Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 24th Oct 2024
വാര്‍ത്തകള്‍
  29-05-2024
വെള്ളത്തിലൂടെ ഒഴുകിയത് 10 കിലോമീറ്റര്‍, കാല്‍വഴുതി കല്ലടയാറ്റില്‍ വീണ വീട്ടമ്മയ്ക്ക് പുനര്‍ജന്മം

കൊല്ലം: തുണിയലക്കുന്നതിനിടെ കാല്‍വഴുതി കല്ലടയാറ്റില്‍ വീണ വീട്ടമ്മ ഒഴുകിപ്പോയത് 10 കിലോമീറ്ററോളം. വള്ളിപ്പടര്‍പ്പില്‍ തടഞ്ഞുനിന്ന അവരുടെ നിലവിളി പരിസരവാസികള്‍ കേട്ടതുകൊണ്ട് മാത്രമാണ് കുളക്കട കിഴക്ക് മനോജ് ഭവനില്‍ ശ്യാമളയമ്മ(64) രക്ഷപെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ചെറുപൊയ്ക മംഗലശേരി കടവിനു സമീപത്തുനിന്നു നിലവിളി കേട്ടു നോക്കിയ പരിസരവാസികളായ ദീപയും സൗമ്യയുമാണു വള്ളിപ്പടര്‍പ്പില്‍ പിടിച്ചുകിടക്കുന്ന ശ്യാമളയമ്മയെ കണ്ടത്. ഇവരാണ് നാട്ടുകാരെ വിളിച്ചുകൂട്ടിയതും പൊലീസില്‍ അറിയിച്ചതും. നാട്ടുകാര്‍ വഞ്ചിയിറക്കി കരയ്ക്ക് എത്തിച്ചു. അഗാധമായ കയമുള്ള ഉരുളുമല ഭാഗത്താണു ശ്യാമളയമ്മ വള്ളിയില്‍ തങ്ങിനിന്നത്. കുഴപ്പങ്ങളൊന്നുമില്ലെന്നാണ് ആശുപത്രിയിലെ പ്രാഥമിക

Full Story
  29-05-2024
പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയും മാതാപിതാക്കള്‍ക്ക് നേരേ പെപ്പര്‍ സ്േ്രപ ഉപയോഗിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍

ചങ്ങനാശ്ശേരി: കോട്ടയം ചങ്ങനാശ്ശേരിയില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം നടന്ന് പോവുകയായിരുന്ന പെണ്‍കുട്ടിയെ കടന്ന് പിടിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍. കോട്ടയം സ്വദേശികളായ അരുണ്‍ ദാസ് (25), ബിലാല്‍ മജീദ് (24), അഫ്സല്‍ സിയാദ് (22) എന്നിവരെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിക്ക് നേരെ നടത്തിയ അതിക്രമം ചോദ്യം ചെയ്ത മാതാപിതാക്കള്‍ക്ക് നേരെ ഇവര്‍ പെപ്പര്‍ സ്പ്രേ പ്രയോഗിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച രാത്രി എട്ടരക്ക് ചങ്ങനാശ്ശേരി മുനിസിപ്പല്‍ ആര്‍ക്കേഡിന് സമീപത്ത് വച്ചായിരുന്നു സംഭവം.

റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്ക് മാതാപിതാക്കള്‍ക്കൊപ്പം നടന്ന് പോവുകയായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയെ എതിരേ വന്ന അരുണ്‍

Full Story
  29-05-2024
എക്‌സാലോജികിന് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന് ആരോപണം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനി എക്സാലോജികിന് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന ആരോപണവുമായി ഷോണ്‍ ജോര്‍ജ്. വിദേശത്തെ അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയെന്നും ഇതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷോണ്‍ ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കി.

എസ്എന്‍സി ലാവ്ലിന്‍, പിഡബ്ലിയുസി അടക്കമുള്ള കമ്പനികള്‍ പണം നല്‍കിയെന്നും ഷോണ്‍ ആരോപിക്കുന്നു. സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട് അന്വേഷിക്കണം എന്ന ഷോണിന്റെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ആണ്. വിദേശ അക്കൗണ്ട് കൂടി അന്വേഷിക്കണം എന്നാണ് ഷോണ്‍ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന ഉപഹര്‍ജിയിലെ ആവശ്യം. കൂടുതല്‍ വിവരങ്ങള്‍ ഇന്ന് 11.30നുളള

Full Story
  28-05-2024
തൃശൂരില്‍ കുഴിമന്തി കഴിച്ച് ഒരാള്‍ മരിച്ചു, 178 പേര്‍ ആശുപത്രിയില്‍

തൃശ്ശൂര്‍: പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. പെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബ (56) ആണ് ഇന്ന് പുലര്‍ച്ചെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മരിച്ചത്. പെരിഞ്ഞനം മൂന്നുപീടികയിലെ സെയിന്‍ റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് കഴിഞ്ഞ ശനിയാഴ്ച ഭക്ഷ്യവിഷബാധയേറ്റത്. ഉസൈബയുടെ വീട്ടിലേക്ക് ഇവിടെ നിന്നും കുഴിമന്തി പാഴ്സല്‍ വാങ്ങിക്കഴിക്കുകയായിരുന്നു. കുഴിമന്തിക്കൊപ്പമുള്ള മയോണൈസില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ രാവിലെ മുതലാണ് പനിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളുമുണ്ടായതിനെ തുടര്‍ന്ന് ഇവര്‍ ചികിത്സ തേടിയത്. ഇവരുടെ ബന്ധുക്കളായ 3 പേര്‍ ഇപ്പോഴും ചികിത്സയില്‍

Full Story
  28-05-2024
ഗൂണ്ട നേതാവിന്റെ വീട്ടില്‍ വിരുന്ന്, ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ഗുണ്ടാ നേതാവിന്റെ വീട്ടില്‍ വിരുന്നിന് പോയ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംജി സാബുവിനെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിക്ക് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ മാസം 31ന് സാബു വിരമിക്കാനിരിക്കെയാണ് സസ്പെന്‍ഷന്‍. തമ്മനം ഫൈസല്‍ എന്ന ഗുണ്ടയുടെ വിട്ടിലെ വിരുന്നില്‍ ഡിവൈഎസ്പി പങ്കെടുത്തത് വിവാദമായിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് പൊലീസുകാരെ നേരത്തെ സസ്പന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഉടന്‍ സാബുവിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഡിജിപി ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട്

Full Story
  28-05-2024
അറബിക്കടലില്‍ ഭൂചലനം, സുനാമി സാധ്യതയില്ല

തിരുവനന്തപുരം: അറബിക്കടലില്‍ ഭൂചലനം. ഇന്ത്യന്‍ സമയം രാത്രി 8:56 ഓടെ ഭൂചലനമുണ്ടായതായി ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 4.5 ആണ് രേഖപ്പെടുത്തിയത്. മാലിദ്വീപിന്റെയും ലക്ഷദ്വീപിന്റെയും ഇടയില്‍ സമുദ്രനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്ചയാണ് പ്രഭവ കേന്ദ്രം. ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രവും സ്വകാര്യ ഏജന്‍സികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം മാലിദ്വീപില്‍ നിന്നും 216 കി മി അകലെയാണ് ഭൂചലനം ഉണ്ടായതെന്ന് ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഭൂചലന നിരീക്ഷകര്‍ പറയുന്നു. മാലിദ്വീപിലെ ഏഴ് നഗരങ്ങളില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രതയാണ്

Full Story
  27-05-2024
പൊട്ടിക്കരഞ്ഞ് സ്വാതി മലിവാള്‍, കോടതിയില്‍ നാടകീയ രംഗങ്ങള്‍

ന്യൂഡല്‍ഹി: സ്വാതി മലിവാള്‍ എംപിയെ മര്‍ദിച്ച കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പിഎ ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയില്‍ നാടകീയരംഗങ്ങള്‍. ഡല്‍ഹി തീസ് ഹസാരെ കോടതിയില്‍ പ്രതിഭാഗം വാദത്തിനിടെ സ്വാതി മലിവാള്‍ പൊട്ടിക്കരഞ്ഞു. സ്വയം പരിക്കുകള്‍ ഉണ്ടാക്കുകയാണ് സ്വാതി മലിവാള്‍ ചെയ്തതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ എന്‍ ഹരിഹരന്‍ വാദിച്ച സമയത്താണ് വികാരാധീനയായത്.

സ്വാതിയെ അപകീര്‍ത്തിപ്പെടുത്താനല്ല ഇക്കാര്യങ്ങള്‍ പറഞ്ഞതെന്ന് അഭിഭാഷകന്‍ അറിയിച്ചതെങ്കിലും അവര്‍ പൊട്ടിക്കരയുകയായിരുന്നു. ആരോപണങ്ങള്‍ ഉന്നയിക്കാനായി മുഖ്യമന്ത്രിയുടെ വീട്ടില്‍ സിസിടിവി ഇല്ലാത്ത ഡ്രോയിങ് റൂം

Full Story
  27-05-2024
ആലുവയില്‍ നിന്ന് കാണാതായ പന്ത്രണ്ടുവയസുകാരിയെ കോല്‍ക്കത്തയിലേക്ക് കടത്താന്‍ ശ്രമം

കൊച്ചി: ആലുവയില്‍ നിന്നും കാണാതായ പന്ത്രണ്ടുവയസുകാരിക്കൊപ്പം കണ്ടെത്തിയ രണ്ടുപേര്‍ക്കെതിരെ പോക്സോ, തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകള്‍ ചുമത്തും. കുട്ടിയുടെ സുഹൃത്തിനേയും ഇയാളുടെ ബന്ധുവിനേയുമാണ് പൊലീസ് പിടികൂടിയത്. ഞായറാഴ്ച വൈകീട്ടായിരുന്നു ആലുവ എടയപ്പുറത്ത് നിന്നും മകളെ കാണാനില്ലെന്ന് ബംഗാള്‍ സ്വദേശികളായ മാതാപിതാക്കള്‍ പരാതി നല്‍കിയത്. സമീപത്തെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ പോയ കുട്ടിയെ പിന്നീട് കാണാതായി.

അഞ്ച് മണിക്കൂറിന് ശേഷം അങ്കമാലി റെയില്‍വേ സ്റ്റേഷന് സമീപം ഇതരസംസ്ഥാനക്കാര്‍ താമസിക്കുന്ന പ്രദേശത്ത് നിന്നും ആലുവ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കുട്ടിയെ കണ്ടെത്തി. കുട്ടിയുമായി

Full Story
[52][53][54][55][56]
 
-->




 
Close Window