കൗണ്ടി ഡെറത്തിലെ ബിഷപ്പ് ഓക്ക്‌ലാന്റ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കൂട്ടായ്മയായ ബിഷപ്പ് കൂട്ടായ്മയുടെ ഈ വര്‍ഷത്തെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ അതിവിപുലമായി ഈമാസം 24ന് ശനിയാഴ്ച വിറ്റന്‍ പാര്‍ക്ക് വില്ലേജ് ഹാളില്‍ വെച്ച് അതിവിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു. അതിമനോഹരമായി അണിയിച്ചൊരുക്കിയിരിക്കുന്ന നിരവധി കുട്ടികള്‍ പങ്കെടുക്കുന്ന ക്രിസ്മസ് നേറ്റിവിറ്റി, കൂട്ടായ്മയുടെ കലാകാരികളും, കലാകാരന്മാരും പങ്കെടുക്കുന്ന ഡാന്‍സുകള്‍, കപ്പിള്‍ ഡാന്‍സ്, മെയില്‍ ഡാന്‍സ്, പാട്ടുകള്‍, ഫണ്‍ ഗെയിംസ്, ക്രിസ്മസ് ഡിന്നര്‍, ഇടിവെട്ട് ഡി ജെ എന്നിങ്ങനെ രണ്ട് മണി മുതല്‍ ഒന്‍പതു മണി വരെ നീളുന്ന ഈ ആഘോഷരാവില്‍ സമയ ക്രമീകരണം പാലിച്ച് പരിപാടികള്‍ നടത്തേണ്ടതിനാല്‍ ഏവരും കൃത്യസമയത്ത് തന്നെ പങ്കെടുക്കണമെന്ന് സംഘാടക സമിതി അറിയിച്ചു. പരിപാടി നടക്കുന്ന സ്ഥലം വിറ്റന്‍ പാര്‍ക്ക് വില്ലേജ് ഹാള്‍, ബിഷപ്പ് ഒക്കലന്‍ഡ്, DL14 0DX