Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
വാര്‍ത്തകള്‍
  04-06-2024
കേരളത്തില്‍ താമര വിരിഞ്ഞു, വിഹിതം രണ്ടു ശതമാനം ഉയര്‍ന്നു

തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍നിന്ന് ഒരു ലോക്സഭാംഗത്തെ വിജയിപ്പിക്കാനായ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ബിജെപിയുടെ വോട്ടു വിഹിതത്തിലുണ്ടായത് രണ്ടു ശതമാനത്തോളം വര്‍ധന. തെരഞ്ഞെടുപ്പു കമ്മിഷന്റെ പ്രാഥമിക കണക്ക് അനുസരിച്ച് 16.56 ശതമാനം വോട്ടാണ് കേരളത്തില്‍ ബിജെപി നേടിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 15 ശതമാനത്തില്‍ താഴെ വോട്ടായിരുന്നു ബിജെപിക്കു സംസ്ഥാനത്ത് ലഭിച്ചത്. ഇത് വര്‍ധിച്ച് ഇത്തവണ 16.56 ശതമാനമായി. പാര്‍ട്ടി സ്ഥാനാര്‍ഥി സുരേഷ് ഗോപി ജയിച്ച തൃശൂരില്‍ 37.8 ശതമാനം വോട്ടാണ് ബിജെപിക്കു ലഭിച്ചത്.

കഴിഞ്ഞ 47 ശതമാനം വോട്ടു നേടിയാണ്, യുഡിഎഫ് സംസ്ഥാനത്തെ 20ല്‍ 19 മണ്ഡലത്തിലും വിജയിച്ചത്. ഇത്തവണ ഏതാണ്ട് അതേ

Full Story
  04-06-2024
എന്‍ഡിഎയ്ക്ക് ചരിത്രവിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: എന്‍ഡിഎയ്ക്ക് ചരിത്ര വിജയം സ്വന്തമായെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ പത്ത് വര്‍ഷം ചെയ്ത നല്ല പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞടുപ്പ് ഫലം വന്നതിനു പിന്നാലെ അദ്ദേഹം എക്‌സില്‍ കുറിച്ചു. ഈ വാത്സല്യത്തിനു ജനതാ ജനാര്‍ദ്ദനെ വണങ്ങുന്നതായും അദ്ദേഹം കുറിച്ചു.



കുറിപ്പ്



'തുടര്‍ച്ചയായി മൂന്നാം തവണയും ജനങ്ങള്‍ എന്‍ഡിഎയില്‍ വിശ്വാസം അര്‍പ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ മഹത്തായ നേട്ടം.

ഈ വാത്സല്യത്തിന് ഞാന്‍ ജനതാ ജനാര്‍ദനെ വണങ്ങുന്നു. ജനങ്ങളുടെ അഭിലാഷങ്ങള്‍

Full Story
  04-06-2024
തോറ്റത് നാലു സിറ്റിങ് എംപിമാര്‍, ഇടവേളയ്ക്ക് ശേഷം വേണുഗോപാല്‍ ലോക്‌സഭയിലേക്ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് വീണ്ടും മേല്‍ക്കൈ നേടിയപ്പോള്‍ തോറ്റത് നാല് സിറ്റിങ് എംപിമാര്‍. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ബിജെപി അക്കൗണ്ട് തുറന്നതും ഇത്തവണത്തെ സവിശേഷതയാണ്. എല്‍ഡിഎഫ് ഇത്തവണയും ഒറ്റ സീറ്റില്‍ ഒതുങ്ങി. ആലത്തൂരില്‍ കെ രാധാകൃഷ്ണനിലൂടെയാണ് എല്‍ഡിഎഫ് ഒരു സീറ്റ് സ്വന്തമാക്കിയത്. ആലപ്പുഴയില്‍ എഎം ആരിഫ്, കോട്ടയത്ത് തോമസ് ചാഴികാടന്‍, തൃശൂരില്‍ കെ മുരളീധരന്‍, ആലത്തൂരില്‍ രമ്യ ഹരിദാസ് എന്നിവരാണ് തോറ്റ സിറ്റിങ് എംപിമാര്‍. 19 സിറ്റിങ് എംപിമാരില്‍ 15 പേരും വിജയം കണ്ടു.

സുരേഷ് ഗോപി പുതുമുഖമായി ലോക്‌സഭയില്‍ എത്തും. നേരത്തെ അദ്ദേഹം രാജ്യസഭാ എംപിയായിരുന്നു. കെസി

Full Story
  03-06-2024
നാളെ എട്ട് മണിക്ക് താമര വാടുമെന്ന് കെ. മുരളീധരന്‍

തൃശൂര്‍: കേരളത്തില്‍ ഇത്തവണയും ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് തൃശൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. നാളെ രാവിലെ എട്ട് മണി വരെ താമര വിരിഞ്ഞോട്ടെയെന്നും അതു കഴിഞ്ഞാല്‍ വാടുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. നാഴെ നല്ല ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിക്കും. ആ കാര്യത്തില്‍ ഒരു സംശയവും കോണ്‍ഗ്രസിനും യുഡിഎഫിനും ഇല്ല. നാളെ എട്ട് മണി വരെ താമര വിരിഞ്ഞോട്ടെ.

അത് കഴിഞ്ഞാല്‍ വാടും. കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപിക്ക് ആവില്ല. വേണമെങ്കില്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങാം. ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും മുരളീധരന്‍ പറഞ്ഞു. അഞ്ച്

Full Story
  03-06-2024
പരീക്ഷ പേടിയില്‍ ഐഎഎസ് ദമ്പതികളുടെ മകള്‍ പത്താംനിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

മുംബൈ: ഐഎഎസ് ദമ്പതികളുടെ മകള്‍ താമസസ്ഥലത്തെ പത്താം നിലയില്‍ നിന്ന് ചാടി മരിച്ച നിലയില്‍. ലിപി രസ്‌തോഗിയാണ് (27) മരിച്ചത്. സെക്രട്ടേറിയറ്റിന് അടുത്തുള്ള കെട്ടിടത്തില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി.

തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ല എന്നാണ് കത്തില്‍ പറയുന്നത്. ഹരിയാനയിലെ സോനിപതില്‍ എല്‍എല്‍ബിക്ക് പഠിക്കുകയായിരുന്നു. പരീക്ഷാഫലത്തെക്കുറിച്ച് ആശങ്കയിലായിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ലിപിയുടെ പിതാവ് വികാസ് റസ്‌തോഗി മഹാരാഷ്ട്ര വിദ്യാഭ്യാസ

Full Story
  03-06-2024
പെരിയാറിലെ മത്സ്യക്കുരുതിയില്‍ ജലസേചന വകുപ്പിനെതിരേ മലിനീകരണ നിയന്ത്രണ ബോര്‍ഡ്

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയില്‍ ജലസേചന വകുപ്പിനെതിരെ ഹൈക്കോടതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സത്യവാങ്മൂലം. പാതാളം ബണ്ട് ദീര്‍ഘകാലം അടച്ചിടുന്നത് ജൈവ മാലിന്യം അടിഞ്ഞുകൂടുന്നതിനു ഇടയാക്കുന്നവെന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോടതിയെ അറിയിച്ചു. മത്സ്യക്കുരുതിയുടെ കാരണം വിശദമാക്കുന്ന സത്യവാങ്മൂലത്തിലാണ് ആരോപണങ്ങള്‍. പെരിയാറിലെ ഒഴുക്ക്, കുറഞ്ഞ നിലക്കെങ്കിലും നിലനിര്‍ത്തണമെന്നു നിര്‍ദ്ദേശം നിര്‍ദ്ദേശം നല്‍കിയിരുന്നു.

2017ലെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശപ്രകാരമാണ് ജലസേചന വകുപ്പിനു നിര്‍ദ്ദേശം നല്‍കിയതെന്നും ഈ നിര്‍ദ്ദേശം ജലസേചന വകുപ്പ് നടപ്പാക്കിയില്ലെന്നും മലിനീകരണം നിയന്ത്രണ ബോര്‍ഡ്

Full Story
  02-06-2024
വിരലിന് പകരം നാവ് ശസ്ത്രക്രിയ, ഡോക്ടറുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി മെഡിക്കല്‍ ബോര്‍ഡ്

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ പൊലീസ് കണ്ടെത്തല്‍ ശരിവെച്ച് മെഡിക്കല്‍ ബോര്‍ഡ്. നാലു വയസ്സുകാരിയുടെ വിരലിനു പകരം നാവിനു ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടറുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടറുടെ ഭാഗത്ത് നിന്ന് ഗുരുതര ശ്രദ്ധക്കുറവ് ഉണ്ടായി. ആശുപത്രി സംവിധാനത്തിലെ തകരാറുകളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതായി അറിയുന്നു. മെഡിക്കല്‍ ബോര്‍ഡ് കണ്‍വീനറായ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍ രാജേന്ദ്രന്‍ മെഡിക്കല്‍ കോളജ് എസിപി കെ ഇ പ്രേമചന്ദ്രനു റിപ്പോര്‍ട്ട് കൈമാറി.

Full Story

  02-06-2024
നിര്‍മ്മിത ബുദ്ധി ഏഴാം ക്ലാസിലും

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴാം ക്ലാസിലെ നാലു ലക്ഷത്തിലധികം കുട്ടികള്‍ പുതിയ അദ്ധ്യയന വര്‍ഷത്തില്‍ ഐസിടി പാഠപുസ്തകത്തിലൂടെ നിര്‍മിത ബുദ്ധിയും പഠിക്കും. മനുഷ്യരുടെ മുഖഭാവവും തിരിച്ചറിയുന്ന ഒരു എ ഐ പ്രോഗ്രാം കുട്ടികള്‍ സ്വയം തയ്യാറാക്കുന്ന വിധമാണ് 'കമ്പ്യൂട്ടര്‍ വിഷന്‍' എന്ന അദ്ധ്യായത്തിലെ പ്രവര്‍ത്തനം. കുട്ടികള്‍ സ്വയം തയ്യാറാക്കുന്ന ഈ പ്രോഗ്രാം ഉപയോഗിച്ച് ഒരാളുടെ മുഖത്തുണ്ടാകുന്ന ഏഴ് വരെ ഭാവങ്ങള്‍ തിരിച്ചറിയാന്‍ കമ്പ്യൂട്ടറിന് സാധിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഒരു ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും ഒരേപോലെ എ ഐ പഠിക്കാന്‍ അവസരം ലഭിക്കുന്നത്.

ഈ അദ്ധ്യയന വര്‍ഷം 1, 3, 5, 7 ക്ലാസുകളിലേയ്ക്കാണ് മലയാളം, ഇംഗ്ലീഷ്, തമിഴ്,

Full Story
[50][51][52][53][54]
 
-->




 
Close Window