Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
പത്തനംതിട്ടയിലും കള്ളവോട്ട് നടന്നതായി ആരോപണം, മരിച്ച ആളുടെ പേരില്‍ വോട്ട് ചെയ്തുവെന്ന് എല്‍ഡിഎഫ്
reporter

പത്തനംതിട്ട: പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലും കള്ളവോട്ട് ആരോപണം. ആറുവര്‍ഷം മുമ്പ് മരിച്ചയാളുടെ പേരില്‍ മറ്റൊരാള്‍ വോട്ടു ചെയ്തുവെന്നാണ് ആരോപണം. കാരിത്തോട്ട സ്വദേശി അന്നമ്മയുടെ പേരില്‍ മരുമകള്‍ അന്നമ്മ വോട്ടു ചെയ്തുവെന്നാണ് പരാതി. കള്ളവോട്ട് ചെയ്യാന്‍ വാര്‍ഡ് മെമ്പറും ബൂത്ത് ലെവല്‍ ഓഫീസറും ഒത്തുകളിച്ചുവെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് വരണാധികാരിയായ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. പത്തനംതിട്ട മണ്ഡലത്തില്‍പ്പെട്ട ആറന്മുളയിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്.

വീട്ടിലെ വോട്ടില്‍ കണ്ണൂര്‍ 70-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതായി ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് കഴിഞ്ഞദിവസം പരാതി വല്‍കിയിരുന്നു. 86 കാരിയായ കെ കമലാക്ഷി എന്ന വോട്ടര്‍ക്ക് പകരം വി കമലാക്ഷി എന്നയാള്‍ വോട്ടു ചെയ്തു എന്നാണ് പരാതി. ബിഎല്‍ഒ ഇതിന് കൂട്ടുനിന്നു എന്നും പരാതിയില്‍ ആരോപിച്ചിരുന്നു. കാസര്‍കോട് ലോക്സഭ മണ്ഡലത്തിലെ കല്യാശേരി പാറക്കടവില്‍ 92 കാരി കെ ദേവിയുടെ വോട്ട് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി രേഖപ്പെടുത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. സംഭവം വിവാദമായതോടെ, പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. കള്ളവോട്ടു ചെയ്തയാള്‍ക്കെതിരെ കേസെടുക്കാനും നിര്‍ദേശം നല്‍കിയിരുന്നു.

 
Other News in this category

 
 




 
Close Window