|
എംബിഎ പഠനത്തിനായി ലണ്ടനിലേക്ക് പോയ യുവതിയെ പൂനെയിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഛത്രപതി സംഭാജിനഗര്‍ സ്വദേശിയായ മുക്ത ദേശ്മുഖ്(34) എന്ന യുവതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പഠനത്തിനായി ലണ്ടനിലേക്ക് പോയ യുവതി രഹസ്യമായി ഇന്ത്യയിലേക്ക് തിരിച്ചെത്തിയ വിവരം കുടുംബം അറിഞ്ഞിരുന്നില്ല.
വ്യാഴാഴ്ച പിംപ്രി ചിഞ്ച്വാദിലെ ഗഹുഞ്ജെ പ്രദേശത്തുള്ള ഒരു റസിഡന്‍ഷ്യല്‍ കോംപ്ലക്സിലാണ് മുക്തയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ പരിക്കുകളൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. 2025 ജൂലൈയിലാണ് യുവതി എംബിഎ പഠനത്തിനായി യുകെയിലേക്ക് പോയത്. എന്നാല്‍ ഇക്കഴിഞ്ഞ ഓഗസ്തില്‍ യുവതി തിരിച്ചെത്തി. ഇതു വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല.
ഇതിനിടെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ഇടപാടും ബാങ്ക് സ്റ്റേറ്റ്മെന്റുകളിലും സംശയം തോന്നിയ കുടുംബം മുക്ത ഇന്ത്യയിലെത്തിയെന്ന് മനസിലാക്കി. തൊട്ടടുത്ത ദിവസമാണ് മുഗ്ധയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുഗ്ധ ലണ്ടനില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്നും അവിടെ പാര്‍ട്ട്ടൈം ജോലി ചെയ്തിരുന്നുവെന്നും പൊലീസ് അറിയിച്ചു. ലണ്ടനിലേക്ക് പോയതിന് ശേഷം മുക്ത കുടുംബവുമായി ഫോണ്‍കോളിലൂടെയും മെസേജിങ് ആപ്പുകള്‍ വഴിയും ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ ഒക്ടോബര്‍ 24 ന് മുഗ്ധയെ ബന്ധപ്പെടാന്‍ കുടുംബത്തിനായില്ല. മൊബൈല്‍ സ്വിച്ച് ഓഫ് ആക്കിയ നിലയിലായിരുന്നു.തുടര്‍ന്ന് കുടുംബം ലണ്ടനിലെ സുഹൃത്തുമായി ബന്ധപ്പെട്ടു. ഒക്ടോബര്‍ 22 നാണ് മുഗ്ധ അവസാനമായി സന്ദേശമയച്ചതെന്ന് സുഹൃത്തും അറിയിച്ചു. തുടര്‍ന്ന് സുഹൃത്ത് ലണ്ടന്‍ പൊലീസിനെ സമീപിച്ച് കാണാതായതായി പരാതി നല്‍കിയെങ്കിലും ഓഗസ്ത് അവസാനത്തോടെ മുക്ത യുകെ വിട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സുഹൃത്ത് ഇക്കാര്യം ബന്ധുക്കളെ അറിയിച്ചു. |