Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
UK Special
  16-08-2023
കമ്യൂട്ടര്‍ ജേണി, സീസണ്‍ ടിക്കറ്റ്: യുകെയില്‍ ട്രെയിന്‍ യാത്രാ നിരക്ക് വന്‍ തോതില്‍ ഉയരും: എനി ടൈം ടിക്കറ്റ് ചാര്‍ജും കൂടും
യുകെയില്‍ ട്രെയിന്‍ ടിക്കറ്റ് ചാര്‍ജില്‍ വന്‍ വര്‍ധന ഉണ്ടാകും. 2024 മാര്‍ച്ചിന് ശേഷം ഇതു പ്രാബല്യത്തില്‍ വരും. ഇപ്പോള്‍ ഇംഗ്ലണ്ടിലെ റെഗുലേറ്റഡ് ട്രെയിന്‍ ചാര്‍ജുകള്‍ പണപ്പെരുപ്പ നിരക്കിന് താഴെയാണ്. ഇംഗ്ലണ്ടിലെ 45 ശതമാനം ട്രെയിന്‍ ഫെയറുകളും റെഗുലേറ്റഡ് ഫെയറുകള്‍ക്ക് കീഴിലാണ് വരുന്നത്. മിക്ക കമ്മ്യൂട്ടര്‍ ജേര്‍ണികളിലെയും സീസണ്‍ ടിക്കറ്റുകള്‍, ദീര്‍ഘദൂര യാത്രകളിലെ ചില ഓഫ് പീക്ക് റിട്ടേണ്‍ ടിക്കറ്റുകള്‍ പ്രധാനപ്പെട്ട നഗരങ്ങളിലെ എനിടൈം ടിക്കറ്റുകള്‍ തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു. കോവിഡിന് മുമ്പ് റെഗുലേററഡ് ഫെയറുകള്‍ റീട്ടെയില്‍ പ്രൈസ് ഇന്‍ഡെക്സിന്റെ (ആര്‍പിഐ)അടിസ്ഥാനത്തില്‍ എല്ലാ വര്‍ഷവും ജനുവരിയില്‍ വര്‍ധിപ്പിക്കുന്നത് പതിവായിരുന്നു.


ആര്‍പിഐക്ക് മേല്‍ ഒരു
Full Story
  16-08-2023
പുതുതായി കണ്ടെത്തിയ കോവിഡ് വേരിയന്റ് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ്

ലണ്ടന്‍: പുതുതായി കണ്ടെത്തിയ വേരിയന്റ് ലോകത്ത് യഥാര്‍ത്ഥ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ്. കൊവിഡ് മഹാമാരിയുടെ തിരിച്ചുവരവ് സൃഷ്ടിക്കാന്‍ ഈ വേരിയന്റ് കാരണമാകുമെന്നാണ് ആശങ്ക. ഈ ഘട്ടത്തില്‍ മാസ്‌കുകള്‍ തിരിച്ചെത്തിച്ച് നിയന്ത്രണം ആരംഭിക്കാനും ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ട് കഴിഞ്ഞു. ഔദ്യോഗികമായി നാമകരണം ചെയ്തിട്ടില്ലെങ്കിലും ബിഎ.6 എന്നാണ് ശാസ്ത്ര നാമം. എന്നാല്‍ മഹാമാരിയുടെ ഘട്ടത്തിലെ വിലക്കുകള്‍ ആവശ്യമായി വരില്ലെന്നും, ഇപ്പോള്‍ തന്നെ ആശങ്കപ്പെട്ട് തുടങ്ങേണ്ട സാഹചര്യമില്ലെന്നും മറ്റൊരു വിഭാഗം വാദിക്കുന്നു. കൊവിഡ് ബാധിച്ച് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ തന്നെ ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്. ഇതോടെ യുകെ മറ്റൊരു തരംഗത്തിന്റെ

Full Story
  16-08-2023
ഇംഗ്ലണ്ടിലെ റെഗുലേറ്റഡ് ട്രെയിന്‍ ചാര്‍ജുകള്‍ 2024 മാര്‍ച്ചിന് ശേഷം വര്‍ധിപ്പിക്കും

ലണ്ടന്‍: ഇംഗ്ലണ്ടിലെ റെഗുലേറ്റഡ് ട്രെയിന്‍ ചാര്‍ജുകള്‍ പണപ്പെരുപ്പ നിരക്കിന് താഴെയായി അടുത്ത വര്‍ഷം ഇനിയും വര്‍ധിക്കുമെന്ന് സ്ഥിരീകരിച്ച് സര്‍ക്കാര്‍ രംഗത്തെത്തി. എന്നാല്‍ ചാര്‍ജ് വര്‍ധനവ് 2024 മാര്‍ച്ചിന് ശേഷം മാത്രമേയുണ്ടാവുകയുള്ളൂവെന്നാണ് സൂചന.ഇപ്പോള്‍ തന്നെ ട്രെയിന്‍ യാത്രക്കാര്‍ക്ക് മുകളില്‍ വര്‍ധിച്ച ചാര്‍ജ് ഭാരമുള്ളതിനാല്‍ ഇനിയൊരു വര്‍ധനവുണ്ടാകാതെ ചാര്‍ജുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു കാംപയിന്‍ ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ ഏതാണ്ട് 45 ശതമാനം ട്രെയിന്‍ ഫെയറുകളും റെഗുലേറ്റഡ് ഫെയറുകള്‍ക്ക് കീഴിലാണ് വരുന്നത്. മിക്ക കമ്മ്യൂട്ടര്‍ ജേര്‍ണികളിലെയും സീസണ്‍ ടിക്കറ്റുകള്‍, ദീര്‍ഘദൂര യാത്രകളിലെ ചില ഓഫ് പീക്ക്

Full Story
  16-08-2023
യുകെയിലെ 39.8 ബില്യണ്‍ പൗണ്ട് മൂല്യമുള്ള വസ്തുക്കള്‍ നികുതി ബാധകമല്ലാത്ത വിദേശ കമ്പനികളുടെ കൈവശം

ലണ്ടന്‍: യുകെയിലെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിലെ 39.8 ബില്യണ്‍ പൗണ്ട് മൂല്യം വരുന്ന പ്രോപ്പര്‍ട്ടികളും ഡൊമസ്റ്റിക് ടാക്സ് നിയമങ്ങള്‍ ബാധകമല്ലാത്ത വിദേശ കമ്പനികളുടെ കൈവശമാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. സ്ട്രൈപ് പ്രോപ്പര്‍ട്ടി ഗ്രൂപ്പില്‍ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റകളാണിക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്റ്സ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇത്തരം കമ്പനികള്‍ക്ക് 13.23 ബില്യണ്‍ പൗണ്ടിന്റെ ഹൗസിംഗ് സ്റ്റോക്ക് കൈവശം വച്ചിരിക്കുന്നുവെന്നും ഈ ഡാറ്റകള്‍ വെളിപ്പെടുത്തുന്നു. ഓവര്‍സീസ് ടാക്സ് ഹെവനുകളില്‍ അല്ലെങ്കില്‍ നികുതി ഇളവുകളുള്ള വിദേശ ഡെസ്റ്റിനേഷനുകളില്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്ന കമ്പനികളുടെ

Full Story
  16-08-2023
ബ്രിട്ടീഷ് വിദ്യാര്‍ഥികളെ മറികടന്ന് വിദേശ വിദ്യാര്‍ഥികള്‍ യുകെ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ബ്രിട്ടനിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ കാത്ത് കാത്തിരുന്ന എ ലെവല്‍ എക്സാം റിസള്‍ട്ട് ഇന്ന് പുറത്ത് വരാന്‍ പോവുകയാണ്. എന്നാല്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എക്സാം റിസള്‍ട്ട് നേരത്തെ തന്നെ പുറത്ത് വന്നതിനാല്‍ ഇവര്‍ ബ്രിട്ടീഷ് വിദ്യാര്‍ത്ഥികളെ മറി കടന്ന് വിവിധ സര്‍വകലാശാലകളില്‍ പ്രവേശനമുറപ്പിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. അതിനാല്‍ ബ്രിട്ടനില്‍ പഠിച്ചവര്‍ക്ക് യൂണിവേഴ്സിറ്റികളില്‍ പ്രവേശനം നേടുന്നതിനായി വിദേശ വിദ്യാര്‍ത്ഥികളോട് മത്സരിക്കേണ്ടുന്ന ഗതികേടാണ് സംജാതമായിരിക്കുന്നതെന്ന കടുത്ത വിമര്‍ശനവുമായി പ്രമുഖ ബ്രിട്ടീഷ് മാധ്യമങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ പ്രവേശനത്തിന്റെ കാര്യത്തില്‍ വിദേശത്ത്

Full Story
  16-08-2023
എന്‍എച്ച്എസ് ഇംഗ്ലണ്ട് വെയിറ്റ് ലോസ് മരുന്നുകള്‍ ലഭ്യമാക്കുന്നതിനായി നാലു ആപ്പുകള്‍ തയാറാക്കുന്നു

ലണ്ടന്‍: എന്‍എച്ച്എസ് ഇംഗ്ലണ്ട് വെയിറ്റ് ലോസ് മരുന്നുകള്‍ ലഭിക്കുന്നത് മെച്ചപ്പെടുത്തുന്നതിനായി നാല് ആപ്പുകള്‍ സജ്ജമാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പുതിയ ഡ്രാഫ്റ്റ് ഹെല്‍ത്ത് ഗൈഡന്‍സ് പ്രകാരമാണിത് നടപ്പിലാക്കുന്നത്. പൊണ്ണത്തടിയും ഭാരക്കൂടുതലുമുള്ളവര്‍ക്ക് മരുന്നുകള്‍ക്ക് പുറമെ മാനസികമായ പിന്തുണയും വിദഗ്ധരുടെ ഉപദേശങ്ങളും ലഭ്യമാക്കുകയും ചെയ്യുന്ന ആപ്പുകളായിരിക്കുമിവയെന്നും റിപ്പോര്‍ട്ടുണ്ട്. വര്‍ധിച്ച് വരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് ഫേസ് ടു ഫേസ് സര്‍വീസുകള്‍ പൊണ്ണത്തടി ചികിത്സക്ക് വിധേയരാകുന്നവര്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കമെന്നാണ് ഹെല്‍ത്ത് ഗൈഡന്‍സ് ബോഡിയാ എന്‍ഐസിഇ പറയുന്നത്. ഇംഗ്ലണ്ടിലെ ജനതയില്‍ 25

Full Story
  15-08-2023
അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ നിന്നും വിദേശ ജോലിക്കാരില്‍ നിന്നും ഈടാക്കുന്ന വിസ ഫീസ്, ആരോഗ്യസേവന സര്‍ചാര്‍ജ്ജ് കുത്തനെ വര്‍ധിപ്പിച്ചു

ലണ്ടന്‍: അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ നിന്നും, വിദേശ ജോലിക്കാരില്‍ നിന്നും ഈടാക്കുന്ന വിസ ഫീസും, ആരോഗ്യ സേവന സര്‍ചാര്‍ജ്ജും കുത്തനെ ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി ഋഷി സുനാക് പ്രഖ്യാപിച്ചിരുന്നു. ഇത് ആഗോള തലത്തില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നെങ്കിലും, ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയാണ് ഇത് കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്.

യുകെയിലെ എന്‍എച്ച്എസ് ഉള്‍പ്പെടെ പബ്ലിക് സെക്ടര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധന നല്‍കാനുളള പണമാണ് വിസാ അപേക്ഷകരില്‍ നിന്നും ഈടാക്കുകയെന്ന് സുനാക് വ്യക്തമാക്കിയിരുന്നു. വിവിധ വിസാ കാറ്റഗറികളില്‍ 5-7% ഫീസ് വര്‍ദ്ധനവുകളാണ് അദ്ദേഹം സ്ഥിരീകരിച്ചത്. ഇതോടൊപ്പം ഇപ്പോള്‍ തന്നെ ഉയര്‍ന്ന

Full Story
  15-08-2023
എന്‍എച്ച്എസ് ഹാര്‍ട്ട് അറ്റാക്കുമായി ബന്ധപ്പെട്ട് പുതിയ ലൈഫ് സേവിംഗ് ക്യാമ്പയിന്‍ തുടങ്ങുന്നു

ലണ്ടന്‍: ഹൃദയാഘാതത്തിന്റെ പ്രാരംഭലക്ഷണങ്ങളുണ്ടാകുമ്പോള്‍ തന്നെ 999 നമ്പറില്‍ വിളിക്കാന്‍ ഏവരെയും ബോധവല്‍ക്കരിക്കുന്ന ഒരു ലൈഫ്സേവിംഗ് ക്യാമ്പയിന് തുടക്കമിട്ട് എന്‍എച്ച്എസ് രംഗത്തെത്തി. ഹാര്‍ട്ട് അറ്റാക്ക് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കോവിഡിന് മുമ്പുള്ള കാലത്തേതിന് സമാനമായ സാഹചര്യത്തിലാണ് നിര്‍ണായക ക്യാമ്പയിന് തുടക്കമിട്ട് എന്‍എച്ച്എസ് രംഗത്തെത്തിയിരിക്കുന്നത്. ആളുകള്‍ സാധാരണ അവഗണിക്കുന്നതോ അല്ലെങ്കില്‍ നിഷേധിക്കുന്നതോ ആയ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളെക്കുറിച്ച് ഈ ക്യാമ്പയിനിലൂടെ ബോധവല്‍ക്കരിക്കുകയാണ് എന്‍എച്ച്എസ് ലക്ഷ്യമിടുന്നത്. 2021നും 2022നും മിടയില്‍ ഇംഗ്ലണ്ടില്‍ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന്

Full Story
[186][187][188][189][190]
 
-->




 
Close Window