Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 24th Oct 2024
വാര്‍ത്തകള്‍
  21-04-2024
മോര്‍ട്ട്‌ഗേജ് ദുരന്തത്തില്‍ മാപ്പ് പറയാതെ ലിസ് ട്രസ്

ലണ്ടന്‍: ഋഷി സുനാകിന് ചുമലില്‍ വഹിക്കേണ്ടി വന്നത് സാമ്പത്തിക തകര്‍ച്ച നേരിട്ട് കൊണ്ടിരുന്ന ഒരു രാജ്യത്തെയാണ്. കേവലം 49 ദിവസം നീണ്ടുനിന്ന ഭരണത്തിലൂടെ ലിസ് ട്രസും, സംഘവും യുകെയെ സാമ്പത്തിക അസ്ഥിരതയിലേക്കാണ് തള്ളിവിട്ടത്. 2022 ഒക്ടോബറില്‍ അവതരിപ്പിച്ച മിനി ബജറ്റിലൂടെ തനിക്കും, ഗവണ്‍മെന്റിനും മേലുള്ള സാമ്പത്തിക വിപണികളുടെ ആത്മവിശ്വാസം നഷ്ടമായെന്ന് ലിസ് ട്രസ് സമ്മതിച്ചു.എന്നാല്‍ പലിശ നിരക്കുകള്‍ കുതിച്ചുയരാന്‍ ഇടയാക്കിയ അവസ്ഥയ്ക്ക് ഭവന ഉടമകളോട് മാപ്പ് പറയാന്‍ മുന്‍ പ്രധാനമന്ത്രി തയ്യാറായില്ല. തന്റെ തകര്‍ച്ചയ്ക്ക് കാരണമായത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും, ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്ലിയുടെയും നിലപാടുകളാണെന്നും ലിസ് ട്രസ് കുറ്റപ്പെടുത്തി. ഇത്രയും സാമ്പത്തികമായ ആഘാതം

Full Story
  21-04-2024
സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഷാദ് ആണ് പിടിയിലായത്. കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. മോഷ്ടിച്ച ആഭരണങ്ങളും ഇയാള്‍ സഞ്ചരിച്ച കാറും പൊലീസ് പിടിച്ചെടുത്തു. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറിലാണ് പ്രതി കടന്നു കളഞ്ഞതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് വിവരം കര്‍ണാടക പൊലീസിന് കൈമാറുകയായിരുന്നു. മുംബൈയില്‍ നിന്നും ഒറ്റയ്ക്ക് വാഹനം ഓടിച്ച് എത്തി പ്രതി മോഷണം നടത്തി കടന്നുകളയുകയായിരുന്നു എന്നാണ് സൂചന.

മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറിലാണ് പ്രതി കടന്നു കളഞ്ഞതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് വിവരം

Full Story
  21-04-2024
എല്ലാവരുടെയും സമനില തെറ്റിയെന്ന് വിചാരിക്കുന്നത് തന്നെ അസുഖമാണ്, അതിനാണ് ഡോക്ടറെ കാണിക്കേണ്ടതെന്ന് വി.ഡി. സതീശന്‍

മലപ്പുറം: പ്രതിപക്ഷ നേതാവിന്റെ തല പരിശോധിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ വിഡി സതീശന്‍. ആര് എതിര്‍ത്താലും അവരുടെ തല പരിശോധിക്കണമെന്ന് പറയുന്നതാണ് പിണറായി വിജയന്റെ രീതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മലപ്പുറത്ത് പറഞ്ഞു. നട്ടാല്‍ കുരുക്കാത്ത പച്ചക്കള്ളം പറയുന്നത് മുഖ്യമന്ത്രിയാണെന്നും വിഡി സതീശന്‍ ആരോപിച്ചു. ഒരുകോടി പാവപ്പെട്ടവര്‍ക്ക് ഏഴുമാസം പെന്‍ഷന്‍ കൊടുക്കാതെയാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ഞെളിഞ്ഞു നടക്കുന്നത്. അതു പറയാതിരിക്കാന്‍ വേണ്ടിയാണ് വാ തുറന്നാല്‍ പൗരത്വ നിയമം, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് എന്നൊക്കെ മുഖ്യമന്ത്രി പറയുന്നത്. ഒറ്റ ആശുപത്രിയിലും മരുന്നില്ല. മരുന്ന് കമ്പനികള്‍ക്ക് കൊടുക്കാനുള്ളത് കോടികളാണ്. കാരുണ്യ

Full Story
  21-04-2024
പത്തനംതിട്ടയിലും കള്ളവോട്ട് നടന്നതായി ആരോപണം, മരിച്ച ആളുടെ പേരില്‍ വോട്ട് ചെയ്തുവെന്ന് എല്‍ഡിഎഫ്

പത്തനംതിട്ട: പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലും കള്ളവോട്ട് ആരോപണം. ആറുവര്‍ഷം മുമ്പ് മരിച്ചയാളുടെ പേരില്‍ മറ്റൊരാള്‍ വോട്ടു ചെയ്തുവെന്നാണ് ആരോപണം. കാരിത്തോട്ട സ്വദേശി അന്നമ്മയുടെ പേരില്‍ മരുമകള്‍ അന്നമ്മ വോട്ടു ചെയ്തുവെന്നാണ് പരാതി. കള്ളവോട്ട് ചെയ്യാന്‍ വാര്‍ഡ് മെമ്പറും ബൂത്ത് ലെവല്‍ ഓഫീസറും ഒത്തുകളിച്ചുവെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് വരണാധികാരിയായ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. പത്തനംതിട്ട മണ്ഡലത്തില്‍പ്പെട്ട ആറന്മുളയിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്.

വീട്ടിലെ വോട്ടില്‍ കണ്ണൂര്‍ 70-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതായി ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് കഴിഞ്ഞദിവസം പരാതി വല്‍കിയിരുന്നു. 86 കാരിയായ കെ

Full Story
  20-04-2024
ബാക്കിവച്ചത് ഒരു രൂപ മാത്രം, പെട്ടിക്കടയിലെ മിഠായി മുതല്‍ സകലതും അടിച്ചുമാറ്റി കള്ളന്‍

പത്തനംതിട്ട: നിര്‍ധന യുവതി നടത്തിയ പെട്ടിക്കടയുടെ പൂട്ടുപൊളിച്ച് പണവും മിഠായികളുമടക്കം പൂര്‍ണമായി കവര്‍ന്ന് മോഷ്ടാവ്. മുട്ടം കാവിന്റെ പടിഞ്ഞാറ്റേതില്‍ മല്ലിക, അമ്പലക്കടവ് പാലത്തിനു സമീപം നടത്തുന്ന കടയിലാണ് മോഷണം. കടയിലുണ്ടായിരുന്ന മിഠായി, വെറ്റില, പാക്ക്, സി?ഗരറ്റ്, ബീഡി, ജ്യൂസ്, എട്ട് കിലോ നാരങ്ങ അടക്കം എല്ലാ സാധനങ്ങളും കള്ളന്‍ അടിച്ചു മാറ്റി. വായ്പയുടെ പലിശയടക്കാന്‍ ടിന്നില്‍ സൂക്ഷിച്ച 14,000 രൂപയും നാണയത്തുട്ടുകളും മോഷ്ടാവ് എടുത്തു.

ഒരു രൂപ മാത്രമാണ് ബാക്കി വച്ചതെന്നു മല്ലിക പറയുന്നു. മിഠായികള്‍ എടുത്ത ശേഷം ടിന്നുകള്‍ ഉപേക്ഷിച്ചാണ് കള്ളന്‍ പോയത്. നട്ടെല്ലിനു തകരാര്‍ ഉള്ളതിനാല്‍ മറ്റു ജോലികള്‍ക്ക് പോകാന്‍

Full Story
  20-04-2024
മോര്‍ഫ് ചെയ്ത വിഡിയോ ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ശൈലജ ടീച്ചര്‍

കോഴിക്കോട്: തന്റെതായ മോര്‍ഫ് ചെയ്ത വീഡിയോ ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് വടകര ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ. തലമാറ്റി ഒട്ടിച്ച പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് താന്‍ പറഞ്ഞതെന്നും ഇവ പല കുടുംബഗ്രൂപ്പുകളിലും പ്രചരിക്കുന്നുണ്ടെന്നും ശൈലജ പറഞ്ഞു. ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നത് ആ വീഡിയോ എവിടെയെന്നാണെന്നാണെന്നും ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുക്കുമ്പോള്‍ എന്തുകൊണ്ടാണ് അവരെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവാത്തതെന്നും ശൈലജ ചോദിച്ചു. സൈബര്‍ ആക്രമണം, സഹികെട്ടപ്പോഴാണ് തുറന്നുപറഞ്ഞത്. സൈബര്‍ ആക്രമണത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമാമായാണ്

Full Story
  20-04-2024
കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് പൂരത്തിന്റെ ശോഭ കെടുത്തിയെന്ന് കെ. മുരളീധരന്‍

തൃശൂര്‍: കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് പൂരത്തിന്റെ ശോഭ കെടുത്തിയെന്ന് തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. കുടമാറ്റംവരെ ഭംഗിയായി നടന്ന തൃശൂര്‍ പൂരം പൊലീസിന്റെ ധിക്കാരപരമായ സമീപനത്തെത്തുടര്‍ന്നാണ് നിര്‍ത്തിവെക്കേണ്ടിവന്നതെന്ന് മുരളീധരന്‍ പറഞ്ഞു. രാത്രി നടക്കേണ്ടിയിരുന്ന തൃശൂര്‍ പൂരം വെടിക്കെട്ട് നിര്‍ത്തിവയ്ക്കുകയും, പിന്നീട് രാവിലെ നടത്തേണ്ടി വരികയും ചെയ്ത പശ്ചാത്തലത്തിലാണ് മുരളീധരന്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. പൊലീസിന്റേത് ഏകാധിപത്യ പ്രവണതയാണെന്നും പൊലീസിനെ നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടവും സംസ്ഥാന ഭരണകൂടവും ഇല്ലേയെന്നും മുരളീധരന്‍ ചോദിച്ചു. പതിനൊന്ന് മണിക്ക് തുടങ്ങിയ

Full Story
  19-04-2024
സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്, പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്. സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും. ഇതിനായി സജി മഞ്ഞക്കടമ്പില്‍ തന്നെ അനുകൂലിക്കുന്നവരുടെ കണ്‍വെന്‍ഷന്‍ വിളിച്ചിട്ടുണ്ട്. പുതിയ പാര്‍ട്ടി കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് പിന്തുണ പ്രഖ്യാപിക്കും. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ നേതാവ് മോന്‍സ് ജോസഫുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്നാണ് സജി മഞ്ഞക്കടമ്പില്‍ പാര്‍ട്ടിയില്‍ നിന്നും യുഡിഎഫില്‍ നിന്നും രാജിവെച്ചത്.

ജോസഫ് ഗ്രൂപ്പിന്റെ കോട്ടയം ജില്ലാ പ്രസിഡന്റായിരുന്നു. യുഡിഎഫ് ജില്ലാ

Full Story
[66][67][68][69][70]
 
-->




 
Close Window