Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
തിരുവല്ലയിലെ ജി ആന്റ് ജിയുടെ 48 ശാഖകള്‍ പൂട്ടി, ഉടമകള്‍ മുങ്ങി
reporter

പത്തനംതിട്ട: സംസ്ഥാനത്തെ വീണ്ടും നടുക്കി മറ്റൊരു നിക്ഷേപ തട്ടിപ്പ്.തിരുവല്ല പുല്ലാട് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ജി ആന്റ് ജി ഫിനാന്‍സിന്റെ 48 ശാഖകളും പൂട്ടി. സ്ഥാപനം അടച്ച് നാലു ഉടമകളും മുങ്ങിയതായി പൊലീസ് പറയുന്നു. 100 കോടിയോളം രൂപ തട്ടിയെടുത്തതായാണ് സൂചന. സ്ഥാപനത്തിനെതിരെ വിവിധ സ്റ്റേഷനുകളിലായി 80ലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് വന്ന സ്ഥാപനമാണിത്. ഇത് വിശ്വാസ്യതയായി കണ്ട് നിക്ഷേപം നടത്തിയവരാണ് കബളിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇവിടെ നിരവധിയാളുകള്‍ പണവും സ്വര്‍ണവും നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ ഒന്നാം തീയതി മുതലാണ് സ്ഥാപനം തുറന്നുപ്രവര്‍ത്തിക്കാതെ വന്നത്.

500 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് നിക്ഷേപകര്‍ ആരോപിക്കുന്നത്. ചിലര്‍ ഒരു കോടി രൂപ വരെ ഇവിടെ നിക്ഷേപിച്ചിട്ടുണ്ട്. 50 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള സ്ഥാപനമായത് കൊണ്ടാണ് പണം നിക്ഷേപിച്ചതെന്നാണ് നിക്ഷേപകര്‍ പറയുന്നത്. ഒരു കുടുംബത്തിലെ അംഗങ്ങളാണ് ഇതിന്റെ ഉടമകള്‍. കുടുംബത്തിലെ പഴയ തലമുറയില്‍പ്പെട്ടവരാണ് സ്ഥാപനം തുടങ്ങിയത്. നിലവില്‍ ഫോണ്‍ ചെയ്താലും ആരും എടുക്കാറില്ലെന്നും നിക്ഷേപകര്‍ പറയുന്നു. സ്ഥാപനത്തിനെതിരെ ജീവനക്കാരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window