Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 05th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
യൂസ്ഡ് കാര്‍ ഷോറൂമില്‍ റെയ്ഡ്, 102 കോടിയുടെ കള്ളപ്പണ ഇടപാട് പിടികൂടി, സിനിമാതാരങ്ങള്‍ക്ക് നോട്ടീസ്
reporter

കോഴിക്കോട്: യൂസ്ഡ് കാര്‍ ഷോറൂമില്‍ ആദായനികുതി വകുപ്പു നടത്തിയ റെയ്ഡില്‍ 102 കോടി രൂപയുടെ കള്ളപ്പണ ഇടപാടു കണ്ടെത്തി. മലപ്പുറം സ്വദേശി മുജീബ് റഹ്‌മാന്റെ ഉടമസ്ഥതയിലുള്ള 'റോയല്‍ ഡ്രൈവ്' എന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടന്നത്. ആദായനികുതി വകുപ്പ് കോഴിക്കോട് ഡിവിഷന്‍ അന്വേഷണ വിഭാഗം നടത്തിയ പരിശോധനയില്‍ സിനിമ, കായിക മേഖലകളിലെ ദേശീയ തലത്തിലെ പ്രമുഖര്‍ അടക്കമുള്ളവരുടെ കള്ളപ്പണ ഇടപാടുകള്‍ കണ്ടെത്തി.

മാസങ്ങളായി വന്‍ തുകകളുടെ ഇടപാടുകള്‍ നടക്കുന്നതു സംബന്ധിച്ചു സംശയം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്. പ്രമുഖ താരങ്ങള്‍ ആഡംബര കാറുകള്‍ വാങ്ങി ഒന്നോ രണ്ടോ വര്‍ഷം ഉപയോഗിച്ച ശേഷം റോയല്‍ ഡ്രൈവിനു വില്‍പന നടത്തി പണം അക്കൗണ്ടില്‍ കാണിക്കാതെ കൈപ്പറ്റിയതായി കണ്ടെത്തി. കൂടാതെ ഇവിടെ നിന്നു കാറുകള്‍ വാങ്ങി കാറിന്റെ വില കള്ളപ്പണമായി നല്‍കിയതും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിനും മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രമുഖ സിനിമാതാരങ്ങള്‍ക്കും നോട്ടീസ് അയക്കാന്‍ ആദായനികുതി വകുപ്പ് തീരുമാനിച്ചു. കാര്‍ ഷോറൂമിന്റെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ശാഖകളിലാണു രണ്ടു ദിവസമായി റെയ്ഡ് നടത്തിയത്.

 
Other News in this category

 
 




 
Close Window