Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
ബാക്കിവച്ചത് ഒരു രൂപ മാത്രം, പെട്ടിക്കടയിലെ മിഠായി മുതല്‍ സകലതും അടിച്ചുമാറ്റി കള്ളന്‍
reporter

പത്തനംതിട്ട: നിര്‍ധന യുവതി നടത്തിയ പെട്ടിക്കടയുടെ പൂട്ടുപൊളിച്ച് പണവും മിഠായികളുമടക്കം പൂര്‍ണമായി കവര്‍ന്ന് മോഷ്ടാവ്. മുട്ടം കാവിന്റെ പടിഞ്ഞാറ്റേതില്‍ മല്ലിക, അമ്പലക്കടവ് പാലത്തിനു സമീപം നടത്തുന്ന കടയിലാണ് മോഷണം. കടയിലുണ്ടായിരുന്ന മിഠായി, വെറ്റില, പാക്ക്, സി?ഗരറ്റ്, ബീഡി, ജ്യൂസ്, എട്ട് കിലോ നാരങ്ങ അടക്കം എല്ലാ സാധനങ്ങളും കള്ളന്‍ അടിച്ചു മാറ്റി. വായ്പയുടെ പലിശയടക്കാന്‍ ടിന്നില്‍ സൂക്ഷിച്ച 14,000 രൂപയും നാണയത്തുട്ടുകളും മോഷ്ടാവ് എടുത്തു.

ഒരു രൂപ മാത്രമാണ് ബാക്കി വച്ചതെന്നു മല്ലിക പറയുന്നു. മിഠായികള്‍ എടുത്ത ശേഷം ടിന്നുകള്‍ ഉപേക്ഷിച്ചാണ് കള്ളന്‍ പോയത്. നട്ടെല്ലിനു തകരാര്‍ ഉള്ളതിനാല്‍ മറ്റു ജോലികള്‍ക്ക് പോകാന്‍ മല്ലികയ്ക്ക് സാധിക്കില്ല. നാല് വര്‍ഷമായി പെട്ടിക്കട നടത്തുകയാണ്. വായ്പയെടുത്താണ് കടയിലേക്കുള്ള സാധനങ്ങള്‍ വാങ്ങാറുള്ളതെന്നു മല്ലിക പറഞ്ഞു. പന്തളം പൊലീസ് എത്തി പരിശോധന നടത്തി. അന്വേഷണം തുടരുകയാണെന്നു പൊലീസ് വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window