Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=108.2954 INR
ukmalayalampathram.com
Tue 24th Mar 2026
UK Special
  25-08-2025
ലണ്ടനില്‍ ഇന്ത്യക്കാരുടെ കടകള്‍ക്കു നേരേ ആക്രമണം: റസ്റ്ററന്റുകള്‍ക്കു തീവച്ചു; മുഖംമൂടി സംഘത്തെ പിടികൂടിയെന്നു പോലീസ്
ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ ലണ്ടനില്‍ ഇന്ത്യക്കാരുടെ കടകള്‍ക്കു നേരേ ആക്രമണം. ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള റെസ്റ്റൊറന്റിനു തീവച്ചു. മുഖം മറച്ചെത്തിയ ഒരു സംഘമാണു തീയിട്ടത്. ഈസ്റ്റ് ലണ്ടന്‍ ഇല്‍ഫോര്‍ഡിലുള്ള ഗ്രാന്റ് ഹില്ലിലെ 'അരോമ' റെസ്റ്റൊറന്റില്‍ നാശനഷ്ടങ്ങളുണ്ട്. ആളുകള്‍ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കവെയാണ് തീയിട്ടത്. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് ആക്രമണം. ഈ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായെന്നു പോലീസ്. 15 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിയും, ഒരു 54-കാരനുമാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്.
90 മിനിട്ടോളം അഗ്‌നിശമന സേന പ്രയത്‌നിച്ചതിനൊടുവിലാണ് തീ അണയ്ക്കാനായതെന്ന് ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് പറയുന്നു. അന്വേഷണം വേഗത്തില്‍ പുരോഗമിക്കുകയാണെന്നും ആവശ്യമായ വിവരങ്ങള്‍
Full Story
  25-08-2025
ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാന്‍ സാധ്യത

ലണ്ടന്‍: പുകവലി ശീലത്തിന് പകരം ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ പിന്നീട് കടുത്ത പുകവലി ശീലത്തിന് അടിമകളാകുമെന്ന ഗവേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇത്തരക്കാര്‍ പുകവലി തുടങ്ങുന്നതിനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണ്. അതായത് ഇ സിഗരറ്റുകള്‍ പുകവലിക്കാര്‍ക്കുള്ള കവാടമായി പ്രവര്‍ത്തിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. പഠനമനുസരിച്ച് ഇ സിഗരറ്റുകളുടെ ഉപയോഗം പുകവലി തുടങ്ങാനും ആസ്ത്മ ഉണ്ടാകാനും മാനസികാരോഗ്യം മോശമാകാനും കാരണമാകുന്നു എന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ആണ് ഗവേഷണത്തില്‍ കണ്ടെത്തിയത്. യോര്‍ക്ക് സര്‍വകലാശാലയിലെ ആരോഗ്യ ശാസ്ത്രത്തിലെ അസോസിയേറ്റ് പ്രൊഫസറും സു ഗോള്‍ഡറിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത് . ഇത്തരം കണ്ടെത്തലുകളുടെ വെളിച്ചത്തില്‍

Full Story
  25-08-2025
സുന്ദരനായ പുരോഹിതന്‍ ഒറ്റ രാത്രി കൊണ്ട് വൈറല്‍

ലണ്ടന്‍: അപ്രതീക്ഷിതമായി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി ഒരു പുരോഹിതന്‍. അതിസുന്ദരനായ പുരോഹിതന്‍ വൈറലായി മാറിയതിന് പിന്നാലെ പള്ളിയില്‍ വരുന്ന ആളുകളുടെ എണ്ണം കൂടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റോംഫോര്‍ഡിലെ സെന്റ്. എഡ്വേര്‍ഡ് ദി കണ്‍ഫെസര്‍ പള്ളിയില്‍ അടുത്തിടെ നിയമിക്കപ്പെട്ട ഫാദര്‍ ജോര്‍ദാനാണ് തന്റെ ലുക്കിന് പിന്നാലെ ഓണ്‍ലൈനില്‍ വൈറലായി മാറിയത്. അതോടെ, സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ കമന്റുകളും ചര്‍ച്ചകളും ഉണ്ടാവാനും ഇത് കാരണമായി മാറി. ഫാദര്‍ ജോര്‍ദാന്റെ വീഡിയോകളും ചിത്രങ്ങളും ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചതോടെ അദ്ദേഹത്തിന് 'ഹോട്ട് പ്രീസ്റ്റ്' എന്ന പേരാണ് ആളുകള്‍ നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ക്കും

Full Story
  25-08-2025
ബ്രിട്ടനില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്ക് യാത്രാവിലക്ക് ഉള്‍പ്പെടെയുള്ള കര്‍ശന നിരോധനങ്ങള്‍

ലണ്ടന്‍: ബ്രിട്ടനില്‍ ക്രിമിനല്‍ കുറ്റങ്ങളില്‍ ചെയ്യുന്നവര്‍ക്ക് യാത്രാവിലക്ക് ഉള്‍പ്പെടെ കര്‍ശന നിരോധനങ്ങള്‍ ഉള്‍പ്പെടുന്ന ശിക്ഷയ്ക്ക് നിയമഭേദഗതി. സ്‌പോര്‍ട്‌സ്, സംഗീത വേദികള്‍, പബ്ബുകള്‍ ഉള്‍പ്പെടെ ഒട്ടേറെ പൊതുവേദികളില്‍ കുറ്റവാളികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തും. ലഹരിമരുന്ന് ഉപയോഗത്തിനു സമൂഹസേവന ശിക്ഷ ലഭിക്കുന്നവര്‍ക്ക് ആ സേവനകേന്ദ്രങ്ങളില്‍ മാത്രം യാത്രാസ്വാതന്ത്ര്യം അനുവദിക്കാന്‍ കോടതിക്ക് അധികാരം നല്‍കുന്നതാണ് നിയമഭേദഗതി.

എല്ലാ കുറ്റവാളികളും ഇടയ്ക്കിടെ ലഹരിവസ്തു ഉപയോഗ പരിശോധനയ്ക്ക് വിധേയരാകേണ്ടിവരും. വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണിതെന്ന് നിയമസെക്രട്ടറി

Full Story
  25-08-2025
ഭാരക്കൂടുതല്‍ വില്ലനായി, ബ്രിട്ടീഷ് എയര്‍വേയ്‌സ് പുറത്താക്കിയത് 20 പേരെ

ലണ്ടന്‍: ഭാരക്കൂടുതല്‍ കാരണം 20 യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് ബ്രിട്ടിഷ് എയര്‍വേയ്‌സ്. ഫ്‌ലോറന്‍സിലെ അമേരിഗോ വെസ്പുച്ചി വിമാനത്താവളത്തില്‍ നിന്ന് ലണ്ടന്‍ സിറ്റി വിമാനത്താവളത്തിലേക്ക് പറക്കാനിരിക്കുകയായിരുന്ന ബിഎ എംബ്രയര്‍ ഇആര്‍ജെ -190 വിമാനത്തില്‍ ഓഗസ്റ്റ് 11നാണ് സംഭവം നടന്നത്. വായു സമ്മര്‍ദ്ദത്തെ ബാധിക്കുന്ന താപനില കാരണം ടേക്ക് ഓഫ് ചെയ്യുന്നതിന് മുന്‍പ് ചില യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കേണ്ടി വന്നുവെന്നാണ് ബ്രിട്ടിഷ് എയര്‍വേയ്‌സ് അറിയിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ എയര്‍വേയ്‌സ് മാപ്പ് പറഞ്ഞു. ചെറിയ റണ്‍വേയും കടുത്ത ചൂടുള്ള കാലാവസ്ഥയും കാരണം വിമാനത്തിന്

Full Story
  25-08-2025
ഇന്ത്യന്‍ റസ്റ്ററന്റിന് തീയിട്ട സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍, രണ്ടു പേരുടെ നിലഗുരുതരം

ലണ്ടന്‍: ലണ്ടനിലെ ഇന്ത്യന്‍ റസ്റ്ററന്റില്‍ തീയിട്ട സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു. ഒരു പുരുഷന്റെയും സ്ത്രീയുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. കേസില്‍ ഇന്നലെ 54 വയസ്സുകാരനെയും 15 വയസ്സുകാരനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി ഇല്‍ഫോര്‍ഡിലെ ഇന്ത്യന്‍ അരോമ റസ്റ്ററന്റിലാണ് സംഭവം നടന്നതെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് പറഞ്ഞു. റസ്റ്ററന്റില്‍ അത്താഴം കഴിക്കാനെത്തിയ മൂന്ന് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് പാരാമെഡിക്കുകള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ പ്രാഥമിക ചികിത്സ നല്‍കി. റസ്റ്ററന്റ് സ്ഥിതി

Full Story
  24-08-2025
വിക്ടോറിയ രാജ്ഞിയുടെ ചരിത്രം ഇങ്ങനെ

ലണ്ടന്‍: എക്കാലത്തെയും ഏറ്റവും കുപ്രസിദ്ധനായ മയക്കുമരുന്ന് രാജാവ് ആരായിരുന്നു എന്ന് ചോദിച്ചാല്‍, പാബ്ലോ എസ്‌കോബാറിന്റെയോ എല്‍ ചാപ്പോയുടെയോ പേരുകളാണ് നമ്മുടെ മനസിലേക്ക് വരുന്നത്. എന്നാല്‍ എസ്‌കോബാറും എല്‍ ചാപ്പോഴും ജനിക്കുന്നതിന് 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് സങ്കല്‍പ്പിക്കാനാവാത്തത്ര ലാഭകരവുമായ ഒരു മയക്കുമരുന്ന് സാമ്രാജ്യം നിയന്ത്രിച്ചിരുന്ന അവിശ്വസനീയമാംവിധം ശക്തയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. എസ്‌കോബാറിനെയും എല്‍ ചാപ്പോയെയും മയക്കുമരുന്ന് കച്ചവടത്തില്‍ ഒന്നുമല്ലാതാക്കാന്‍ മാത്രം ശേഷിയുണ്ടായിരുന്നു അവര്‍ക്ക്. മാത്രമല്ല അവരുടെ മയക്കുമരുന്ന് കച്ചവടത്തില്‍ നിന്നുള്ള വരുമാനം മുഴുവന്‍ രാജ്യത്തിന്റെയും സമ്പത്തിനെ നിയന്ത്രിച്ചിരുന്നതിനാല്‍

Full Story
  24-08-2025
കുടിയേറ്റ നിയമം വെളിപ്പെടുത്തി റിഫോം പാര്‍ട്ടി

ലണ്ടന്‍: കുടിയേറ്റത്തിനെതിരെ വ്യാപക പ്രതികരണം നടത്തുന്ന റിഫോം പാര്‍ട്ടി നേതാവ് നിഗല്‍ ഫരാഗെ തന്റെ കുടിയേറ്റ നയം ഇങ്ങനെയാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. അധികാരത്തിലേറിയാല്‍ പത്തു ബില്യണ്‍ പൗണ്ടിന്റെ പദ്ധതിയാണ് നടപ്പാക്കുക. അനധികൃത കുടിയേറ്റക്കാരുമായിഅഞ്ച് വിമാനങ്ങള്‍ വരെ പറക്കും. കൂട്ട നാടുകടത്തലുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ബോട്ടുകള്‍ അനധികൃതമായി കുടിയേറുന്നവരോട് അനുകമ്പയുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

സൈനിക ആസ്ഥാനത്ത് പണിയുന്ന ഡിറ്റന്‍ഷന്‍ സെന്ററുകളിലാകും അനധികൃതമായി എത്തിയവരെ താമസിപ്പിക്കുക. അധികകാലം കഴിയും മുമ്പേ അവരെ നാടുകടത്തും. ഇതിനായി 18 മാസ കാലയളവില്‍ 24000 പേരെ ഉള്‍ക്കൊള്ളാനാകുന്ന

Full Story
[148][149][150][151][152]
 
-->




 
Close Window