Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
സ്വിണ്ടന്‍ കേരളാ സോഷ്യല്‍ ക്ലബ്ബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Text By: UK Malayalam Pathram

യുകെയിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായ സ്വിണ്ടന്‍ കേരളാ സോഷ്യല്‍ ക്ലബ്ബിന്റെ രണ്ടാമത് വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ജൂണ്‍ 7 ന് സ്വിണ്ടനിലെ ലിഡിങ്ങ്ടണ്‍ വില്ലേജ് ഹാളില്‍ വച്ച് നടന്നു. പ്രവാസലോകത്തുസൗഹൃദവുംകൂട്ടായ്മയുടെയുംസഹവര്‍ത്തിത്വത്തിന്റെയുംആവശ്യകത മുന്നില്‍കണ്ടുകൊണ്ട്കരുതല്‍, സാഹോദര്യം, ഏകോപനം എന്നീ മൂല്യങ്ങള്‍ മുറുകെപ്പിടിച്ചു കൊണ്ടു വില്‍ഷെയറിലെമലയാളികളെഒന്നിപ്പിക്കുകഎന്നകാഴ്ചപ്പാടോടെസാമൂഹികഇടപഴകല്‍, വിനോദം, പരസ്പരസഹായങ്ങള്‍, ജീവിതനിലവാരംമെച്ചപ്പെടുത്തല്‍, സാമൂഹികവുംമാനസികവുംധാര്‍മ്മികവുമായപുരോഗതിഎന്നിവയ്ക്കായി വില്‍ഷെയര്‍ മലയാളികളുടെപൊതുതാല്പര്യാര്‍ത്ഥംരൂപംകൊണ്ട് പ്രവൃത്തിച്ചുപോരുന്ന സ്വിണ്ടന്‍ കേരളാ സോഷ്യല്‍ ക്ലബ്ബിന്റെ പ്രവത്തനരീതികളും അതിന്റെ ക്രിയാത്മക കാഴ്ചപ്പാടും ക്ലബിന് യൂകെയിലെമ്പാടും ഏറെ സ്വീകാര്യത നേടിക്കൊടുക്കുന്നു. ഭരണഘടനാ പ്രകാരമുള്ള യോഗനടപടികള്‍ പൂര്‍ത്തിയാക്കി വിളിച്ചു ചേര്‍ക്കപ്പെട്ട പ്രത്യേക യോഗത്തില്‍ പ്രസിഡന്റ സോണി കാച്ചപ്പിള്ളി അധ്യക്ഷത വഹിച്ചു ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളന യോഗത്തില്‍ സെക്രട്ടറി ജോര്‍ജ് തോമസ് സ്വാഗതം ചെയ്തു സംസാരിച്ചു. ജോയിന്റ് സെക്രട്ടറി അഗസ്റ്റിന്‍ ജോസഫ് കഴിഞ്ഞ കാലയളവിലെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രെഷറര്‍ പ്രദീഷ് ഫിലിപ്പ് കഴിഞ്ഞ ഒരു വര്‍ഷത്തെ വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു. യോഗം ഐകകണ്ഠേന വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും പാസാക്കി. തുടര്‍ന്ന് 2025-2027 കാലയളവിലേക്കുള്ള പുതിയ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തി. നിലവിലെ ഭരണ സമിതിതന്നെ തുടരണമെന്ന പൊതുസമവായം രൂപീകൃതമാകുകയും അതിനാല്‍ നിലവിലെ അംഗങ്ങളായ സോണി കാച്ചപ്പിള്ളി പ്രസിഡന്റായും സെക്രട്ടറിയായി ജോര്‍ജ് തോമസും ട്രഷറര്‍ സ്ഥാനത്തേക്ക് പ്രദീഷ് ഫിലിപ്പും, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സജി മാത്യു, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അഗസ്റ്റിന്‍ ജോസഫ് എന്നിവര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ സ്റ്റീഫന്‍ പ്ലാനിക്കും പറമ്പില്‍ ബൈജു വാസുദേവന്‍ എന്നിവരെ 2025-2027 കാലയളവിലെ ഓഡിറ്റേഴ്‌സ് ആയും യോഗം തിരഞ്ഞെടുത്തു. തുടര്‍ന്ന് ക്ലബ്ബിന്റെ മുന്നോട്ടുള്ള പ്രവര്‍ത്ത പരിപാടികളുടെ രൂപരേഖ പ്രസിഡന്റ് സോണി കാച്ചപ്പിള്ളി പങ്കുവച്ചു. വൈസ് പ്രസിഡന്റ് സജി മാത്യു നന്ദിയും പറഞ്ഞു.

 
Other News in this category

 
 




 
Close Window