Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.0489 INR  1 EURO=111.4454 INR
ukmalayalampathram.com
Mon 25th May 2026
 
 
UK Special
  Add your Comment comment
വില്‍ംസ്ലോയില്‍ വാഹനാപകടം; യുവതിക്ക് എക്‌സൈറ്റഡ് ഡെലിറിയം സിന്‍ഡ്രോം റിപ്പോര്‍ട്ട്
reporter

വില്‍ംസ്ലോ (യുകെ): വാഹനാപകടത്തില്‍ പെട്ട യുവതിക്ക് എക്‌സൈറ്റഡ് ഡെലിറിയം സിന്‍ഡ്രോം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഹദീസ അറ്റൂന്‍സെ (25) ആണ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 10-ന് രാത്രി 10.30-ഓടെ വില്‍ംസ്ലോയിലെ റൗണ്ട്എബൗട്ടിന് സമീപം തന്റെ ടൊയോട്ട ഓറിസ് മറ്റൊരു വാഹനത്തില്‍ ഇടിച്ചുകയറ്റിയത്. ശ്വസന പരിശോധന നടത്താന്‍ പൊലീസ് ശ്രമിച്ചെങ്കിലും യുവതിയുടെ അസാധാരണ പെരുമാറ്റം കാരണം തടസ്സപ്പെട്ടു. തുടര്‍ന്ന് കാറില്‍ നടത്തിയ പരിശോധനയില്‍ കൊക്കെയ്ന്‍ കണ്ടെത്തി. വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലായിരുന്നുവെന്നും അപകടത്തിന് രണ്ടാഴ്ച മുമ്പ് നവംബര്‍ 22-ന് ഇന്‍ഷുറന്‍സ് കാലഹരണപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊക്കെയ്ന്‍ കൈവശം വച്ചതിനും പരിശോധനയ്ക്ക് സാംപിള്‍ നല്‍കുന്നതിന് തടസ്സം സൃഷ്ടിച്ചതിനും ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിച്ചതിനും കേസെടുത്തു. എന്നാല്‍ യുവതിയുടെ പെരുമാറ്റം കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രക്തസാംപിള്‍ നല്‍കുന്നതിലും യുവതി വിസമ്മതിച്ചതോടെ ഡോക്ടര്‍മാര്‍ അക്യൂട്ട് ബിഹേവിയറല്‍ ഡിസ്റ്റര്‍ബന്‍സ് (ABD) ആണെന്ന് സംശയം രേഖപ്പെടുത്തി. കോടതി യുവതിക്ക് 22 മാസത്തേക്ക് ഡ്രൈവിങ് നിരോധനം ഏര്‍പ്പെടുത്തുകയും ആവശ്യമായ ചികിത്സ നല്‍കണമെന്നും ഉത്തരവിട്ടു. ഇതോടെ ജയില്‍ ശിക്ഷ ഒഴിവാകും.



എക്‌സൈറ്റഡ് ഡെലിറിയം സിന്‍ഡ്രോം

ഈ അവസ്ഥയില്‍ കടുത്ത വിഷമം, യുക്തിരഹിതമായ പെരുമാറ്റം, ദ്രുതഗതിയിലുള്ള ശാരീരിക തകര്‍ച്ച എന്നിവ പതിവാണ്. ഹൃദയാഘാതത്തിലേക്കോ മരണത്തിലേക്കോ നയിക്കാനുള്ള സാധ്യതയും കൂടുതലാണ്. അതിനാല്‍ തന്നെ എബിഡിയെ മെഡിക്കല്‍ അടിയന്തരാവസ്ഥയായി കണക്കാക്കണമെന്ന് യുകെയിലെ പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.



എന്താണ് ABD?

അക്യൂട്ട് ബിഹേവിയറല്‍ ഡിസ്റ്റര്‍ബന്‍സ് (എബിഡി) ഒരു രോഗമല്ല, മറിച്ച് നിരവധി അവസ്ഥകളെ ഒരുമിച്ച് വിശേഷിപ്പിക്കുന്ന പദമാണ്. മാനസിക വൈകല്യങ്ങള്‍, സെപ്‌സിസ്, ലഹരിവസ്തുക്കളുടെ ഉപയോഗം, തലയ്ക്ക് പരുക്ക്, അപസ്മാരം എന്നിവയുള്ളവരില്‍ ഇത് കാണപ്പെടുന്നു. എബിഡി കേസുകളില്‍ മൂന്നിലൊന്ന് എക്‌സൈറ്റഡ് ഡെലിറിയം സിന്‍ഡ്രോം ആണ്. ഇവരില്‍ ഹൈപ്പര്‍തെര്‍മിയ, മറ്റുള്ളവരോട് ശത്രുത തുടങ്ങിയ ലക്ഷണങ്ങള്‍ സാധാരണമാണ്.

 
Other News in this category

 
 




 
Close Window