Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
മോര്‍ട്ട്‌ഗേജ് ദുരന്തത്തില്‍ മാപ്പ് പറയാതെ ലിസ് ട്രസ്
reporter

ലണ്ടന്‍: ഋഷി സുനാകിന് ചുമലില്‍ വഹിക്കേണ്ടി വന്നത് സാമ്പത്തിക തകര്‍ച്ച നേരിട്ട് കൊണ്ടിരുന്ന ഒരു രാജ്യത്തെയാണ്. കേവലം 49 ദിവസം നീണ്ടുനിന്ന ഭരണത്തിലൂടെ ലിസ് ട്രസും, സംഘവും യുകെയെ സാമ്പത്തിക അസ്ഥിരതയിലേക്കാണ് തള്ളിവിട്ടത്. 2022 ഒക്ടോബറില്‍ അവതരിപ്പിച്ച മിനി ബജറ്റിലൂടെ തനിക്കും, ഗവണ്‍മെന്റിനും മേലുള്ള സാമ്പത്തിക വിപണികളുടെ ആത്മവിശ്വാസം നഷ്ടമായെന്ന് ലിസ് ട്രസ് സമ്മതിച്ചു.എന്നാല്‍ പലിശ നിരക്കുകള്‍ കുതിച്ചുയരാന്‍ ഇടയാക്കിയ അവസ്ഥയ്ക്ക് ഭവന ഉടമകളോട് മാപ്പ് പറയാന്‍ മുന്‍ പ്രധാനമന്ത്രി തയ്യാറായില്ല. തന്റെ തകര്‍ച്ചയ്ക്ക് കാരണമായത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും, ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്ലിയുടെയും നിലപാടുകളാണെന്നും ലിസ് ട്രസ് കുറ്റപ്പെടുത്തി. ഇത്രയും സാമ്പത്തികമായ ആഘാതം സൃഷ്ടിച്ച ദിവസങ്ങളിലും ബെയ്ലിയെ നേരിട്ട് കണ്ടില്ലെന്നും ട്രസ് വ്യക്തമാക്കി.

ബാങ്ക് ഗവര്‍ണറുമായി സംസാരിക്കാന്‍ ഒരുങ്ങിയെങ്കിലും ക്യാബിനറ്റ് സെക്രട്ടറി ഇതിന് വിപരീതമായ ഉപദേശമാണ് നല്‍കിയത്. എന്നാല്‍ തിരിഞ്ഞ് നോക്കുമ്പോള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറുമായി സംസാരിക്കുന്നതായിരുന്നു ആവശ്യമെന്ന് മനസ്സിലാക്കുന്നു, ലിസ് ട്രസ് സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.ഫണ്ട് പ്രഖ്യാപിക്കാതെ നിരവധി ടാക്സുകള്‍ വെട്ടിക്കുറച്ച ലിസ് ട്രസിന്റെയും, ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗിന്റെയും നടപടിയാണ് രാജ്യത്തെ ഇളക്കിമറിച്ചത്. ട്രസിന്റെ ഹൃസ്വകാലത്തെ ഭരണത്തിലാണ് 4 ശതമാനത്തില്‍ താഴെ നിന്ന പലിശ നിരക്കുകള്‍ 6 ശതമാനത്തിന് മുകളിലേക്ക് കയറിയത്.

 
Other News in this category

 
 




 
Close Window