Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 29th Jun 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
കാഞ്ചന്‍ഗംഗ എക്‌സ്പ്രസിലേക്ക് ചരക്ക് തീവണ്ടി ഇടിച്ചു കയറി പതിനഞ്ചു പേര്‍ മരിച്ചു
reporter

കൊല്‍ക്കത്ത: ബംഗാളില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം പതിനഞ്ചായി. മരിച്ചവരില്‍ ചരക്കുവണ്ടിയുടെ ലോക്കോ പൈലറ്റ് ഉള്‍പ്പടെ മൂന്ന് റെയില്‍വേ ജീവനക്കാരും ഉള്‍പ്പെടുന്നു. അസമിലെ സില്‍ചാറില്‍നിന്ന് കൊല്‍ക്കത്തയിലെ സീല്‍ദാഹിലേക്ക് സര്‍വീസ് നടത്തുന്ന കാഞ്ചന്‍ജംഗ എക്സ്പ്രസ്, രാവിലെ ചരക്കുവണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അറുപതോളം പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ കാഞ്ചന്‍ജംഗയുടെ മൂന്ന് കോച്ചുകളും ചരക്കുവണ്ടിയുടെ ഏതാനും ബോഗികളും പാളം തെറ്റിയിട്ടുണ്ട്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടസ്ഥലത്തേക്കു തിരിച്ചു. ദേശീയ ദുരന്ത നിവാരണ സേന ഉള്‍പ്പെടെ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ചുവപ്പ് സിഗ്‌നല്‍ മറികടന്ന് ചരക്ക് ട്രെയിന്‍ അമിതവേഗത്തിലെത്തി കാഞ്ചന്‍ജംഗ എക്സ്പ്രസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നണ് പ്രാഥമിക നിഗമനം. രാവിലെ 8.50നായിരുന്നു അപകടമെന്നാണ് വിവരം.

രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ ജയവര്‍മ സിന്‍ഹ പറഞ്ഞു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപതി മുര്‍മു തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വിതം ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍വക്ക് രണ്ടരലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു. അപകടം ഞെട്ടിക്കുന്നതാണെന്നും സംഭവസ്ഥലത്തേക്ക് ഉടന്‍ എത്താന്‍ ഡോക്ടര്‍മാര്‍ക്കും ദുരന്തനിവാരണ സംഘങ്ങള്‍ക്കും നിര്‍ദേശം നല്‍കിയതായും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് രാജിവയ്ക്കണമെന്ന് ഇന്ത്യാ സഖ്യനേതാക്കള്‍ ആവശ്യപ്പെട്ടു.

 
Other News in this category

 
 




 
Close Window