Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=109.1703 INR
ukmalayalampathram.com
Sun 12th Apr 2026
 
 
UK Special
  Add your Comment comment
ക്രാന്‍ഫീല്‍ഡ് സര്‍വകലാശാല ഗവേഷകന്റെ കൊലപാതക കേസ് ദുരൂഹതയില്‍
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെ ബെഡ്ഫോര്‍ഡിലെ വീട്ടില്‍ വച്ചാണ് ക്രാന്‍ഫീല്‍ഡ് സര്‍വകലാശാലയിലെ എയറോസ്‌പേസ് ഗവേഷകനായ ഡോ. മിംഗുക്ക് സിയോയെ 2022 ജനുവരി 25ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭാര്യയും സഹഗവേഷകയുമായ ബ്യോങ് ജു ജിയോണ്‍യെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബ്യോങ് ജു ജിയോണ്‍ അതേ സര്‍വകലാശാലയില്‍ റിസര്‍ച്ച് ഫെലോ ആയിരുന്നു. ഇരുവരും ചേര്‍ന്ന് ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഭര്‍ത്താവിന്റെ കൊലക്കുറ്റം ചുമത്തിയിരുന്ന ജിയോണ്‍ 2022 മേയ് 3ന് ആത്മഹത്യ ചെയ്തതോടെ കേസില്‍ ദുരൂഹത ഏറി.

വര്‍ഷങ്ങളോളം ഡോ. മിംഗുക്ക് സിയോ ഗാര്‍ഹിക പീഡനത്തിനിരയായിരുന്നുവെന്ന് തേംസ് വാലി പൊലീസ് വ്യക്തമാക്കി. നിരന്തരമായ ശാരീരികവും മാനസികവുമായ പീഡനം അദ്ദേഹത്തെ തളര്‍ത്തിയിരുന്നുവെന്നും ഇതുസംബന്ധിച്ച തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

പുരുഷന്മാരും ഗാര്‍ഹിക പീഡനത്തിന്റെ ഇരകളാകാം എന്നതിന്റെ ഉദാഹരണമാണ് ഈ കേസെന്ന് തേംസ് വാലി പൊലീസ് മുന്‍പ് വ്യക്തമാക്കിയിരുന്നു

 
Other News in this category

 
 




 
Close Window