|
കള്ളുഷാപ്പുകളില്‍ സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ അനുമതി നല്‍കിയ ഹൈക്കോടതിയുടെ പുതിയ ഉത്തരവിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട സ്വദേശിനി സോഫി കുഞ്ഞിപ്പാലു നവംബര്‍ ഒന്നിന് ജോലിയില്‍ പ്രവേശിക്കും. ഇരിങ്ങാലക്കുട റേഞ്ചിലെ പൊരിഞ്ഞനം കള്ളുഷാപ്പിലെ മാനേജര്‍ ആയാണ് സോഫി ജോലിയില്‍ പ്രവേശിക്കുന്നത്. 2024-ല്‍ ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് കള്ളുഷാപ്പില്‍ ജോലി ചെയ്യാനുള്ള അവകാശം നേടിയെടുക്കാന്‍ സോഫി നിയമപോരാട്ടവും സമരങ്ങളും നടത്തി.
49-കാരി സോഫിയെ സംബന്ധിച്ചിടത്തോളം ഈ നിയമപോരാട്ടം അതിജീവനത്തിനായുള്ള പോരാട്ടം കൂടിയായിരുന്നു. മാന്യമായി ജോലി ചെയ്ത് ഉപജീവനം കണ്ടെത്താനുള്ള അവകാശത്തിനായി രണ്ടര വര്‍ഷത്തോളം അവര്‍ പോരാടി. ഐ.എന്‍.ടി.യു.സി.യുടെ പിന്തുണയോടെ സമരങ്ങളും സംഘടിപ്പിച്ചു. |