Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 25th Oct 2024
വാര്‍ത്തകള്‍
  01-06-2024
ഇറാന്‍ അവയവ കച്ചവടം: മുഖ്യപ്രതി അറസ്റ്റില്‍

 ഹൈദരാബാദ്: ഇറാനില്‍ അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസില്‍ ഹൈദരാബാദ് റാക്കറ്റിലെ മുഖ്യകണ്ണി പിടിയില്‍. ഹൈദരാബാദ് സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളെക്കുറിച്ച് നേരത്തെ അറസ്റ്റിലായ മുഖ്യപ്രതി സബിത്ത് നാസര്‍ മൊഴിനല്‍കിയിരുന്നു. ഹൈദരാബാദ് കേന്ദ്രമായുള്ള സംഘമാണ് തങ്ങളെ നിയന്ത്രിച്ചിരുന്നതെന്ന് സബിത്ത് നേരത്തെ പൊലീസിനു മൊഴി നല്‍കിയിരുന്നു. അവയവക്കടത്ത് നടത്തിയവരില്‍ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കളാണെന്ന് സബിത്ത് നാസര്‍ പൊലീസിനോട് സമ്മതിച്ചിരുന്നു. ഹൈദരാബാദിലാണ് കേസിലെ പ്രധാന കണ്ണികളുള്ളതെന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇവിടെയെത്തിയ അന്വേഷണ സംഘമാണു പ്രതിയെ വലയിലാക്കിയത്. ഇയാളെ

Full Story
  01-06-2024
വോട്ടെടുപ്പിനിടെ പശ്ചിമബംഗാളില്‍ വന്‍ സംഘര്‍ഷം

 കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളില്‍ വ്യാപക സംഘര്‍ഷം. ബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്ന വിവിധ മണ്ഡലങ്ങളില്‍ പരക്കെ അക്രമം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജാദവ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടും സിപിഎം പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് ബോംബെറിഞ്ഞു. സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ ഒരു വിഭാഗമാളുകള്‍ റിസര്‍വ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇവിഎം) വെള്ളത്തിലേക്ക് എറിഞ്ഞു. ജാദവ്പൂര്‍ നിയോജക മണ്ഡലത്തിലെ ഭംഗറില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റേയും ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടിന്റേയും അനുഭാവികള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇരു പാര്‍ട്ടികളുടെയും

Full Story
  01-06-2024
തൃശൂര്‍ നഗരത്തില്‍ മേഘവിസ്‌ഫോടനം

തൃശൂര്‍: തൃശൂര്‍ നഗരത്തെ വെള്ളത്തില്‍ മുക്കി പെരുമഴ. ഇന്നു രാവിലെ തുടങ്ങിയ മഴ മണിക്കൂറുകള്‍ പിന്നിട്ടിട്ടും തുടരുകയാണ്. മേഘവിസ്ഫോടമാണെന്നു സംശയിക്കുന്നു. ശക്തമായ മിന്നലിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് പേമാരി. വെള്ളക്കെട്ടില്‍ നഗര പ്രദേശം സ്തംഭിച്ചു. പലയിടത്തും വീടുകളിലേക്ക് വെള്ളം കയറി. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തിവച്ചു. ഇതോടെ യാത്രക്കാര്‍ കുടുങ്ങി.

റെയില്‍വേ ട്രാക്കിലേക്കും വെള്ളം കയറിയിട്ടുണ്ട്. വടക്കേ സ്റ്റാന്‍ഡ്, കൊക്കാലെ, തുടങ്ങി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ മുങ്ങി . നഗര പ്രാന്ത പ്രദേശങ്ങളായ നടത്തറ, മണ്ണുത്തി പ്രദേശങളിലും രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു. രണ്ടു

Full Story
  31-05-2024
വിമാനമിറങ്ങിയ പ്രജ്വലിനെ വളഞ്ഞ് പൊലീസ്

 ബംഗളൂരു: ലൈംഗിക പീഡനക്കേസില്‍ ജെഡിഎസ് എംപിയായിരുന്ന പ്രജ്വല്‍ രേവണ്ണയെ അറസ്റ്റ് ചെയ്തത് വനിതാ പൊലീസ് സംഘം. രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബംഗളൂരുവില്‍ വിമാനം ഇറങ്ങിയ ഉടന്‍ പ്രജ്വല്‍ രേവണ്ണയെ കസ്റ്റഡിയിലെടുത്തത്. പൊലീസ് പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നടപ്പിലാക്കാനായി നേരത്തെ തന്നെ ബംഗളൂരു വിമാനത്താവളത്തില്‍ വനിതാ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു. വനിതാ ഐപിഎസ് ഉദ്യോഗസ്ഥരായ സുമന്‍ ഡി പെന്നേകര്‍, സീമ ലട്കര്‍ എന്നിവരാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്. 33 കാരനായ പ്രജ്വല്‍ വിമാനമിറങ്ങിയ ഉടന്‍ വനിതാ പൊലീസ് സംഘം വളയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടര്‍ന്ന് പ്രതിയെ സിഐഡി ഓഫീസിലേക്ക് കൊണ്ടുപോയി. ലൈംഗികപീഡനപരാതിയില്‍

Full Story
  31-05-2024
ഓരോ ദിവസവും പുതുതായി പുകവലിക്കുന്നത് 99000 കുട്ടികള്‍

''വില്ലനെ അടിച്ചു വീഴ്ത്തി ചുണ്ടിലിരിക്കുന്ന സിഗരറ്റ് പുകച്ചു കൊണ്ട് ബൈക്കിലേക്ക് കയറുന്ന ഹീറോ''- തിയറ്ററിലെ ഈ ഇലക്ടിഫൈയിങ് സീന്‍ കണ്ട ആവേശത്തില്‍ ശരീരത്തിലെ രോമങ്ങള്‍ വരെ ചാടിയെഴുന്നേറ്റു പോകും. ഈയൊരൊറ്റ സീന്‍ മതി നാളെ ഒരു നൂറു കുട്ടി പുകയില വലിക്കാരുടെ ഉദയത്തിന്. 'പുകവലി ആരോഗ്യത്തിന് ഹാനികരം'- എന്ന് സിഗരറ്റ് പാക്കറ്റില്‍ നല്ല വെടിപ്പായി എഴുതിയിട്ടും ഏതാണ്ട് ആറ് ലക്ഷം കോടി സിഗരറ്റാണ് ഒരു വര്‍ഷം ആളുകള്‍ പുകച്ചു തീര്‍ക്കുന്നത്. തൊണ്ണൂറു ശതമാനം മുതിര്‍ന്ന വലിക്കാരും ചെറുപ്പം മുതല്‍ പുകയില ശീലമാക്കിയവരാണെന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത്.

ലോക ബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ഓരോ ദിവസവും ഏതാണ്ട് 99,000 കുട്ടികളാണ്

Full Story
  30-05-2024
പൊലീസ് അക്കാദമിയില്‍ പൊലീസ് ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം, പൊലീസുകാരന് സസ്‌പെന്‍ഷന്‍

തൃശൂര്‍: തൃശൂര്‍ രാമവര്‍മപുരം കേരള പൊലീസ് അക്കാദമിയില്‍ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം നടത്തിയ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. അക്കാദമിയിലെ ആംഡ് റിസര്‍വ് ഇന്‍സ്‌പെക്ടര്‍ കെ പ്രേമനെ ആണ് അക്കാദമി ഡയറക്ടര്‍ എ ഡി ജി പി പി വിജയന്‍ സസ്പെന്‍ഡ് ചെയ്തത്. വനിതാ ഉദ്യോഗസ്ഥയുടെ പരാതിയില്‍ ആഭ്യന്തര അന്വേഷണ സമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിയ്യൂര്‍ പൊലീസും പ്രേമനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ലൈം?ഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി. ഈ മാസം 18നും 22നുമാണ് ഉദ്യോഗസ്ഥനില്‍ നിന്നും അതിക്രമം നേരിട്ടതെന്നാണ് പരാതിയില്‍ പറയുന്നത്. ഓഫീസിലേക്ക് വിളിച്ച് വരുത്തിയശേഷം ലൈംഗിക താത്പര്യത്തോടെ സംസാരിച്ചു. പിന്നീട്

Full Story
  30-05-2024
ജയിച്ചാല്‍ മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ കര്‍ത്തവ്യപഥില്‍

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വംനല്‍കുന്ന എന്‍ഡിഎ മുന്നണി വിജയിച്ചാല്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ജൂണ്‍ ഒമ്പതിന് നടത്താന്‍ ആലോചനയെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ ആയിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ്. ചടങ്ങിന് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെ സംബന്ധിച്ച ചര്‍ച്ചകള്‍ സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചതായുമാണ് റിപ്പോര്‍ട്ട്. ജൂണ്‍ നാലിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷമേ സത്യപ്രതിജ്ഞാ ചടങ്ങ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ. സത്യപ്രതിജ്ഞ ചടങ്ങുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ 100 ക്യാമറകള്‍ ഉപയോഗിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എല്ലാ

Full Story
  30-05-2024
ദ്വയാര്‍ഥ പ്രയോഗം, കോളെജ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു, മൂന്നു പേര്‍ പിടിയില്‍

ചെന്നൈ: ദ്വയാര്‍ഥം കലര്‍ന്ന ചോദ്യങ്ങള്‍ ചോദിച്ച് ചിത്രീകരിച്ച പ്രാങ്ക് വിഡിയോ അനുവാദമില്ലാതെ യുട്യൂബില്‍ പങ്കുവെച്ചതില്‍ മനംനൊന്ത് കോളജ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിഡിയോയ്ക്ക് താഴെ അശ്ലീല കമന്റുകള്‍ നിറഞ്ഞതോടെയായിരുന്നു പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ അറസ്റ്റിലായി. വീര ടോക്‌സ് ഡബിള്‍ എക്‌സ്' എന്ന പേരിലുള്ള യുട്യൂബ് ചാനലിന്റെ വിഡിയോ ജോക്കി ആര്‍.ശ്വേത (23), എസ്.യോഗരാജ് (21), എസ്.റാം (21) എന്നിവരാണ് അറസ്റ്റിലായത്. ഏഴ് മാസം മുന്‍പ് തിരുമം?ഗലത്തെ ഒരു മാളില്‍ പോയപ്പോഴാണ് ഇവര്‍ പെണ്‍കുട്ടിയുടെ ബൈറ്റെടുക്കുന്നത്.

ദ്വയാര്‍ഥം കലര്‍ന്ന ചോദ്യം ചോദിച്ചതോടെ

Full Story
[51][52][53][54][55]
 
-->




 
Close Window