനായാണ് പതിനൊന്നരയോടെ കേന്ദ്രമന്ത്രിയെത്തിയത്. മുതലപ്പൊഴി സന്ദര്‍ശിച്ച ശേഷം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് ഓഫിറുടെ മുറിയില്‍ യോഗം ചേരാന്‍ തീരുമാനിച്ചു. കേന്ദ്ര, സംസ്ഥാന ഫിഷറിസ്

Full Story
  04-07-2024
ആരും അറിയാതെ കലയുടെ മൃതദേഹം അനില്‍ മറ്റൊരിടത്തേക്ക് മാറ്റി

ആലപ്പുഴ: മാന്നാറിലെ കൊലപാതകത്തില്‍ ഒന്നാം പ്രതി അനില്‍ കുമാര്‍ കലയുടെ മൃതദേഹം മറ്റൊരിടത്തേക്ക് മാറ്റിയെന്ന സംശയത്തില്‍ പൊലീസ്. മൃതദേഹം ആദ്യം സെപ്റ്റിക് ടാങ്കില്‍ തള്ളിയ ഒന്നാംപ്രതി കൂട്ടുപ്രതികളറിയാതെ മൃതദേഹം ഇവിടെനിന്ന് മാറ്റിയോ എന്നതാണ് അന്വേഷണസംഘത്തിന്റെ സംശയം. അതിനാല്‍ തന്നെ ഒന്നാംപ്രതിയായ അനില്‍കുമാറിനെ ഇസ്രയേലില്‍ നിന്ന് നാട്ടിലെത്തിച്ചാലേ ഇക്കാര്യത്തില്‍ വ്യക്തതവരികയുള്ളു. കലയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളിയതായി അറസ്റ്റിലായ പ്രതികളിലൊരാളാണ് മൊഴി നല്‍കിയത്. ഇതനുസരിച്ചാണ് പോലീസ് സംഘം അനില്‍കുമാറിന്റെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന നടത്തിയത്. എന്നാല്‍, ഈ പരിശോധനയില്‍ മൃതദേഹാവശിഷ്ടങ്ങളൊന്നും

Full Story
  03-07-2024
അനുമതി 80,000 പേര്‍ക്ക്, പങ്കെടുത്തത് രണ്ടരലക്ഷം പേര്‍, ബാബ ചവിട്ടിയ മണ്ണ് ശേഖരിക്കാന്‍ തിരക്ക് കൂട്ടിയത് ദുരന്തത്തിന് കാരണമായി

ലഖ്നൗ: തിക്കിലും തിരക്കിലും പെട്ട് ഹഥ്റസില്‍ 121 പേര്‍ മരിച്ച സംഭവത്തില്‍ സത് സംഘ് സംഘാടകര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. 80,000 ആളുകള്‍ക്ക് മാത്രം അനുമതിയുള്ള പരിപാടിയില്‍ രണ്ടരലക്ഷം പേര്‍ പങ്കെടുത്തതായും പൊലീസ് പറയുന്നു. ജഗത് ഗുരു സാകര്‍ വിശ്വഹരിക്കെതിരെ പരാതിയുണ്ടെങ്കിലും അദ്ദേഹത്തിന്റെ പേര് എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഹഥ്റസിലെ സിക്കന്ദ്രറാവു പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുല്‍റായ്ക്കടുത്ത് കാണ്‍പുര്‍ - കൊല്‍ക്കത്ത ഹൈവേയിലായിരുന്നു ദുരന്തം. റോഡിന് ഇടതുവശത്തുള്ള വയലിനു സമീപത്താണു പ്രഭാഷണത്തിനു വേദി ഒരുക്കിയത്. തലേ ദിവസം മഴ പെയ്തിരുന്നതിനാല്‍ വയലില്‍ വഴുക്കല്‍ ഉണ്ടായിരുന്നു. മതപ്രഭാഷണം അവസാനിപ്പിച്ചു മടങ്ങുകയായിരുന്ന ഗുരുവിന്റെ കാലിനടിയിലെ

Full Story
  03-07-2024
കല്ലു പോലും പൊടിയുന്ന രാസവസ്തു സെപ്റ്റിക്ക് ടാങ്കില്‍ ഒഴിച്ചു, ഇനിയൊന്നും കിട്ടാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ: മാന്നാറിലെ കൊലപാതകവുമായി ബന്ധപ്പെട്ട് മരിച്ച യുവതിയുടേതെന്ന് തോന്നിപ്പിക്കുന്ന ചില വസ്തുക്കള്‍ സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയെന്ന് കുഴിയെടുത്ത സോമന്‍. കല്ലുവരെ പൊടിഞ്ഞ് പോകുന്ന രാസവസ്തുക്കള്‍ ടാങ്കില്‍ ഒഴിച്ചിരുന്നതായും സോമന്‍ മാധ്യമങ്ങളോട് പറഞ്ഞു. 'ടാങ്ക് പൊളിച്ചപ്പോള്‍ അസ്ഥിയുടേതെന്ന് തോന്നിപ്പിക്കുന്ന ചില വസ്തുക്കളാണ് കിട്ടിയത്. അടിവസ്ത്രത്തിലെ ഇലാസ്റ്റിക്, ഒരു ക്ലിപ്പ്, ലോക്കറ്റ് പോലെയുള്ള സാധനങ്ങളും കിട്ടി. കല്ലുപോലും പൊടിഞ്ഞ് പോകുന്ന രാസവസ്തുക്കള്‍ കുഴിയില്‍ ഇട്ടിട്ടുണ്ട്. അത് കാരണം എന്താണെന്ന് കൃത്യമായി പറയാന്‍ കഴിയില്ല, സെപ്റ്റിക് ടാങ്കില്‍ നിന്ന് ഇനിയൊന്നും കിട്ടാന്‍ സാധ്യതയില്ല' - സോമന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Full Story

  03-07-2024
ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍ വലയില്‍ കുടുങ്ങി, രക്ഷാപ്രവര്‍ത്തനത്തിനിടെ വേര്‍പെട്ടു

കണ്ണൂര്‍: പഴശി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ പടിയൂര്‍ പുവംകടവില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ഇരിക്കൂര്‍ സിബ്ഗകോളേജ് സൈക്കോളജി അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനികളായ എടയന്നൂര്‍ തെരൂര്‍ അഫ്സത്ത് മന്‍സിലില്‍ മുഹമ്മദ് കുഞ്ഞിയുടെയും അഫ്സത്തിന്റെയും മകള്‍ ഷഹര്‍ബാന (20)ചക്കരക്കല്‍ നാലാം പീടികയിലെ ശ്രീലക്ഷ്മി ഹൗസില്‍ പ്രദീഷിന്റെയും സൗമ്യയുടെയും മകള്‍ സൂര്യ (21) എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്.

ഇരുവരും മീന്‍പിടുത്തക്കാരുടെ വലയില്‍പ്പെട്ടുവെങ്കിലും വലിച്ചു രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ വേര്‍പ്പെട്ടു പോവുകയായിരുന്നു ചൊവ്വാഴ്ച്ച വൈകിട്ട്, അഞ്ചു മണിയോടെയാണ് അപകടം

Full Story
[39][40][41][42][43]
 
-->




 
Close Window