Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.3903 INR  1 EURO=109.3613 INR
ukmalayalampathram.com
Thu 26th Mar 2026
UK Special
  30-06-2025
യൂറോപ്പ് ചുട്ടുപഴുക്കുന്നു, ജനങ്ങള്‍ പരക്കം പായുന്നു

ലണ്ടന്‍: ലോകത്തില്‍ ഏറ്റവും വേഗത്തില്‍ ചൂട് കൂടുന്നതും തണുപ്പ് കൂടുന്നതുമായ ഭൂഖണ്ഡമാണ് യൂറോപ്പ്. കാലാവസ്ഥാ വ്യതിയാനമാണ് യൂറോപ്പിനെ വളരെയധികം ചൂടുള്ളതാക്കി മാറ്റുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ വേനല്‍ക്കാലം ആരംഭിച്ചതോടെ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇതോടെ കടുത്ത ഉഷ്ണതരംഗത്തെ നേരിടാന്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരുങ്ങി. റോമില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസായി (99 ഫാരന്‍ഹീറ്റ്) ഉയരാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ നിരവധി വിനോദസഞ്ചാരികള്‍ക്കും വത്തിക്കാനിലേക്കുള്ള തീര്‍ത്ഥാടകര്‍ക്കും ഇറ്റാലിയന്‍ തലസ്ഥാനത്ത് 2,500 പൊതു ജലധാരകള്‍ ഒരുക്കിയിട്ടുണ്ട്. നേപ്പിള്‍സിലും പലേര്‍മോയിലും 39C (102F) വരെ ഉയര്‍ന്ന താപനില പ്രതീക്ഷിക്കുന്നതിനാല്‍, വടക്കന്‍ ഇറ്റലിയിലെ

Full Story
  30-06-2025
ഗ്ലാസ്റ്റര്‍ബെറി സംഗീതോത്സവത്തില്‍ ഇസ്രയേല്‍ വിരുദ്ധ മുദ്രാവാക്യം: അന്വേഷണം ആരംഭിച്ചു

ലണ്ടന്‍: ബ്രിട്ടണിലെ ഗ്ലാസ്റ്റണ്‍ബറി സംഗീതോത്സവത്തില്‍ ഇസ്രയേല്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച് കലാകാരന്മാരും കാണികളും. സംഭവവുമായി ബന്ധപ്പെട്ട് സോമര്‍സെറ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. ഇസ്രയേലി എംബസിയും ബ്രിട്ടീഷ് സര്‍ക്കാരും സംഭവത്തെ അപലപിച്ചു. ഈ സംഭവത്തെ പ്രകോപനപരമായ കുറ്റകൃത്യമെന്നാണ് ബ്രിട്ടണ്‍ ഭരണകൂടം വിശേഷിപ്പിച്ചത്. ബിബിസി സംപ്രേഷണം ചെയ്ത തത്സമയ പ്രകടനത്തിനിടെ, പംഗ്-റാപ്പ് ജോഡികളിലെ അംഗമായ ബോബ് വൈലാന്‍, 'ഐഡിഎഫിന് മരണം' എന്ന് മുദ്രാവാക്യം മുഴക്കിയപ്പോള്‍ ജനങ്ങളും അതേറ്റെടുത്തു. തുടര്‍ന്ന് ബോബും കാണികളും പലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചു. ജനക്കൂട്ടം പലസ്തീന്‍ പതാകകള്‍ വീശുകയും പലസ്തീന്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു.

Full Story
  30-06-2025
തകരാര്‍ പരിഹരിക്കാന്‍ സാധിച്ചില്ല, റിസര്‍വ് പൈലറ്റ് നാട്ടിലേക്ക് മടങ്ങി

തിരുവനന്തപുരം: രണ്ടാഴ്ച കഴിഞ്ഞിട്ടും തകരാര്‍ പരിഹരിക്കാനാകാതെ വന്നതിന് പിന്നാലെ ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ റിസര്‍വ് പൈലറ്റ് തിരികെ പോയി. ഇതോടെ ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ യാത്ര അനിശ്ചിതത്വത്തിലായി. ബ്രിട്ടീഷ് യുദ്ധ വിമാനം എഫ് 35-ബി ഉടന്‍ മെയ്‌ന്റെനന്‍സ് ഹാങ്കറിലേക്ക് മാറ്റും. എയര്‍ ഇന്ത്യയുടെ ഹാങ്കര്‍ ആണിത്. നേരത്തെ ഹാങ്കറിലേക്ക് മാറ്റണം എന്ന നിര്‍ദേശം ഇംഗ്ലണ്ട് തള്ളിയിരുന്നു. എഫ് 35-ബി പരിശോധിക്കാനായി ഇംഗ്ലണ്ടില്‍ നിന്നുള്ള വിദഗ്ദ സംഘം തിരുവനന്തപുരത്ത് എത്തുമെന്നാണ് ബ്രിട്ടന്‍ വിശദമാക്കുന്നത്. വിമാനം നിര്‍മിച്ച ലോക്ക് ഹീഡ് മാര്‍ട്ടിന്‍ കമ്പനിയുടെ എഞ്ചിനീയര്‍മാരും ടീമില്‍ ഉണ്ട് ഇവര്‍ എത്തുന്നതോടെ തകരാര്‍ പരിഹരിക്കാന്‍ കഴിയുമെന്ന്

Full Story
  30-06-2025
യുകെ രഹസ്യാന്വേഷണ ഏജന്‍സിയില്‍ റഷ്യന്‍ ചാരന്‍

ലണ്ടന്‍: റഷ്യന്‍ ചാരനെന്ന് സംശയം യുകെയിലെ രഹസ്യാന്വേഷണ ഏജന്‍സിയായ എംഐ6ലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരായ ബ്രിട്ടന്റെ അന്വേഷണം നീണ്ട് നിന്നത് 20 വര്‍ഷങ്ങള്‍. ഓപ്പറേഷന്‍ വെഡ്ലോക്ക് എന്ന് പേര് നല്‍കിയ ഓപ്പറേഷന് നേതൃത്വം നല്‍കിയത് എംഐ6ന്റെ സഹോദര ഏജന്‍സിയായ MI5 ആയിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 35 ഉദ്യോഗസ്ഥരെയാണ് ഓപ്പറേഷന്‍ വെഡ്ലോക്കിലേക്ക് നിയമിച്ചത്. ഒരാഴ്ചയിലധികം അന്വേഷണ സംഘം മിഡില്‍ ഈസ്റ്റില്‍ താമസിച്ച് കൊണ്ടാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ രഹസ്യ സ്വഭാവം കണക്കിലെടുത്ത് മിഡില്‍ ഈസ്റ്റിലേക്ക് കടക്കുന്നതിനുള്ള അനുമതി അന്വേഷണ സംഘം വാങ്ങിയിരുന്നില്ല. അന്താരാഷ്ട്ര നിയമപ്രകാരം ഈ പ്രവര്‍ത്തി നിയമവിരുദ്ധമായാണ് കണക്കാക്കുന്നത്. ലണ്ടനിലെ ഒരു

Full Story
  30-06-2025
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ അടുത്തമാസം ഒപ്പിട്ടേക്കും

ന്യൂഡല്‍ഹി: ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറില്‍ അടുത്ത മാസം അവസാനത്തോടെ ഒപ്പിട്ടേക്കും. കരാറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേന്ദ്ര വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാള്‍ യുകെ സന്ദര്‍ശനം നടത്തുന്നതും കരാര്‍ അടുത്ത മാസം യാഥാര്‍ഥ്യമാകുമെന്നതിന്റെ സൂചനയാണ്. കരാര്‍ സംബന്ധിച്ച അന്തിമചര്‍ച്ചകള്‍ മേയ് ആറിന് പൂര്‍ത്തിയാക്കിയിരുന്നു. 2030ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 120 ബില്യണ്‍ ഡോളറായി ഉയര്‍ത്തുകയാണു ലക്ഷ്യം. കരാറില്‍ ഒപ്പുവച്ചു കഴിഞ്ഞാല്‍ പ്രാബല്യത്തില്‍ വരുന്നതിനുമുന്പ് കേന്ദ്രമന്ത്രിസഭയുടെയും ബ്രിട്ടീഷ് പാര്‍ലമെന്റിന്റെയും അംഗീകാരം

Full Story
  29-06-2025
ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ നിന്ന് വന്‍ കഞ്ചാവ് വേട്ട, പിടിയിലായവരില്‍ ബ്രിട്ടീഷ് യുവതികളും

ലണ്ടന്‍: മൗറീഷ്യസില്‍ നടന്ന 1.6 മില്യണ്‍ പൗണ്ട് വിലമതിക്കുന്ന മയക്കുമരുന്ന് വേട്ടയില്‍ അറസ്റ്റിലായവരില്‍ ആറ് വയസ്സുള്ള ഒരു ബ്രിട്ടീഷ് ബാലനും. ദ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, മൗറീഷ്യസിലെ സര്‍ സീവൂസാഗുര്‍ റാംഗൂലം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് കുട്ടി അടക്കമുള്ള ഏഴംഗസംഘം പിടിയിലായത്. പിടിയിലായവരില്‍ കുട്ടിയെ കൂടാതെ പ്രായപൂര്‍ത്തിയായ അഞ്ചു ബ്രിട്ടീഷ് യുവതികളും ഒരു റൊമാനിയന്‍ പൗരനും ആണ് ഉണ്ടായിരുന്നത്. ലണ്ടന്‍ ഗാറ്റ്വിക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനത്തില്‍ ആണ് ഇവര്‍ മൗറീഷ്യസില്‍ എത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവര്‍ പിടിയിലായത്. ഇവരില്‍നിന്ന് വിവിധ

Full Story
  29-06-2025
യുദ്ധവിമാനം തിരുവനന്തപുരത്ത് ഇറങ്ങിയതിന് പിന്നാലെ പൈലറ്റ് ആവശ്യപ്പെട്ടത് ഇതാണ്

തിരുവനന്തപുരം: അറബിക്കടലിനു മുകളിലൂടെ പറക്കുന്നതിനിടെ ബ്രീട്ടീഷ് നേവിയുടെ യുദ്ധവിമാനമായ എഫ് 35 ബി കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിത്. ഇന്ധനം കുറവായതോടെ പൈലറ്റ് അടിയന്തര ലാന്‍ഡിംഗിന് അനുമതി തേടുകയായിരുന്നു. ശനിയാഴ്ച രാത്രി 10.30ഓടെയാണ് വിമാനം ഇറക്കിയത്. മുന്നോടിയായി വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സുരക്ഷ ശക്തമാക്കിയിരുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വിമാനത്താവളങ്ങളില്‍ ഒന്നായതിനാലാണ് തിരുവനന്തപുരത്ത് വിമാനമിറക്കാന്‍ അനുമതി നല്‍കിയത്.

യുദ്ധ വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ പൈലറ്റിനെ സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കൊണ്ടുപോകാനായി

Full Story
  29-06-2025
താമസം പഞ്ചനക്ഷത്ര ഹോട്ടലില്‍, യാത്ര റോള്‍സ് റോയിസില്‍

ലണ്ടന്‍: റിയാലിറ്റി ഷോകളിലൂടെ ആരാധക മനസുകളിലിടം നേടിയ കര്‍ദാഷിയാന്‍ സഹോദരിമാരുടെ പേരായിരുന്നു ജാക്ക് വാട്ട്കിന്‍ സമര്‍ഥമായി തട്ടിപ്പിന് ഉപയോഗിച്ചത്. അമേരിക്കയിലെ കര്‍ദാഷിയാന്‍ കുടുംബത്തെ പോലെ സമ്പന്നതയുടെ കൊടിമുടിയിലാണ് തന്റെ കുടുംബവുമെന്നാണ് ജാക്ക് സമൂഹമാധ്യമത്തില്‍ അവകാശപ്പെട്ടിരുന്നത്. 'ബ്രിട്ടിഷ് കര്‍ദാഷിയാന്‍' എന്ന വിശേഷണവുമായി സ്വന്തം കുടുംബത്തെ അവതരിപ്പിച്ചതിന് പിന്നില്‍ ഒളിച്ചിരുന്നത് ചതിയുടെ കാണാപ്പുറങ്ങളായിരുന്നു. ഡിസൈനര്‍ ബാഗുകളില്‍ നിക്ഷേപിക്കാന്‍ നിക്ഷേപകരെ വലവീശിയ ജാക്കിന്റെ വലയില്‍ പലരും വീണു. അച്ഛനെ പോലും നിക്ഷേപകനാക്കി മാറ്റിയ ജാക്കിന്റെ വാണിജ്യ തന്ത്രം അതിവേഗം അനേകരെ ആകര്‍ഷിച്ചു. വിലകൂടിയ ഹെര്‍മിസ് ബാഗുകള്‍ വാങ്ങാനും

Full Story
[189][190][191][192][193]
 
-->




 
Close Window