Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 01st Jul 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
വിശ്വാസികള്‍ സംഘം ചേര്‍ന്നു, പ്രതിരോധിക്കുന്നുവെന്ന് ഹൈക്കോടതി
reporter

കൊച്ചി: ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിത്തര്‍ക്കത്തില്‍, കോടതി ഉത്തരവ് നടപ്പാക്കാന്‍ ശ്രമം നടക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കോടതി വിധി നടപ്പിലാക്കാനെത്തുമ്പോള്‍ പ്രതിരോധിക്കാന്‍ വിശ്വാസികളുടെ വലിയ സംഘമാണ് എത്തുന്നത്. സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ ആത്മഹത്യാഭീഷണി മുഴക്കുന്നു. ക്രമസമാധാന നില ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. തര്‍ക്കം നിലനില്‍ക്കുന്ന ആറു പള്ളികള്‍ സംബന്ധിച്ചാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിട്ടുള്ളത്. കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കും. ക്രമസമാധാന പ്രശ്നം കണക്കിലെടുത്താണ് നടപടിയെടുക്കാന്‍ വൈകിയത്. കോടതി ഉത്തരവ് നടപ്പാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്തതില്‍ ഇന്നലെ ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിധി നടപ്പാക്കാത്തത് ഭരണ സംവിധാനങ്ങളുടെ പരാജയമാണ്. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. വിധി നടപ്പിലാക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചത് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പ്രഹസനമാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ഉത്തരവ് നടപ്പാക്കാന്‍ രീതികളുണ്ടെന്ന് സര്‍ക്കാരിന് അറിയാത്തതല്ലല്ലോയെന്ന് കോടതി ചോദിച്ചു. ഉത്തരവ് നടപ്പാക്കുന്നതിനെ എതിര്‍ക്കുന്ന യാക്കോബായ വിഭാഗം കോടതിയലക്ഷ്യമാണ് നടത്തുന്നതെന്നും ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു. എന്തിനാണ് പ്രതിരോധിക്കുന്നതെന്ന് യാക്കോബായ വിഭാഗത്തോട് കോടതി ചോദിച്ചു. പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല എന്ന് കഴിഞ്ഞ തവണ പറഞ്ഞതല്ലേ എന്നിട്ടും തടസം നിന്നാല്‍ കോടതിയലക്ഷ്യമാകുമെന്നും ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു.

 
Other News in this category

 
 




 
Close Window