Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
വാര്‍ത്തകള്‍
  08-07-2024
ഡോ. വന്ദനയുടെ വിവാഹത്തിനായി കരുതിയ പണം ഇനി പാവപ്പെട്ടവര്‍ക്ക് ചികിത്സയ്ക്കായി ഉപയോഗിക്കും

 ആലപ്പുഴ: തൃക്കുന്നപ്പുഴയില്‍ സാധാരണക്കാര്‍ക്ക് വേണ്ടി ക്ലിനിക് പണിയണമെന്ന ഡോ. വന്ദന ദാസിന്റെ ആ?ഗ്രഹം സഫലമാകുന്നു. വന്ദനയുടെ പേരില്‍ മാതാപിതാക്കളായ കെ.ജി മോഹന്‍ദാസും ടി. വസന്തകുമാരിയും ചേര്‍ന്നാണ് ക്ലിനിക് നിര്‍മ്മിക്കുന്നത്. വന്ദനയുടെ വിവാഹച്ചെലവുകള്‍ക്കായി മാതാപിതാക്കള്‍ കരുതി വച്ചിരുന്ന പണമുപയോ?ഗിച്ചാണ് ഇവിടെ ക്ലിനിക് പണിയുന്നത്. തൃക്കുന്നപ്പുഴയില്‍ വസന്തകുമാരിക്ക് കുടുംബ ഓഹരി കിട്ടിയ സ്ഥലത്താണ് ക്ലിനിക് നിര്‍മ്മിക്കുന്നത്. ഡോ. വന്ദന ദാസ് മെമ്മോറിയല്‍ ക്ലിനിക് എന്ന പേരിലാകും ക്ലിനിക് പ്രവര്‍ത്തിക്കുക. ചെറുപ്പം മുതലേ കടുത്തുരുത്തിയിലെ സ്വന്തം വീട്ടില്‍ നിന്ന് അമ്മയുടെ വീടായ തൃക്കുന്നപ്പുഴയിലേക്കു പോകാന്‍ ഡോ. വന്ദനയ്ക്കു

Full Story
  07-07-2024
പിഎസ് സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് 22 ലക്ഷം കോഴ വാങ്ങി

തിരുവനന്തപുരം: പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് കോഴ വാങ്ങിയതായി പരാതി. കോഴിക്കോട് സ്വദേശിയായ, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളില്‍ നിന്നാണ് പണം കൈപ്പറ്റിയത്. ഏരിയാ സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയിലെ യുവനേതാവിനെതിരെയാണ് പരാതി. മന്ത്രി മുഹമ്മദ് റിയാസ് വഴി കാര്യം നടത്താമെന്ന ഉറപ്പില്‍ 60 ലക്ഷം രൂപയ്ക്കാണ് ധാരണയായത്. ആദ്യ ഗഡുവായി 22 ലക്ഷം രൂപ യുവനേതാവ് കൈപ്പറ്റിയതായും പരാതിയില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ സിപിഎം പിഎസ്സി അംഗങ്ങളെ തീരുമാനിച്ചപ്പോള്‍ ഈ വ്യക്തിയുടെ പേര് ഉള്‍പ്പെട്ടിരുന്നില്ല.

തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ആയുഷ് വകുപ്പില്‍ ഉയര്‍ന്ന സ്ഥാനം വാഗ്ദാനം ചെയ്ത്

Full Story
  07-07-2024
കേരളത്തിലേക്ക് എത്തുന്നത് രണ്ടു വന്ദേഭാരത്

തിരുവനന്തപുരം: യാത്രക്കാര്‍ ഏറ്റെടുത്തതോടെ വന്ദേ ഭാരത് ട്രെയിനുകള്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ യാത്രക്കാര്‍ വന്ദേ ഭാരത് ട്രെയിനുകള്‍ ഏറ്റെടുത്തു കഴിഞ്ഞു. കൂടുതല്‍ ട്രെയിനുകള്‍ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാനങ്ങള്‍. യാത്രക്കാരുടെ എണ്ണവും റൂട്ടിലെ തിരക്കും കണക്കിലെടുത്താകും ഇന്ത്യന്‍ റെയില്‍വേ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വന്ദേ ഭാരത് അനുവദിക്കുക.

കേരളത്തില്‍ രണ്ട് വന്ദേ ഭാരത് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. കൂടുതല്‍ ട്രെയിനുകള്‍ വേണമെന്ന കേരളത്തിന്റെ ആവശ്യത്തോട് കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Full Story
  07-07-2024
മേഘവിസ്‌ഫോടനം കാലാവസ്ഥ പ്രതിഭാസമല്ലെന്ന് നീത കെ ഗോപാല്‍

കൊച്ചി: പ്രളയത്തെ നേരിടാന്‍ കേരളം പൂര്‍ണ സജ്ജമാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരള ഡയറക്ടര്‍ നീത കെ ഗോപാല്‍. ഓഗസ്റ്റിലും സെപ്റ്റംബറിലും മഴ കൂടുതല്‍ ലഭിച്ചാല്‍ പ്രളയത്തിന് സമാനമായ സാഹചര്യമുണ്ടായേക്കാം. എന്നാല്‍ ഓഖിക്ക് ശേഷം കേരളത്തിലെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് മികച്ച രീതിയിലാണ്. മേഘ വിസ്‌ഫോടനം എന്നു പറയുന്നത് കാലാവസ്ഥ പ്രതിഭാസമല്ലെന്നും നീത കെ ഗോപാല്‍ പറഞ്ഞു. മേഘവിസ്ഫോടനം കാലാവസ്ഥ പ്രതിഭാസമാണ് എന്ന രീതിയില്‍ പല സ്ഥലത്തും കാണാറുണ്ട്. എന്നാല്‍ മിതമായ മഴ, അതിതീവ്ര മഴ എന്നൊക്കെ പറയുന്നതു പോലെയുള്ള ഒരു വിഭാഗം മാത്രമാണ് അത്. മഴയുടെ അളവ് മാത്രമാണ് അത്. പ്രതീകാത്മകമായി ഉപയോഗിക്കുന്ന ഒരുവാക്ക് മാത്രമാണ്. മേഘ വിസ്‌ഫോടനത്തിന് മേഘവുമായി ബന്ധമൊന്നുമില്ല. പണ്ട്

Full Story
  06-07-2024
മഴക്കാല മുന്നറിയിപ്പ്: 2014 ന് ശേഷം ഉദ്ഘാടനം ചെയ്ത പാലത്തിന് സമീപം പോകരുത്

പാലങ്ങളും കെട്ടിടങ്ങളും തകര്‍ന്നുണ്ടായ നിരവധി അപകടവാര്‍ത്തകളാണ് അടുത്തിടെ പുറത്തുവന്നത്. പിന്നാലെ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ബിജെപി സര്‍ക്കാരിനെ പരിഹസിച്ചുകൊണ്ട് രം?ഗത്തെത്തിയിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്. 2014നു ശേഷം ഉ?ദ്ഘാടനം ചെയ്ത പാലത്തിനും വിമാനത്താവളത്തിനും സമീപം മഴയത്ത് പോകരുത് എന്നാണ് താരം കുറിച്ചത്. മഴ മുന്നറിയിപ്പ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്. മണ്‍സൂണ്‍ മുന്നറിയിപ്പുകള്‍:- നനഞ്ഞൊഴുകുന്നത് അതിമനോഹരമാണ് .. എന്നാല്‍ 2014 ന് ശേഷം നിര്‍മ്മിച്ചതോ ഉദ്ഘാടനം ചെയ്തതോ ആയ കെട്ടിടങ്ങള്‍, പാലങ്ങള്‍, വിമാനത്താവളങ്ങള്‍, ഹൈവേകള്‍, ആശുപത്രികള്‍, ട്രെയിനുകള്‍ എന്നിവയ്ക്ക് സമീപം പോകരുത്...

Full Story
  06-07-2024
നിങ്ങള്‍ എനിക്ക് പാലക്കാടും തന്നോളൂ, കേരളം ഞങ്ങള്‍ എടുക്കുകയാണെന്ന് സുരേഷ് ഗോപി

 പാലക്കാട്: നിങ്ങള്‍ എനിക്ക് പാലക്കാട് തന്നോളൂ, കേരളം ഞങ്ങളിങ് എടുക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തൃശൂരിലെ ജനതയോട് എത്ര പറഞ്ഞാലും തീരാത്ത നന്ദിയും കടപ്പാടുമുണ്ട്. തൃശൂര്‍ എനിക്ക് ഇഷ്ടമാണ്. തൃശൂര്‍ എനിക്ക് വേണം. പക്ഷെ പാലക്കാട് എനിക്ക് മാറ്റി പറയേണ്ടിവരും. നിങ്ങള്‍ എനിക്ക് പാലക്കാട് തന്നോളൂ, കേരളം ഞങ്ങള്‍ ഇങ്ങെടുക്കും. ഉരച്ചുനോക്കാന്‍ വരുന്നവരുടെ എണ്ണം കൂടുന്നതിനനുസരിച്ചാണ് നമ്മുടെ വിജയമെന്ന് സുരേഷ് ഗോപി പറഞ്ഞു.

യോഗ്യരായ സ്ഥാനാര്‍ഥികള്‍ പാലക്കാടും ചേലക്കരയിലും വയനാട്ടിലും വരണം. പാലക്കാട്ടെയും മറ്റ് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികള്‍ക്കൊപ്പം വിജയം ആഘോഷിക്കാന്‍ ഞാന്‍ ഒപ്പമുണ്ടാകും. അടുത്ത നിയമസഭാ

Full Story
  06-07-2024
വ്യാജ മദ്യം കഴിച്ച് മരിച്ചവര്‍ക്ക് എന്തിനാണ് 10 ലക്ഷം കൊടുക്കുന്നതെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: കള്ളക്കുറിച്ചി വ്യാജ മദ്യദുരന്തത്തില്‍ മരിച്ചവര്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതിനെതിരെ മദ്രാസ് ഹൈക്കോടതി. വിഷമദ്യം കുടിച്ചു മരിച്ചവര്‍ക്ക് എന്തിനാണ് 10 ലക്ഷം രൂപ നല്‍കുന്നതെന്ന് തമിഴ്നാട് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. മരിച്ച 65 പേര്‍ക്ക് അനുവദിച്ച തുക കൂടുതലാണെന്നും കുറയ്ക്കുന്നതിനെക്കുറിച്ച് അഭിപ്രായം അറിയിക്കാനും പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെ കോടതി നിര്‍ദേശിച്ചു. വ്യാജ മദ്യം കുടിച്ച് മരിച്ചവര്‍ക്കല്ലാതെ അപകടത്തില്‍ മരിക്കുന്നവര്‍ക്ക് ഇത്തരം നഷ്ടപരിഹാരം നല്‍കുന്നതെങ്കില്‍ അതിനെ ന്യായീകരിക്കാമെന്നും കോടതി പറഞ്ഞു.

ചെന്നൈ സ്വദേശി എ. മുഹമ്മദ് ഗൗസ് നഷ്ടപരിഹാരത്തിനെതിരെ ഹര്‍ജി

Full Story
  05-07-2024
ഹൈറിച്ച് എംഡി കെ.ഡി പ്രതാപന്‍ അറസ്റ്റില്‍

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ ഹൈറിച്ച് എംഡി കെ ഡി പ്രതാപന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കറന്‍സി ഇടപാടിലൂടെ കോടികള്‍ വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ്. ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയശേഷമാണ് പ്രതാപനെ അറസ്റ്റ് ചെയ്തത്. മള്‍ട്ടി ചെയിന്‍ മാര്‍ക്കറ്റിങ്, ഓണ്‍ലൈന്‍ ഷോപ്പി എന്നിവ വഴി കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിവിധ വ്യക്തികളില്‍നിന്ന് പതിനായിരം രൂപ വച്ച് വാങ്ങി 1630 കോടി രൂപയാണ് സ്ഥാപനം തട്ടിയെടുത്തതായാണ് ഇഡി കണ്ടെത്തല്‍. 126 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയെന്ന് ജിഎസ്ടി വകുപ്പിന്റെ റിപ്പോര്‍ട്ടുമുണ്ട്. ഹൈറിച്ചിന്റെ

Full Story
[38][39][40][41][42]
 
-->




 
Close Window