Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 24th Oct 2024
വാര്‍ത്തകള്‍
  27-05-2024
ഇടുക്കി-മൂന്നാര്‍ റോഡില്‍ പടയപ്പ, വൈദികന്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

മൂന്നാര്‍: ഇടുക്കി മൂന്നാര്‍ റോഡില്‍ നടുറോഡില്‍ വീണ്ടും പടയപ്പ. വാഹനങ്ങള്‍ക്ക് നേരെ കാട്ടാന പാഞ്ഞടുത്തതോടെ വാഹന യാത്രികര്‍ കാറില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. നല്ലതണ്ണി കല്ലാറില്‍ പടയപ്പയുടെ മുന്‍പില്‍പ്പെട്ട വൈദികനടക്കം അഞ്ചുപേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 6ന് നല്ലതണ്ണി കല്ലാറിലെ മാലിന്യ പ്ലാന്റിന് സമീപത്തുവച്ചാണു സംഭവം. കോന്നിയിയില്‍നിന്നെത്തിയ വൈദികനും മറ്റു നാലു യുവാക്കളും രണ്ടു വാഹനങ്ങളിലായി കല്ലാറില്‍നിന്നു മൂന്നാറിലേക്കു വരുന്നതിനിടയിലാണു പടയപ്പയുടെ മുന്‍പില്‍ പെട്ടത്.

ആനയെ ഒച്ചവച്ച് ഓടിക്കാന്‍ ശ്രമിച്ചെങ്കിലും കാട്ടാന വാഹനത്തിന് നേരെ പാഞ്ഞടുത്തു. വാഹനങ്ങളുടെ ഇടയിലൂടെ പടയപ്പ

Full Story
  26-05-2024
യുപിയിൽ തീർഥാടകർ സഞ്ചരിച്ച ബസിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞു; 11 മരണം

 ലക്നൗ: ഉത്തർപ്രദേശിൽ തീർഥാടകർ സഞ്ചരിച്ച ബസിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞ് 11 പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ഷാജഹാൻപൂരിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. തീർഥാടകർ സഞ്ചരിച്ച ബസ് യാത്രക്കാർക്ക് ഭക്ഷണം കഴിക്കാനായി വഴിയരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതേ സമയം ഗ്രാവലുമായി ഇതുവഴി വന്ന ട്രക്ക് നിയന്ത്രണം വിട്ട് ബസിനു മുകളിലേക്ക് മറിയുകയായിരുന്നു.


സീതാപുരിൽനിന്നും ഉത്തരാഖണ്ഡിലെ പുർണഗിരിയിലേക്ക് തീർഥാടകരുമായ പോയ ബസാണ് അപകടത്തിൽപ്പെട്ടത്. എഴുപതോളം പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലെത്തിച്ചു.
Full Story
  26-05-2024
ഭാര്യയുടെ പിന്നാലെ എത്തിയത് കാമുകനെന്ന് കരുതി വെട്ടി; കൊല്ലപ്പെട്ടത് ബന്ധു

 കോട്ടയം: വടവാതൂരിൽ ഭാര്യയുടെ കാമുകൻ എന്ന സംശയിച്ച് ബന്ധുവിനെയും സുഹൃത്തിനെയും ഭർത്താവ് പതിയിരുന്ന് വെട്ടി പരിക്കേൽപ്പിച്ചു. വെട്ടേറ്റ ബന്ധുവായ യുവാവ് കൊല്ലപ്പെട്ടു. ചെങ്ങളം സ്വദേശി രഞ്ജിത്ത് (40) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാളുടെ സുഹൃത്ത് റിജോയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഇരുവരെയും ആക്രമിച്ച പ്രതി അജീഷ് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു. ഇയാൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. ശനിയാഴ്ച വൈകിട്ട് 7.45ന് കോട്ടയം വടവാതൂർ ശാന്തി ഗ്രാം കോളനിയിലേയ്ക്കുള്ള വഴിയിൽ ആയിരുന്നു അക്രമ സംഭവങ്ങൾ.
Full Story
  26-05-2024
ചാലക്കുടിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവതിയും പെൺകുട്ടിയും മുങ്ങിമരിച്ചു

 കൊച്ചി:ചാലക്കുടിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവതിയും പെൺകുട്ടിയും മുങ്ങിമരിച്ചു. മേഘ (27), ജ്വാലാ ലക്ഷ്മി (13) എന്നിവരാണ് മരിച്ചത്. 


പറവൂരിലെ പുത്തൻവേലിക്കര കോഴിത്തുരുത്ത് മണൽബണ്ടിനു സമീപമാണു അപകടം. അഞ്ചുപേരാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. ഇതിൽ മൂന്നു പേരാണ് അപകടത്തിൽപെട്ടത്.
Full Story
  25-05-2024
സംസ്ഥാന സര്‍ക്കാരിന് ഈ വര്‍ഷം 18,253 കോടി കടമെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനു ഈ വര്‍ഷം 18,253 കോടി രൂപ കൂടി കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഈ വര്‍ഷം സംസ്ഥാനം 3,000 കോടിയാണ് കടമെടുത്തിരിക്കുന്നത്. അതിനു പുറമെയാണിത്. അതേസമയം ഈ വര്‍ഷം 37,512 കോടി രൂപയാണ് കേരളത്തിനു കടമെടുക്കാന്‍ അനുമതിയുള്ളതെന്നു ഏപ്രിലില്‍ കേന്ദ്രം അറിയിച്ചിരുന്നു. ഇപ്പോള്‍ അനുവദിച്ച തുകയും സംസ്ഥാനം നേരത്തെയെടുത്ത 3,000 കോടിയുമടക്കം കടമെടുപ്പിനു അനുമതി ലഭിച്ച ആകെ തുക 21,253 കോടി രൂപയായി. 16,253 കോടിയുടെ കുറവ് സംബന്ധിച്ച് വ്യക്തത തേടി സംസ്ഥാനം കേന്ദ്രത്തെ സമീപിക്കും. ഡിസംബര്‍ വരെ നിശ്ചിത തുക അനുവദിച്ച ശേഷം അവസാന മൂന്ന് മാസത്തേക്ക് ബാക്കിയുള്ള തുക വെട്ടിക്കുറവുകള്‍ക്കു ശേഷം അനുവദിക്കാറുണ്ട്. 21,253 കോടി രൂപ കടമെടുക്കാന്‍ സാധിക്കുക ഡിസംബര്‍

Full Story
  25-05-2024
പുതിയ കാര്‍ എടുക്കാന്‍ വീടിന്റെ കരമടച്ച രസീത് ചോദിച്ച് സമ്മര്‍ദ്ദം, മകള്‍ ജീവനൊടുക്കിയത് ഉപദ്രവം സഹിക്കാന്‍ കഴിയാതെയെന്ന് പിതാവ്

പത്തനംതിട്ട: കോന്നിയില്‍ 22കാരിയെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അരുവാപ്പുലം ഊട്ടുപാറ കുളമാങ്കൂട്ടത്തില്‍ ആശിഷി(22)നെതിരെ യുവതിയുടെ വീട്ടുകാര്‍. ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെയാണു മകള്‍ ആത്മഹത്യ ചെയ്തതെന്ന് ആര്യയുടെ പിതാവ് അനില്‍ കുമാര്‍ പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ ആശിഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാര്‍ഹിക പീഡനവും ആത്മഹത്യാ പ്രേരണയും ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കോന്നി വട്ടക്കാവ് സ്വദേശിയായ ആര്യ കൃഷ്ണയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്

Full Story
  25-05-2024
തട്ടിക്കൊണ്ടുപോയത് മോഷണത്തിനിടെ കുട്ടി ഉണരുമെന്ന് കരുതി, കരഞ്ഞപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി

കാസര്‍കോട്: പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുടക് നാപ്പോകിലെ പി എ സലീം ആണ് അറസ്റ്റിലായത്. ആന്ധ്രയിലെ അഡോണിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചു. മോഷണമായിരുന്നു ലക്ഷ്യമെന്നാണ് പ്രതി മൊഴി നല്‍കിയത്. കമ്മല്‍ മോഷ്ടിക്കുന്നതിനിടെ കുട്ടി ഉണരും എന്ന് കരുതിയാണ് തട്ടിക്കൊണ്ടുപോയത്. ബഹളം വെച്ച കുട്ടിയെ കൊന്നുകളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. സംഭവശേഷം വഴിയില്‍ മദ്യപിച്ച് കിടന്ന ആളുടെ ഫോണില്‍ നിന്ന് ഇയാള്‍ വീട്ടിലേക്ക് വിളിച്ചിരുന്നു. കര്‍ണാടകയിലുള്ള പെണ്‍സുഹൃത്തിന്റെ അടുത്തേക്ക് പോകാനായിരുന്നു സലീമിന്റെ പദ്ധതി.

Full Story

  24-05-2024
ബാര്‍ കോഴ ശബ്ദരേഖ: പണം വാങ്ങിയത് കെട്ടിടം വാങ്ങാന്‍

തിരുവനന്തപുരം: പുതിയ മദ്യനയത്തില്‍ സര്‍ക്കാര്‍ കൊണ്ടു വരുന്ന ഉളവുകള്‍ക്കായി കോടികള്‍ പിരിച്ചു നല്‍കണമെന്ന് നിര്‍ദേശിക്കുന്ന ശബ്ദസന്ദേശം വിവാദത്തില്‍. ഡ്രൈഡേ ഒഴിവാക്കാനും പ്രവര്‍ത്തന സമയം കൂട്ടാനുമായി പണം നല്‍കാന്‍ നിര്‍ദേശിച്ച് ബാറുടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്‍ ജില്ലയിലെ സംഘടനയിലെ അംഗങ്ങള്‍ക്ക് അയച്ച ഓഡിയോയാണ് പുറത്തായത്. ശബ്ദസന്ദേശം വിവാദമായതോടെ, അനിമോനെ സംഘടനയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശം അനുസരിച്ചാണ് പണപ്പിരിവെന്നാണ് ഓഡിയോയില്‍ പറയുന്നത്. എഫ്കെഎച്ച്എയുടെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് മീറ്റിങ് നടക്കുകയാണ്. പുതിയ പോളിസി തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ വരുന്നതാണ്. അതിനകത്ത് ഒന്നാം

Full Story
[53][54][55][56][57]
 
-->




 
Close Window