Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
UK Special
  04-08-2023
ഇന്ത്യയും യുകെയും തമ്മില്‍ വ്യാപാര കാര്യങ്ങളുടെ ചര്‍ച്ച ഓഗസ്റ്റ് ഏഴിന് ലണ്ടനില്‍ ആരംഭിക്കും
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ 12-ാം വട്ട ചര്‍ച്ചകള്‍ ആഗസ്റ്റ് 7 ന് ലണ്ടനില്‍ ആരംഭിക്കും. ഈ വര്‍ഷം അവസാനത്തിനു മുന്‍പായി കരാര്‍ പൂര്‍ത്തിയാക്കാനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നതെന്നു ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇരു രാജ്യങ്ങള്‍ക്കും ഒരുപോലെ ഗുണകരമാകുന്ന രീതിയില്‍ ഒരു കരാറിന് രൂപം കൊടുക്കുക എന്നതാണ് ലക്ഷ്യം. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കാലത്താണ് കരാറിനുള്ള നടപടികള്‍ ആദ്യമായി ആരംഭിച്ചത്.

നിക്ഷേപ കരാര്‍, ഓട്ടോമൊബൈല്‍, വിസ്‌കി എന്നിവയിലെ ഡ്യുട്ടി ഇളവുകള്‍ എന്നിവയായിരിക്കും നടക്കാന്‍ പോകുന്ന ചര്‍ച്ചയില്‍ പ്രധാന വിഷയങ്ങളായി വരുന്നവ. കഴിഞ്ഞ മാസമായിരുന്നു പതിനൊന്നാം വട്ട ചര്‍ച്ചകള്‍ നടന്നത്. ആ ചര്‍ച്ചക്കായി ഇന്ത്യന്‍ വ്യവസായ മന്ത്രി പിയുഷ്
Full Story
  04-08-2023
അടുത്ത 6 ദിവസം യുകെയില്‍ ചൂടു കാറ്റിനു സാധ്യത: താപനില 29 ഡിഗ്രിക്കു മുകളിലെത്തുമെന്നു മുന്നറിയിപ്പ്
ആറ് ദിവസങ്ങളില്‍ യുകെ കടുത്ത ഉഷ്ണ തരംഗത്തിന് വിധേയമാകുമെന്നും താപനില 29 ഡിഗ്രിക്ക് മുകളില്‍ പോകുമെന്നുമാണ് വെതര്‍ മാപ്പുകള്‍ പ്രവചിക്കുന്നത്. ഇടിയോട് കൂടിയ കാറ്റുകളുടെയും മഴയുടെയും കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം യുകെയിലെ താപനില 30 ഡിഗ്രിക്കടുത്തേക്കെത്താന്‍ പോകുന്നുവെന്നാണ് ഡബ്ല്യുഎക്സ്ചാര്‍ട്സ് വെളിപ്പെടുത്തുന്നത്.


രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ താപനിലയില്‍ പരമാവധി വര്‍ധനവ് വരും ദിവസങ്ങളിലുണ്ടാകുമെന്നും കൂടാതെ മിഡ്ലാന്‍ഡ്സിന്റെ ഭാഗങ്ങളിലും സൗത്ത് വെസ്റ്റിന്റെ ഭാഗങ്ങളിലും താപനില ഉയര്‍ന്ന നിലയിലെത്തുമെന്നുമാണ് വെതര്‍ മാപ്പുകള്‍ എടുത്ത് കാട്ടുന്നത്. പോര്‍ട്ടുഗലിലും സ്പെയിനിലുമുണ്ടായ ഹീറ്റ് വേവുകളുടെ ഫലമായിട്ടാണ് യുകെയിലെ കാലാവസ്ഥയില്‍ മാറ്റമുണ്ടാകാന്‍ പോകുന്നത്.
Full Story
  04-08-2023
ആയുര്‍വേദ ചികിത്സയ്ക്ക് യുകെയില്‍ നിന്ന് ഇന്ത്യയില്‍ എത്തുന്നവര്‍ക്ക് ആയുഷ് വിസ: വിഭാഗങ്ങള്‍ - രോഗചികിത്സ, യോഗ, സുഖ ചികിത്സ
ആയുഷ് വിസ പദ്ധതിയുമായി ഇന്ത്യ. ഇന്ത്യന്‍ പാരമ്പര്യ ചികിത്സ തേടുന്ന വിദേശ പൗര്‍ന്മാര്‍ക്ക് ഉള്ളതാണ് ഈ വിസ. ആയുഷ് സിസ്റ്റത്തിന് കീഴിലുള്ളതും, മറ്റ് ഇന്ത്യന്‍ പാരമ്പര്യ വൈദ്യ ശാഖകളിലും ചികിത്സ തേടിയെത്താന്‍ ഇതുവഴി വിദേശികള്‍ക്ക് സൗകര്യമൊരുങ്ങും.

രോഗ ചികിത്സ, സുഖ ചികിത്സ, യോഗ തുടങ്ങിയവയൊക്കെ ഇതില്‍ ഉള്‍പ്പെടും. വിസ മാന്വലിലേക്ക് ''ആയുഷ് വിസ'' എന്ന ഒരു പുതിയ വിഭാഗം കൂടി ചേത്തുകൊണ്ട് ആയുഷ്, തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത വകുപ്പ് മന്ത്രി സര്‍ബാനന്ദ സോണോവാള്‍ പറഞ്ഞത് ഈ പുതിയ മാറ്റം വഴി ഇന്ത്യന്‍ പാരമ്പര്യ ചികിത്സാരീതികള്‍ക്ക് ആഗോളാടിസ്ഥാനത്തില്‍ തന്നെ പ്രചാരം സിദ്ധിക്കും എന്നാണ്. മാത്രമല്ല, ചികിത്സ സംബന്ധിച്ച് ഇന്ത്യയിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവും ഉണ്ടാകും.

ഇന്ത്യന്‍ പാരമ്പര്യ
Full Story
  04-08-2023
യുവ മലയാളി ശാസ്ത്രജ്ഞയ്ക്ക് ബ്രിട്ടനില്‍ അഞ്ചു കോടിയുടെ ഗവേഷണ സ്‌കോളര്‍ഷിപ്പ്

കോട്ടയം: ബ്രിട്ടണില്‍ മെയ്‌സര്‍ സാങ്കേതിക വിദ്യയുടെ വികസനത്തിന് യുവ മലയാളി ശാസ്ത്രജ്ഞയ്ക്ക് അഞ്ചു കോടിയോളം രൂപയുടെ ഗവേഷണ സ്‌കോളര്‍ഷിപ്പ്. നോര്‍ത്തംബ്രിയ യൂണിവേഴ്‌സിറ്റിയില്‍ മാത്തമാറ്റിക്‌സ് ഫിസിക്‌സ് ആന്‍ഡ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വകുപ്പില്‍ അസിസ്റ്റന്റ്‌ െപ്രാഫസറായ പാലാ സ്വദേശി ഡോ. ജൂണ സത്യനാണ് ഈ നേട്ടത്തിന് അര്‍ഹയായത്. യു.കെയിലെ എന്‍ജിനീയറിങ് ആന്‍ഡ് ഫിസിക്കല്‍ സയന്‍സ് റിസര്‍ച്ച് കൗണ്‍സിലാണ് (ഇ.പി.എസ്.ആര്‍.സി.) മെയ്‌സര്‍ സാങ്കേതികവിദ്യയുടെ (മൈക്രോവേവ് ആംപ്ലിഫിക്കേഷന്‍ ബൈ സ്റ്റിമുലേറ്റഡ് എമിഷന്‍ ഓഫ് റേഡിയേഷന്‍) വികസനത്തിനായി വ്യക്തിഗത സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. സാധാരണ താപനിലയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന

Full Story
  04-08-2023
ഭവന ഉടമകള്‍ക്ക് വന്‍ തിരിച്ചടി നല്‍കുന്നതാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശനിരക്ക് വര്‍ധനയെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ 'താഴ്ന്ന വളര്‍ച്ചാ നിരക്കില്‍' കുരുങ്ങി കിടക്കുകയാണെന്ന് ചാന്‍സലര്‍ ജെറമി ഹണ്ട്. പലിശ നിരക്കുകള്‍ 15 വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 5.25 ശതമാനത്തിലേക്ക് ഉയര്‍ത്തി ഭവനഉടമകള്‍ക്ക് മറ്റൊരു തിരിച്ചടി കൂടി നല്‍കിയതിന് പിന്നാലെയാണ് ഹണ്ടിന്റെ മുന്നറിയിപ്പ്. പലിശ നിരക്കുകള്‍ തുടര്‍ച്ചയായ വര്‍ദ്ധിപ്പിക്കുന്ന ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി ഇന്നലെയും 0.25 ശതമാനം ബേസ് റേറ്റ് വര്‍ദ്ധനവാണ് നിര്‍ദ്ദേശിച്ചത്. ഇതോടെ 2008ല്‍ കണ്ട നിരക്കിലേക്കാണ് പലിശ ഉയര്‍ന്നത്. മോര്‍ട്ട്ഗേജുകാര്‍ക്ക് കൂടുതല്‍ ദുരിതം സമ്മാനിക്കുന്ന നിരക്ക് വര്‍ദ്ധനവുകള്‍ തുടരുമെന്നും, അടുത്ത വര്‍ഷത്തിലേക്ക് 6 ശതമാനമായി ഉയരുമെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ

Full Story
  04-08-2023
യുകെയില്‍ വീണ്ടും കടുത്ത ഉഷ്ണത്തിന് സാധ്യത, എല്ലാവരും ജാഗ്രത പാലിക്കുക

ലണ്ടന്‍: യുകെയിലേക്ക് കടുത്ത ഉഷ്ണം വീണ്ടും തിരിച്ചെത്തുന്നുവെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനങ്ങള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം വരാനിരിക്കുന്ന ആറ് ദിവസങ്ങളില്‍ യുകെ കടുത്ത ഉഷ്ണ തരംഗത്തിന് വിധേയമാകുമെന്നും താപനില 29 ഡിഗ്രിക്ക് മുകളില്‍ പോകുമെന്നുമാണ് വെതര്‍ മാപ്പുകള്‍ പ്രവചിക്കുന്നത്. ഇടിയോട് കൂടിയ കാറ്റുകളുടെയും മഴയുടെയും കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം യുകെയിലെ താപനില 30 ഡിഗ്രിക്കടുത്തേക്കെത്താന്‍ പോകുന്നുവെന്നാണ് ഡബ്ല്യുഎക്സ്ചാര്‍ട്സ് വെളിപ്പെടുത്തുന്നത്. രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ താപനിലയില്‍ പരമാവധി വര്‍ധനവ് വരും ദിവസങ്ങളിലുണ്ടാകുമെന്നും കൂടാതെ മിഡ്ലാന്‍ഡ്സിന്റെ ഭാഗങ്ങളിലും സൗത്ത് വെസ്റ്റിന്റെ ഭാഗങ്ങളിലും താപനില ഉയര്‍ന്ന

Full Story
  04-08-2023
അടിസ്ഥാന പലിശനിരക്ക് വീണ്ടും വര്‍ധിപ്പിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്, 5.25 ശതമാനമാക്കി

 ലണ്ടന്‍: യുകെയില്‍ വിലക്കയറ്റം മന്ദഗതിയിലാകുന്നുവെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിക്കുന്നത് വരെ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കില്ലെന്ന് വ്യക്തമാക്കി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറായ ആ്ര്രന്‍ഡ്യൂ ബെയ്ലി രംഗത്തെത്തി. അടിസ്ഥാന പലിശനിരക്ക് അഞ്ച് ശതമാനത്തില്‍ നിന്നും 5 ശതമാനത്തില്‍ നിന്നും 5.25 ശതമാനമാക്കി ഇന്നലെ പ്രഖ്യാപിച്ചതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ പണപ്പെരുപ്പവും വിലക്കയറ്റവും പിടിച്ച് നിര്‍ത്തുന്നതിന്റെ ഭാഗമായി തുടര്‍ച്ചയായി 14ാം തവണയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്കില്‍ വര്‍ധനവ് വരുത്തിയിരിക്കുന്നത്. പുതിയ നീക്കത്തിലൂടെ മോര്‍ട്ട്ഗേജ് നിരക്കുകളിലും മറ്റ് ലോണ്‍ നിരക്കുകളിലും വീണ്ടും

Full Story
  04-08-2023
സ്റ്റുഡന്റ് വിസ കാലാവധി കഴിഞ്ഞ ശേഷവും യുകെയില്‍ തങ്ങുന്ന മലയാളി ചെറുപ്പക്കാരുടെ ജീവിതം നരകതുല്യം

 ലണ്ടന്‍: ബ്രിട്ടനിലേക്ക് സ്റ്റുഡന്റ് വിസയിലെത്തി വിസ കാലാവധിക്ക് ശേഷവും ഇവിടെ തങ്ങി നരകജീവിതത്തിലേക്ക് തള്ളി വിട്ടപ്പെട്ട ഏതാനും മലയാളി ചെറുപ്പക്കാരുടെ ദുരിതകഥകള്‍ വെളിപ്പെടുത്തി സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട്. ഇത്തരക്കാര്‍ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, താമസസൗകര്യങ്ങള്‍ തുടങ്ങിയവക്ക് പോലും ബുദ്ധിമുട്ടിയാണ് ഇവിടെ ഓരോ ദിവസവും തള്ളി നീക്കുന്നതെന്നും ഈ റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നു. അനധികൃതമായി യുകെയില്‍ തങ്ങി ജീവിതം എങ്ങനെയെങ്കിലും കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണ് ഇവരുടെ ജീവിതകഥകള്‍. വിദ്യാര്‍ത്ഥി വിസയില്‍ യുകെയിലേക്ക് കുടിയേറിയ ഇവരില്‍ നിരവധി പേര്‍ യൂണിവേഴ്സിറ്റി ഫീസ് അടച്ച ശേഷം ജോലി

Full Story
[188][189][190][191][192]
 
-->




 
Close Window