|
സ്വിന്‍ഡണില്‍ താമസിക്കുന്ന മലയാളി കുടുംബത്തില്‍ മൂന്നു മാസത്തിനിടെ രണ്ടാമത്തെ മരണം. ഏഴുവയസുകാരനായ ഐഡനാണു മരിച്ചത്. കോട്ടയം ജില്ലയില്‍ ഉഴവൂര്‍ പയസ് മൗണ്ട് സ്വദേശികളായ തോമസിന്റെയും സ്മിതയുടെയും മകനാണ് ഐഡന്‍. ഐഡന്റെ സഹോദരി ഐറിന്‍ നാല് മാസം മുമ്പാണ് മരിച്ചത്. ആ വേദനയില്‍ നിന്ന് കരകയറുന്നതിനു മുമ്പാണ് കുടുംബത്തെ തേടി അടുത്ത വിയോഗം എത്തിയത്. ന്യൂറോളജിക്കല്‍ രോഗം ബാധിച്ചു ചികിത്സയിലായിരുന്നു ഐഡനും ഐറിനും.
മാര്‍ച്ച് നാലിന് ആയിരുന്നു ഐറിന്‍ മരണമടഞ്ഞത്. രണ്ടു വര്‍ഷത്തിലധികമായി രോഗം ബാധിച്ച് ചികിത്സയിലാരുന്ന ഐഡന്‍ തോമസ് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു യാത്രയായത്. |