|
പ്രായമായവരും രോഗികളും കുട്ടികളും കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാനാവാതെ വെല്ലുവിളി നേരിടുകയാണ്. തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലായിരുന്നു ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെ ഇവിടെ താപനില 34 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. തിരക്കേറിയ ബീച്ചുകളുടെയും സ്വിമ്മിംഗ് പൂളുകളുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചില ബീച്ചുകള്‍ ആളുകളെ കൊണ്ട് പൂര്‍ണ്ണമായും നിറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
ലണ്ടന്‍, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ മെറ്റ് ഓഫീസ് ഒരു ആംബര്‍ ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് 6 മണിവരെ ഈ അലര്‍ട്ട് പ്രാബല്യത്തില്‍ ഉണ്ടാകും. അതിനിടയില്‍, ഇന്ന് ചൂട് വീണ്ടും വര്‍ദ്ധിക്കും എന്ന മുന്നറിയിപ്പാണ് വന്നിരിക്കുന്നത്. തെക്ക് കിഴക്കന്‍പ്രദേശങ്ങളില്‍ ചൂട് 35 ഡിഗ്രി സെല്‍ഷ്യസ് വരെ ആയി ഉയര്‍ന്നേക്കും എന്നാണ് മുന്നറിയിപ്പ്. അതായത്, ഇന്നും ബ്രിട്ടന്‍ ഉരുകിയൊലിക്കും എന്ന് ചുരുക്കം. ജീവനും സ്വത്തിനും ഭീഷണിയാകുമെന്ന സാഹചര്യം ഉണ്ടാകുമ്പോളോ മാത്രമെ ആംബര്‍ അലര്‍ട്ട് പ്രഖ്യാപിക്കാറുള്ളു എന്നാണ് മെറ്റ് ഓഫീസ് പറയുന്നത്. കഴിഞ്ഞ രണ്ടാഴ്ച കാലത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ആംബര്‍ അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. |