|
അയര്‍ലന്‍ഡിലെ കില്ലാര്‍ണി നാഷണല്‍ പാര്‍ക്കില്‍ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് സ്വദേശി രഞ്ജു റോസ് കുര്യന്റെ (40)മൃതദേഹമാണു കണ്ടെത്തിയത്. അയര്‍ലന്‍ഡിലെ കൗണ്ടി കോര്‍ക്കിലുള്ള ബാന്‍ഡനില്‍ കുടുംബമായി താമസിച്ചിരുന്നയാളാണ് രഞ്ജു. ഭാര്യ നഴ്‌സാണ് - കോഴിക്കോട് സ്വദേശിനി ജാനറ്റ് ബേബി ജോസഫ്. മക്കള്‍: ക്രിസ്, ഫെലിക്‌സ്. കോര്‍ക്കിലെ സ്വകാര്യ സ്ഥാപനത്തില്‍ ബസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു രഞ്ജു. 2016ന് ശേഷമാണ് ഇവര്‍ കുടുംബമായി അയര്‍ലന്‍ഡില്‍ എത്തുന്നത്. |