Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
വാര്‍ത്തകള്‍
  30-06-2024
പത്താം ക്ലാസ് ജയിച്ച കുട്ടികള്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന് മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: കേരളത്തില്‍ പത്താം ക്ലാസ് ജയിച്ച കുട്ടികളില്‍ നല്ലൊരു ശതമാനം പേര്‍ക്കും എഴുതാനും വായിക്കാനും അറിയില്ലെന്ന് മന്ത്രി സജി ചെറിയാന്‍. ആലപ്പുഴയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. 'പണ്ടൊക്കെ എസ്എസ്എല്‍സിക്ക് 210 മാര്‍ക്ക് വാങ്ങാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ ഓള്‍ പാസാണ്. ആരെങ്കിലും തോറ്റുപോയാല്‍ അത് സര്‍ക്കാരിന്റെ പരാജയമായി ചിത്രീകരിക്കും. സര്‍ക്കാര്‍ ഓഫീസുകളിലേക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധമുയരും. എല്ലാവരെയും ജയിപ്പിച്ചു കൊടുക്കുന്നതാണ് നല്ലകാര്യം. അത് ശരിയല്ലെന്ന് പറഞ്ഞ വിദ്യാഭ്യാസമന്ത്രി ഈ മേഖലയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്'- സജി ചെറിയാന്‍

Full Story
  29-06-2024
കേരളത്തിന്റെ എയിംസ് കിനാലൂരില്‍

തിരുവനന്തപുരം: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) കോഴിക്കോട് കിനാലൂരില്‍ സ്ഥാപിക്കണമെന്ന കേരളത്തിന്റെ നിര്‍ദേശം കേന്ദ്രം അംഗീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്. നിയമസഭയിലെ സ്വകാര്യബില്ലിന്റെ പ്രമേയാവതരണത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കിനാലൂരില്‍ വ്യവസായ വകുപ്പിന്റെ 150 ഏക്കര്‍ സ്ഥലം എയിംസിനുവേണ്ടി ഏറ്റെടുത്തു. ശേഷിക്കുന്ന 50ഏക്കര്‍ കൂടി ഏറ്റെടുക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും താനും എയിംസിന് വേണ്ടി പ്രധാനമന്ത്രി മുതല്‍ കേന്ദ്ര ആരോഗ്യമന്ത്രി വരെ പലതലത്തില്‍ ചര്‍ച്ചകള്‍ നടത്തി. ഇനി എയിംസ്

Full Story
  29-06-2024
പരിശീലനത്തിനിടെ അഞ്ചു സൈനികര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

ശ്രീനഗര്‍: സൈനിക പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ട് അഞ്ച് സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ലഡാക്കിലെ ദൗലത് ബേഗ് ഓള്‍ഡിയില്‍ ടാങ്കുകളുടെ പരിശീലനത്തിനിടെയാണ് അപകടം ഉണ്ടായത്. നദി മുറിച്ചുകടക്കുന്നതിടെ ജലനിരപ്പ് കുത്തനെ ഉയര്‍ന്നതോടെ ടാങ്കുകള്‍ അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്

പുലര്‍ച്ച മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ടി- 72 ടാങ്കാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഒരാള്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറാണ്. ഒരാളുടെ മൃതദേഹം കണ്ടുകിട്ടിയതായും മറ്റുളളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നുമാണ് വിവരം. ലേയില്‍നിന്ന് 148

Full Story
  29-06-2024
നാലു വര്‍ഷ ബിരുദം: അധ്യാപക തസ്തികകള്‍ നിലനിര്‍ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: നാലുവര്‍ഷ ബിരുദം ആരംഭിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലെ നിലവില്‍ അനുവദിക്കപ്പെട്ട മുഴുവന്‍ അധ്യാപക തസ്തികകളും നിലനിര്‍ത്തും. ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാലും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. തിങ്കളാഴ്ച ആരംഭിക്കുന്ന ആദ്യബാച്ചിന്റെ പഠനം പൂര്‍ത്തിയാകുന്നതുവരെ നിലവില്‍ അനുവദിക്കപ്പെട്ടിട്ടുള്ള സേവന വ്യവസ്ഥകളും തസ്തികകളും തല്‍സ്ഥിതി നിലനിര്‍ത്തി തുടരാനാണ് തീരുമാനം. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ മേജര്‍, മൈനര്‍, ഫൗണ്ടേഷന്‍ കോഴ്‌സുകള്‍ നല്‍കുന്നതിന് ഗസ്റ്റ് അധ്യാപക സേവനം ഉറപ്പാക്കാനും ധാരണയായി. നാലുവര്‍ഷ ബിരുദ ക്ലാസ്സുകള്‍ ആരംഭിക്കുന്ന ജൂലൈ ഒന്ന് 'വിജ്ഞാനോത്സവമായി' സംസ്ഥാനത്തെ

Full Story
  28-06-2024
അങ്കമാലി താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ഷൂട്ടിങ്, രോഗികള്‍ വലഞ്ഞു

കൊച്ചി: അങ്കമാലിയിലെ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമാ ഷൂട്ടിങ്. രോഗികളെ ബുദ്ധിമുട്ടിലാക്കി നടന്ന സിനിമാ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശകമ്മീഷന്‍ കേസ് എടുത്തു. ഒരാഴ്ചക്കകം വിശദീകരണം നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതുമണിയോടെയാണ് ഷൂട്ടിങ് നടന്നത്. അങ്കമാലിയിലെ അത്യാഹിതവിഭാഗത്തിലായിരുന്നു ഷൂട്ടിങ്.

രോഗികളെ ബുദ്ധിമുട്ടിലാക്കി ഷൂട്ടിങ് നടത്തിയതിനെതിരെ വ്യാപക പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് കേസ് എടുത്തത്. സിനിമ ചിത്രീകരണം നടക്കുന്നതിനിടെ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ താത്കാലികമായി അടച്ചു എന്നും

Full Story
  28-06-2024
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ ഇനി ആയുഷ്മാന്‍ ആരോഗ്യമ്ന്ദിര്‍

തിരുവനന്തപുരം: പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പേര് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നാക്കി ആരോഗ്യവകുപ്പ് ഉത്തരവിറിക്കി. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചാണ് തീരുമാനം. നേരത്തെ പേര് മാറ്റില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പേര് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നാക്കണമെന്ന് നേരത്തെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പേരുമാറ്റം അംഗീകരിക്കാനാകില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. പേരുമാറ്റം ഒരുജനതയ്ക്ക് നേരെയുള്ള കടന്നുകയറ്റമെന്നായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും ആവര്‍ത്തിച്ചത്. അതുകൊണ്ട് അത്തരം ഒരുപേരുമാറ്റം കേരളത്തില്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രിയും

Full Story
  28-06-2024
ഭര്‍ത്താവിന്റെ നേട്ടത്തില്‍ അഭിമാനമെന്ന് ലെന

നടി ലെനയും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗന്‍യാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ഭര്‍ത്താവിന്റെ പുതിയ നേട്ടത്തേക്കുറിച്ചുള്ള ലെനയുടെ പോസ്റ്റാണ് വൈറലാവുന്നത്. പ്രശസ്തമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എയ്‌റോസ്പെയ്സ് എന്‍ജിനീയറിങില്‍ എംടെക് റിസര്‍ച്ച് കൊളോക്യം അവതരിപ്പിച്ചതിനെക്കുറിച്ചാണ് ലെന ആരാധകരെ അറിയിച്ചത്.

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംസാരിക്കുന്ന പ്രശാന്തിന്റെ വിഡിയോയും കുറിപ്പിനൊപ്പം ലെന പോസ്റ്റ് ചെയ്തു. ഓര്‍ബിറ്റല്‍ മെക്കാനിക്‌സ് എന്ന ബഹിരാകാശ തത്വത്തെക്കുറിച്ച് പ്രശാന്ത് വിശദീകരിക്കുന്നതാണ്

Full Story
  27-06-2024
ജയ് ഹിന്ദ്, ജയ് സംവിധാന്‍, ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ശശി തരൂര്‍

ന്യൂഡല്‍ഹി: പതിനെട്ടാം ലോക്സഭയിലെ എംപിയായി ശശി തരൂര്‍ സത്യപ്രതിജ്ഞ ചെയ്തു. ഇംഗ്ലീഷിലായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് ഷേഷം 'ജയ് ഹിന്ദ്, ജയ് സംവിധാന്‍ (ഭരണഘടന)' എന്ന മുദ്രാവാക്യവും അദ്ദേഹം മുഴക്കി. ഭരണഘടനയുടെ കോപ്പി ഉയര്‍ത്തിപ്പിടിച്ചായിരുന്നു തരൂര്‍ സത്യവാചകം ചൊല്ലിയത്. ദൈവനാമത്തിലായിരുന്നു ശശി തരൂരിന്റെ സത്യപ്രതിജ്ഞ. സ്പീക്കര്‍ തെരഞ്ഞെടുപ്പിന് മുമ്പെ ശശി തരൂര്‍ ഉള്‍പ്പെടെ ഏഴ് പ്രതിപക്ഷ അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാതിരുന്നത് വിവാദമായിരുന്നു. തരൂരിന് പുറമെ, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളായ ശത്രുഘ്‌നന്‍ സിന്‍ഹ, ദീപക് അധികാരി, നൂറുല്‍ ഇസ്ലാം, സമാജ്വാദി പാര്‍ട്ടിയിലെ അഫ്‌സല്‍ അന്‍സാരി, രണ്ട് സ്വതന്ത്ര എംപിമാര്‍ എന്നിവര്‍ക്കും

Full Story
[41][42][43][44][45]
 
-->




 
Close Window